Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വില്ലീ വിളിച്ച് കൈ കൊടുക്കാൻ മത്സരിച്ച് ബിക്കിനിയിട്ട സുന്ദരിമാരുടെ ഇടി; താമസിക്കുന്നത് 4300 പൗണ്ട് ദിവസ വാടകയുള്ള ഹോട്ടലിൽ; എല്ലായിടത്തും റോക്കറ്റ്പ്രൂഫ് സുരക്ഷ; വില്യം രാജകുമാരൻ ഇസ്രയേലിൽ ചുറ്റുന്നത് ഫുട്ബോൾ താരത്തേക്കാൾ ഗമയിൽ

വില്ലീ വിളിച്ച് കൈ കൊടുക്കാൻ മത്സരിച്ച് ബിക്കിനിയിട്ട സുന്ദരിമാരുടെ ഇടി; താമസിക്കുന്നത് 4300 പൗണ്ട് ദിവസ വാടകയുള്ള ഹോട്ടലിൽ; എല്ലായിടത്തും റോക്കറ്റ്പ്രൂഫ് സുരക്ഷ; വില്യം രാജകുമാരൻ ഇസ്രയേലിൽ ചുറ്റുന്നത് ഫുട്ബോൾ താരത്തേക്കാൾ ഗമയിൽ

മറുനാടൻ ഡെസ്‌ക്‌

ടെൽ അവീവ്: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ആദ്യമായി ഇസ്രയേലിൽ എത്തിയ വില്യം രാജകുമാരന് രാജകീയ വരവേൽപ്പാണ് ഇവിടുത്തുകാർ നൽകി വരുന്നതെന്നാണ് റിപ്പോർട്ട്. ഇന്നലെ ടെൽ അവീവിലെ ബീച്ചിലെത്തിയ വില്യമിനെ '' വില്ലീ..വില്ലീ...'' എന്ന് വിളിക്കാനും കൈ കൊടുക്കാനും ഫോട്ടോയെടുക്കാനും ബിക്കിനിയിട്ട സുന്ദരിമാർ മത്സരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. രാജകുമാരൻ ഇസ്രയേലിൽ താമസിക്കുന്നത് 4300 പൗണ്ട് ദിവസ വാടകയുള്ള കൊട്ടാര സദൃശമായ ഹോട്ടലിലാണ്. വില്യമിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി എല്ലായിടത്തും റോക്കറ്റ് പ്രൂഫ് സുരക്ഷാ സംവിധാനമാണ് ഇസ്രയേൽ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ രാജകുമാരൻ ഇസ്രയേലിൽ ചുറ്റിയടിക്കുന്നത് ഒരു ഫുട്ബോൾ താരത്തേക്കാൾ ഗമയിലാണെന്നും വെളിപ്പെട്ടിരിക്കുന്നു.

കാഷ്വൽ ബ്ലൂ ഷർട്ട്, സൺഗ്ലാസ്, നൈക്ക് ട്രെയിനേർസ് എന്നിവ ധരിച്ചായിരുന്നു ഫ്രിഷ്മാൻ ബീച്ചിലേക്ക് വില്യം ഇന്നലെ എത്തിയിരുന്നത്. ഇവിടുത്തെ പ്രാദേശിക കായിക ഇനമായ ഫൂട്ട് വോളി കാണാൻ വില്യം പോവുകയും ചെയ്തിരുന്നു. വോളിബോളിന്റെ മറ്റൊരു പതിപ്പായ കളിയാണിത്. ഇതിൽ കാൽ കൊണ്ടാണ് പന്ത് തട്ടുന്നത്. കളിക്കാർക്കൊപ്പം ഒരു വട്ടം ബോൾ തട്ടാനും വില്യം തയ്യാറായിരുന്നു. ഇവിടുത്തെ മേയറായ റോൻ ഹുൽഡായ് ആണ് വില്യമിനെ സ്വീകരിച്ചത്. തുടർന്ന് അദ്ദേഹം ഈ ബീച്ചിനെ കുറിച്ച് രാജകുമാരന് വിവരിച്ച് കൊടുക്കുകയും ചെയ്തിരുന്നു.

ജെറുസലേമിലെ കിങ് ഡേവിഡ് ഹോട്ടലിലാണ് വില്യം കഴിയുന്നത്. കൊട്ടാരസദൃശമായ ഈ ഹോട്ടലിൽ ഒരു രാത്രിക്ക് ചുരുങ്ങിയ വാടക 4300പൗണ്ടാണ്.റോക്കറ്റ്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളാൽ ഈ ഹോട്ടൽ സുരക്ഷിതമാക്കിയിട്ടുണ്ട്.ഹോട്ടലിന്റെ ഏറ്റവും മുകളിലുള്ള നൈറ്റ് സ്യൂട്ടിലാണ് വില്യം മൂന്ന് രാത്രി തങ്ങുന്നത്. ഇവിടെ നിന്നും നോക്കിയാൽ യെരുശലേം ഓൾഡ് സിറ്റിയുടെ മായികമായ കാഴ്ചകൾ കാണാം.

70 വർഷത്തിനിടെ ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജകുടുംബാംഗമാണ് വില്യം. നിലവിലെ സാഹചര്യത്തിൽ ഇസ്രയേലിൽ കടുത്ത അസ്ഥിരതയും ആക്രമണങ്ങളും നിലനിൽക്കുന്നതിനാൽ പഴുതടച്ച സുരക്ഷയാണ് ഇവിടെ വില്യമിന് ഏർപ്പെടുത്തിയിരിക്കുന്നത്. സയണിസ്റ്റ് പാരാമിലിട്ടറി ഗ്രൂപ്പായ ദി ഇർഗുൻ 1946ൽ കടുത്ത തീവ്രവാദ ആക്രമണം നടത്തിയ ഹോട്ടലാണിത്.

വില്യമിന്റെ യാത്രാപരിപാടിയിൽ ജെറുസലേമിലെ ഓൾഡ് സിറ്റി കൂടി ഉൾപ്പെടുത്തിയിരിക്കുന്നത് കടുത്ത വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഈ പ്രദേശം ഒക്യുപൈഡ് ഫലസ്തീൻ ടെറിട്ടെറികളുടെ ഭാഗമായതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.ജെറുസലേമിൽ വച്ച് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വില്യം കാണുന്നുണ്ട്. വെസ്റ്റ് ബാങ്ക് സിറ്റിയായ റമല്ലാഹിൽ വച്ച് ഫലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെയം അദ്ദേഹം സന്ദർശിക്കുന്നതാണ്. ഫലസ്തീനും ഇസ്രയേലും തമ്മിലുള്ള സംഘർഷം പെരുകിയിരിക്കുന്ന അവസരത്തിലാണ് വില്യം ഇവിടെയെത്തിയിരിക്കുന്നതെന്നത് കടുത്ത സുരക്ഷാ ആശങ്കയുണ്ടാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP