Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടാറുകൾ പലയിടങ്ങളിലും ഉരുകിയൊലിക്കുന്നു; കുടിവെള്ള ടാപ്പുകളിൽ നിറം മാറിയ വെള്ളം; പാളം വിണ്ടതിനാൽ ട്രെയിനുകൾ വേഗത കുറച്ചു; സൂര്യാഘാതം ഏറ്റ് പലരും ആശുപത്രിയിൽ;എസിയില്ലാതെ ജീവിക്കുന്നവരുടെ യാതനയറിയിച്ച് സായിപ്പന്മാർ; തുടർച്ചയായി മൂന്നാം ദിവസവും താപനില 32 ഡിഗ്രി സെൽഷ്യസിൽ നിന്നതോടെ അടിവസ്ത്രം പോലും വേണ്ടെന്ന് വച്ച് ബ്രിട്ടീഷുകാർ

ടാറുകൾ പലയിടങ്ങളിലും ഉരുകിയൊലിക്കുന്നു; കുടിവെള്ള ടാപ്പുകളിൽ നിറം മാറിയ വെള്ളം; പാളം വിണ്ടതിനാൽ ട്രെയിനുകൾ വേഗത കുറച്ചു; സൂര്യാഘാതം ഏറ്റ് പലരും ആശുപത്രിയിൽ;എസിയില്ലാതെ ജീവിക്കുന്നവരുടെ യാതനയറിയിച്ച് സായിപ്പന്മാർ; തുടർച്ചയായി മൂന്നാം ദിവസവും താപനില 32 ഡിഗ്രി സെൽഷ്യസിൽ നിന്നതോടെ അടിവസ്ത്രം പോലും വേണ്ടെന്ന് വച്ച് ബ്രിട്ടീഷുകാർ

ലണ്ടൻ: ബ്രിട്ടൻ നിലവിൽ ഒരു വറചട്ടിക്ക് സമാനമായിരിക്കുകയാണ്. തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് ഇന്നലെ 32 ഡിഗ്രി സെൽഷ്യസനടുത്ത താപനിലയായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇതിനെ തുടർന്ന് ടാറുകൾ പലയിടങ്ങളിലും ഉരുകിയൊലിച്ചിരുന്നു. കുടിവെള്ള ടാപ്പുകളിൽ നിന്നും നിറം മാറിയ വെള്ളമാണ് പുറത്തേക്ക് വന്നിരുന്നത്. ട്രെയിൻ പാളം വിണ്ടതിനാൽ ട്രെയിനുകൾക്ക് വേഗത കുറച്ച് മാത്രമേ സഞ്ചിക്കാൻ സാധിക്കുന്നുള്ളൂ. കടുത്ത സൂര്യാഘാതം ഏറ്റ് പലരും ആശുപത്രിയിലായെന്ന് വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

സാധാരണ എപ്പോഴും തണുപ്പായതിനാൽ രാജ്യത്തെ മിക്ക വീടുകളിലും എസി ഇല്ല. അതിനാൽ നിലവിലെ അസഹനീയമായ ചൂടിൽ എസിയില്ലാതെ ജീവിക്കാൻ നിർബന്ധിതരായവർ തങ്ങളുടെ യാതനയറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. തുടർച്ചയായി മൂന്നാം ദിവസവും താപനില 32 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയതോടെ അടിവസ്ത്രം പോലും വേണ്ടെന്ന് വച്ചാണ് ബ്രിട്ടീഷുകാർ നെട്ടോട്ടമോടുന്നത്.ഇന്നലെ ഉച്ചയ്ക്ക് ശേഷം ഈ വർഷത്തെ ഏറ്റവും കൂടിയ താപനില അനുഭവപ്പെട്ടിരുന്നത് വെയിൽസിലെ പോർട്ട്മാഡോഗിലായിരുന്നു. ഇവിടെ ഊഷ്മാവ് 31.9 ഡിഗ്രി സെൽഷ്യസായിട്ടായിരുന്നു വർധിച്ചിരുന്നത്.

ഇതിന് പുറമെ ചെഷയറിലെ റോസ്തർനെയിൽ താപനില 30.7 ഡിഗ്രിയായാണ് വർധിച്ചത്. അയർലണ്ടിലെ വിവിധ റോഡുകളിൽ പലതും ഡ്രൈവർമാർ നോക്കി നിൽക്കെ ഉരുകി ഒലിച്ചിരുന്നു. കടുത്ത ചൂട് ലങ്കാഷെയറിലെ സാൽഫോർഡിലുള്ള ബാർടൻ സ്വിൻഗ് ബ്രിഡ്ജിനെയും ബാധിച്ചിരുന്നു. തുടർന്ന് ഫയർമാന്മാർ വന്ന് പാലത്തിന് മേലേയ്ക്ക് തണുത്ത വെള്ളം ചീറ്റേണ്ടി വന്നിരുന്നു. ഇന്നലെ 17 വയസുള്ള കുട്ടി ലീഡ്സിലെ എയ്റെ നദിയിൽ മുങ്ങി മരിച്ചിരുന്നു. ഈ ആഴ്ച ഇത്തരത്തിലുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്.കടുത്ത ചൂടിൽ നിന്നും രക്ഷപ്പെടാനായി ജനങ്ങൾ ജലാശയങ്ങളിൽ കുളിക്കാൻ കൂടുതലായി എത്തുന്നതോടെ അപകടസാധ്യതയേറിയിരിക്കുകയാണ്.

കടുത്ത ചൂടിൽ വളർത്ത് നായകളെ കാറിൽ അടച്ചിട്ട് പോവുകയും തുടർന്ന് പൊലീസ് എത്തി അവയെ രക്ഷിച്ച സംഭവങ്ങളും വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്കുള്ളിൽ നാല് നായകളെയാണ് പൊലീസ് ഇത്തരത്തിൽ രക്ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേ,ം ചെഷയറിലെ ഓക്സ് ഷോപ്പിങ് സെന്ററിൽ നിർത്തിയിട്ടിരുന്ന കാറിൽ അടച്ചിട്ട നായകളെ രക്ഷിക്കാൻ പൊലീസിനെ വിളിച്ച് വരുത്തിയിരുന്നു. നായകൾ ഒരു മണിക്കൂറിലധികം നേരം കാറുകളിൽ അടച്ചിടപ്പെട്ടിരുന്നുവെന്നും അവ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നുവെന്നും ഒരു ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു. അതിന് മുമ്പ് ഞായറാഴ്ചയും ലാബ്രഡോർ വർഗത്തിൽ പെട്ട രണ്ട് നായകളെ പൊലീസെത്തി കാർ വിൻഡോതകർത്ത് രക്ഷിച്ചിരുന്നു. അതേ ദിവസം ഡർഹാമിലെ സ്റ്റോക്ക്ടൺ-ഓൺ ടീസിൽ വച്ചും കാറിൽ പെട്ട ഒരു നായയെ പൊലീസ് രക്ഷിച്ചിരുന്നു.

കടുത്ത ഉഷ്ണതരംഗം കാരണം യുകെയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാഞ്ചസ്റ്ററിലെ സാഡിൽവർത്ത് അടക്കമുള്ള ചില പ്രദേശങ്ങളിൽ കാട്ടു തീയ്ക്ക് കാരണമായിത്തീർന്നിരുന്നു. ദിവസങ്ങളായി കെട്ടടങ്ങാത്ത സാഡിൽവർത്തിലെ തീ അണക്കുന്നതിനായി ഇന്നലെ ആർഎഎഫ് രംഗത്തിറങ്ങിയിരുന്നു ഇതിനായി നൂറോളം സൈനികരും ഹെലികോപ്റ്ററുകളും ഇവിടേക്ക് കുതിച്ചെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇവിടെ ഹെലികോപ്റ്ററിൽ നിന്നും വെള്ളം തളിക്കുന്നത് കാണാമായിരുന്നു. ആർഎഎഫും ബ്രിട്ടീഷ് ആർമിയും ഇവിടെ അഗ്‌നിയെ നിയന്ത്രിക്കുന്നതിൽ ഫയർ സർവീസുകാർക്ക് പിന്തുണയേകുന്നുണ്ട്.

പ്രതികൂലമായ അവസ്ഥ കണക്കിലെടുത്ത് പ്രദേശവാസികളോട് ഡസ്റ്റ് മാസ്‌കുകൾ ധരിക്കാൻ നിർദേശിച്ചിരുന്നു. ഞായറാഴ്ച ആരംഭിച്ച തീപിടിത്തത്തെ തുടർന്ന് നിരവധി പേരെയായിരുന്നു തീ പിടിത്തം മൂലം ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചിരുന്നത്. ഈ വരുന്ന ഞായറാഴ്ച ഉഷ്ണതരംഗത്തിന് അവസാനമാകുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. തുടർന്ന് ഇടിയും മഴയും നിറഞ്ഞ കാലാവസ്ഥ ചിലയിടങ്ങളിൽ അനുഭവപ്പെടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP