Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലപാതക കേസിൽ ഇന്ത്യയിൽനിന്നും ജാമ്യത്തിലിറങ്ങിയയാൾ കള്ള വിസയിൽ യുകെയിൽ എത്തി ബ്രിട്ടീഷ് പൗരത്വം എടുത്തയാളെ ഭാര്യയുടെ കാമുകൻ എന്നാരോപിച്ച് ഒരാളെ കുത്തിക്കൊന്ന് കാറിൽക്കയറ്റി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു; യുകെയിൽ ഇന്ത്യൻ വംശജനെ ജയിലിലാക്കി കോടതി

കൊലപാതക കേസിൽ ഇന്ത്യയിൽനിന്നും ജാമ്യത്തിലിറങ്ങിയയാൾ കള്ള വിസയിൽ യുകെയിൽ എത്തി ബ്രിട്ടീഷ് പൗരത്വം എടുത്തയാളെ ഭാര്യയുടെ കാമുകൻ എന്നാരോപിച്ച് ഒരാളെ കുത്തിക്കൊന്ന് കാറിൽക്കയറ്റി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു; യുകെയിൽ ഇന്ത്യൻ വംശജനെ ജയിലിലാക്കി കോടതി

ലണ്ടൻ: ഇന്ത്യയിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയതിന് ജയിലിലായിരിക്കെ, ജാമ്യത്തിലിറങ്ങി മുങ്ങി കള്ളവിസയിൽ ബ്രിട്ടനിലെത്തിയയാൾ, അവിടെ തന്റെ സഹോദരീഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി. സഹോദരീഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിന്റെ പിൻസീറ്റിൽവെച്ച് നേരെ പൊലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു അയാൾ. വോൾവർഹാംപ്ടണിൽനിന്നുള്ള സുഖ്‌വീന്ദർ സിങ്ങെന്നയാളാണ് ഇന്ത്യയും ബ്രിട്ടനിലുമായി ഓരോ കൊലപാതകങ്ങൾ നടത്തിയത്. കോടതി ഇയാൾക്ക് അഞ്ചുവർഷത്തെ തടവിന് ശിക്ഷ വിധിച്ചു.

വെസ്റ്റ് ബോംവിച്ച് പൊലീസ് സ്‌റ്റേഷനിലേക്ക് വളരെ സ്വാഭാവികതയോടെ എത്തിയ സുഖ്‌വീന്ദർ സിങ് പുറത്ത് പാർക്ക് ചെയ്തിട്ടുള്ള തന്റെ ബിഎംഡബ്ല്യു കാറിന്റെ പാസഞ്ചർ സീറ്റിൽ ഹരീഷ് കുമാറെന്നയാളുടെ മൃതദേഹമുണ്ടെന്ന് പറയുകയായിരുന്നു. തന്റെ ഭാര്യയുമായി ഹരീഷിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് 41-കാരനായ സുഖ്‌വീന്ദർ ഹരീഷിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞവർഷം ഓഗസ്റ്റ് പത്തിനായിരുന്നു സംഭവം. മണിക്കൂറുകളോളം മൃതദേഹവുമായി ചുറ്റക്കറങ്ങിയശേഷമാണ് ഇയാൾ പൊലീസ് സ്‌റ്റേഷനിലെത്തിയത്.

മറ്റൊരു കൊലപാതകക്കേസിൽ പ്രതിയായി ഏഴുവർഷം തടവുശിക്ഷ അനുഭവിക്കവെയാണ് സുഖ്‌വീന്ദർ ജാമ്യത്തിലിറങ്ങി ബ്രിട്ടനിലേക്ക് മുങ്ങിയത്. ഹോം ഓഫീസുകാരെ സമർഥമായി പറ്റിച്ച ഇയാൾ ബ്രിട്ടീഷ് പൗരത്വവും നേടിയെടുത്തു. മുമ്പ് ഒരാളെ കൈയേറ്റം ചെയ്ത കേസിലും സുഖ്‌വീന്ദർ അറസ്റ്റിലായിരുന്നു. എന്നാൽ, മനോവൈകല്യമുണ്ടെന്ന ആനുകൂല്യത്തിൽ ഇയാളെ വോൾവർഹാംപ്ടൺ ക്രൗൺ കോടതി വെറുതെ വിട്ടിരുന്നു.

സാൻഡവെൽ സ്വദേശിയായ സുഖ്‌വീന്ദറിന അഞ്ചുവർഷത്തെ തടവിനുവിധി്ച കോടതി, ജയിൽ ശിക്ഷ കഴിയുംമുറയ്ക്ക് ഇയാളെഇന്ത്യയിലേക്ക് തിരിച്ചയക്കാനും ഉത്തരവിട്ടു. മനോവൈകല്യമുണ്ടെന്ന ആനുകൂല്യത്തിലാണ് ചെറിയ ശിക്ഷ വിധിക്കുന്നതെന്ന് ജഡ്ജി മൈക്കൽ ചാളിനോർ പറഞ്ഞു. ഹരീഷിനെ കൊലപ്പെടുത്തുന്ന സമയത്ത് സുഖ്‌വീന്ദറിന്റെ മനോനില തകരാറിലായിരുന്നതിനാലാണ് ശിക്ഷ കുറഞ്ഞതെന്നും ജഡ്ജി വ്യക്തമാക്കി

ഇന്ത്യയിൽ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട തടവിൽ കഴിയവെ, ജാമ്യത്തിലിറങ്ങി മുങ്ങിയ സുഖ്‌വീന്ദർ 2007-ലാണ് ബ്രിട്ടനിലെത്തുന്നത്. സുഖ്‌വീന്ദർ പുറത്തുനടക്കുന്നത് ജനങ്ങൾക്ക് ഭീഷണിയാണെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കാതെ തടവിലിടണമെന്നും കോടതി നിർദേശിച്ചു. 2003-ൽ പഞ്ചാബിലെ ഒരു വിദ്യാർത്ഥി സംഘടനാ നേതാവിനെ സുഖ്‌വീന്ദറും നാല് സുഹൃത്തുക്കളും ചേർന്ന് വധിചച്ചുവെന്ന പേരിലാണ് ഇയാൾ തടവിലാക്കപ്പെട്ടത്. 18 തവണയാണ് സംഘം വിദ്യാർത്ഥി നേതാവിനെ കുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP