Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു സൗദി പെൺകുട്ടിക്ക് ഇങ്ങനെ ഒരു ഫോട്ടോ കവർ ഷൂട്ടിന് അനുമതിയുണ്ടോ....? ഫാഷൻ മാസികയുടെ കവർ ഗേളായ റിയാദുകാരിയായ 18 കാരിക്ക് പാരീസ് ഫാഷൻ വീക്കിലേക്കും ക്ഷണം; സൗദിയിലെ ആദ്യ ലോകമോഡലിനെ പ്രകീർത്തിച്ച് പാശ്ചാത്യ മാധ്യമങ്ങൾ

ഒരു സൗദി പെൺകുട്ടിക്ക് ഇങ്ങനെ ഒരു ഫോട്ടോ കവർ ഷൂട്ടിന് അനുമതിയുണ്ടോ....? ഫാഷൻ മാസികയുടെ കവർ ഗേളായ റിയാദുകാരിയായ 18 കാരിക്ക് പാരീസ് ഫാഷൻ വീക്കിലേക്കും ക്ഷണം; സൗദിയിലെ ആദ്യ ലോകമോഡലിനെ പ്രകീർത്തിച്ച് പാശ്ചാത്യ മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

സൗദി യുവതിയെന്ന് കേട്ടാൽ അടിമുടി മൂടുന്ന വസ്ത്രങ്ങൾ ധരിച്ച രൂപമായിരിക്കും മിക്കവരുടെയും മനസിൽ വരുന്ന രൂപം. എന്നാൽ ആ മുൻവിധിയെ മാറ്റി മറിക്കുന്ന രൂപമാണ് തലീദാഹ് താമെർ എന്ന 18കാരിക്കുള്ളത്. സൗദിയിലെ ആദ്യത്തെ ലോകമോഡലെന്ന സ്ഥാനം നേടിയെടുത്ത സുന്ദരിയാണിവൾ. ഫാഷൻ മാസികയുടെ കവർഗേളായി അങ്ങേയറ്റം ഗ്ലാമർ തുളുമ്പുന്ന ചിത്രങ്ങളാണ് താമെർ പുറത്ത് വിട്ടിരിക്കുന്നത്. ഒരു സൗദി പെൺകുട്ടിക്ക് ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ടിന് അനുമതിയുണ്ടോ...? എന്ന ചോദ്യം ഈ ചിത്രങ്ങൾ കാണുന്ന ആരുടെ മനസിലും ഉയരുമെന്നുറപ്പാണ്. എന്തായാലും ശ്രദ്ധേയമായ പ്രകടനത്തെ തുടർന്ന് റിയാദിലെ ഈ പെൺകുട്ടിക്ക് പാരീസ്ഫാഷൻ വീക്കിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സൗദിയിലെ ഈ ആദ്യ ലോക മോഡലിനെ പ്രകീർത്തിച്ച് വിവിധ പാശ്ചാത്യ മാധ്യമങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്.

ഹാർപേർസ് ബസാർ അറേബ്യയുടെ പുതിയ ലക്കത്തിലെ കവർഗേളായിട്ടാണ് താമെർ തിളങ്ങിയിരിക്കുന്നത്. ജൂലൈയിൽ പാരീസിൽ വച്ച് നടക്കുന്ന ഹൗട്ട് കൗടുറെ ഫാഷൻ വീക്കിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് ഇപ്പോൾ ഈ സുന്ദരിക്ക് ലഭിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നും ആദ്യമായിട്ടാണ് ഒരാൾ ഇതിൽ പങ്കെടുക്കാൻ പോകുന്നതെന്ന് പ്രത്യേകതയുമുണ്ട്. താമെറിന്റെ ഇറ്റലിക്കാരി മാതാവ് ക്രിസ്റ്റിനയും ഒരു മോഡലാണ്. ബ്രസീലിയൻ മോഡലായ ഗിസെലെ ബുൻഡ്ചെനെയെ ആണ് താമെർ തന്റെ ആരാധനാ പാത്രമാക്കിയിരിക്കുന്നത്.സൗദിക്കാരനാണ് താമെറിന്റെ പിതാവ്.

തന്റെ സംസ്‌കാരത്തെ ബഹുമാനിച്ച് കൊണ്ട് മോഡലിങ് രംഗത്ത് ശ്രദ്ധേയമായ ഒരു കരിയർകെട്ടിപ്പടുക്കുന്നതിനാണ് താമെർ ശ്രമിക്കുന്നത്. സൗദിയിലെ പുതുതലമുറ മോഡലുകൾക്ക് വഴികാട്ടിയായി മാതൃകാപരമായി പ്രവർത്തിക്കാനും ഇവർ ആഗ്രഹിക്കുന്നുണ്ട്. താൻ ആദ്യമായി മോഡലിംഗിന് ഇറങ്ങുമ്പോൾ താനായിരിക്കും ആദ്യ സൗദി മോഡലായി മാറുകയെന്ന കാര്യമൊന്നും ചിന്തിച്ചിരുന്നില്ലെന്നാണ് താമെർ വെളിപ്പെടുത്തുന്നത്. എന്നാൽ ഇപ്പോഴാണ് മോഡലിങ് രംഗത്തേക്ക് വരാൻ ഏറ്റവും ഉചിതമായ സമയം രാജ്യത്തുണ്ടായിരിക്കുന്നതെന്ന് തനിക്ക് ബോധ്യമായെന്നും ഇവർ പറയുന്നു.

ഒരു സൗദി യുവതിക്ക് മാഗസിന്റെ കവറിൽ ഗ്ലാമറായി പ്രത്യക്ഷപ്പെടാനാവുമെന്ന് താൻ കുട്ടിയായിരുന്നപ്പോൾ മനസിൽ പോലും കണക്ക് കൂട്ടിയിരുന്നില്ലെന്നും താമെർ വെളിപ്പെടുത്തുന്നു. എന്നാൽ മറ്റുള്ള രാജ്യങ്ങളിലെ സ്ത്രീകൾക്ക് മോഡലിങ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് തനിക്കും പറ്റില്ലെന്ന് മുതിർന്നപ്പോൾ സ്വയം ചോദിക്കുകയും താമെർ ഇതിന് ഇറങ്ങിപ്പുറപ്പെടുകയുമായിരുന്നു. സംസ്‌കാരത്തെ മാനിച്ച് കൊണ്ട് മോഡലിങ് ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ലെന്നും ഈ സുന്ദരി ആവർത്തിച്ച് വ്യക്തമാക്കുന്നു.

താമെറിന്റെ മാതാവും മോഡലുമായ ക്രിസ്റ്റിന ജോർജിയോ ആർമാനി, ഗിയാൻഫ്രാൻകോ ഫെറെ , ലാ പേർല എന്നീ ബ്രാൻഡുകളുടെ മോഡലായി വർത്തിച്ചിരുന്നു. പിതാവായ അയ്മാൻ താമെർ താമെർ ഗ്രൂപ്പിന്റെ ചെയർമാനാണ്. കോർലോഫ് പെർഫ്യൂം, റീട്ടെയിലർ റുബായ്യാറ്റ് എന്നിവയ്ക്ക് വേണ്ടി താമെർ ആദ്യം മോഡലായിരുന്നു. എന്നാൽ ഹാർപേർസ് ബസാർ അറേബ്യ മാസികയുടെ കവർ ഗേളായതോടെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടാൻ സാധിച്ചിരിക്കുന്നത്. താൻ സൗദി സ്ത്രീയെ പ്രതിനിധീകരിക്കുന്നുവെന്നും അവർ സുന്ദരികളും ബുദ്ധിമതികളും കരുത്തുള്ളവരുമാണെന്ന് ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും താമെർ വിശദീകരിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP