Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

42 വർഷത്തിന് ശേഷം ഏറ്റവും നീണ്ട ചൂടുകാലം; എട്ടാം ദിവസവും താപനില 30 ഡിഗ്രിക്ക് മുകളിൽ; ബീച്ചുകളിൽ നിന്നും വീട്ടിൽ പോകാൻ മടിച്ച് ബ്രിട്ടീഷുകാർ; തുണി വേണ്ടാത്ത കാലാവസ്ഥ ജൂലൈ മുഴുവൻ തുടർന്നേക്കും

42 വർഷത്തിന് ശേഷം ഏറ്റവും നീണ്ട ചൂടുകാലം; എട്ടാം ദിവസവും താപനില 30 ഡിഗ്രിക്ക് മുകളിൽ; ബീച്ചുകളിൽ നിന്നും വീട്ടിൽ പോകാൻ മടിച്ച് ബ്രിട്ടീഷുകാർ; തുണി വേണ്ടാത്ത കാലാവസ്ഥ ജൂലൈ മുഴുവൻ തുടർന്നേക്കും

ബ്രിട്ടനിൽ ഇപ്പോൾ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്ന പതിവില്ലാത്ത ചൂട് അടുത്ത ദിവസങ്ങളിലൊന്നും രാജ്യത്തെ വിട്ടൊഴിഞ്ഞ് പോകില്ലെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങൾ മുന്നറിയിപ്പേകുന്നത്. ഇത് പ്രകാരം ഈ മാസം മുഴുവൻ ഏതാണ്ട് ഇതേ തോതിൽ ചൂട് അനുഭവപ്പെടുന്നതായിരിക്കും.

42 വർഷത്തിന് ശേഷമാണ് ഏറ്റവും നീണ്ട ചൂടുകാലം ബ്രിട്ടനെ ഗ്രസിച്ചിരിക്കുന്നത്. അതായത് ഇതിന് മുമ്പ് ഇത്തരത്തിൽ തുടർച്ചയായി ദിവസങ്ങളോളം ഉയർന്ന ചൂടിൽ രാജ്യം വെന്തുരുകിയിരുന്നത് 1976ലായിരുന്നു. ഇത് പ്രകാരം തുടർച്ചയായി എട്ടാദിസവമായിരന്നു താപനില 30 ഡിഗ്രിക്ക് മുകളിൽ കടന്നത്. തൽഫലമായി ബീച്ചുകളിൽ നിന്നും വീട്ടിൽ പോകാൻ മിക്ക ബ്രിട്ടീഷുകാരും മടി കാണിച്ചുവെന്ന് റിപ്പോർട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ തുണി വേണ്ടാത്ത കാലാവസ്ഥ രാജ്യത്ത് ജൂലൈ മുഴുവൻ തുടരുമെന്നാണ് പ്രവചനം.

എന്നാൽ കടുത്ത ചൂടിന് ഇടവേള നൽകിക്കൊണ്ട് സൗത്ത് വെസ്റ്റിൽ ചെറിയ മഴയും ഇടിയും ഞായറാഴ്ച അനുഭവപ്പെട്ടിരുന്നു. തൽഫലമായി ഈ വേനൽക്കാലത്തെ ആദ്യത്തെ തണ്ടർ വാണിംഗും പുറപ്പെടുവിച്ചിരുന്നു.പ്ലൈമൗത്തിൽ ഇതോടനുബന്ധിച്ച് പത്ത് മില്ലീമീറ്റർ മഴയാണ് ഒരു മണിക്കൂറിനിടെ പെയ്തിറങ്ങിയിരുന്നത്.ഈ ആഴ്ചയുടെ അവസാനത്തോടെ ഇവിടെ കൂടുതൽ മഴയുണ്ടായേക്കാമെന്നും പ്രവചനമുണ്ട്. വിംബിൾഡൺ ചാമ്പ്യൻ ഷിപ്പ്സിനോട് അനുബന്ധിച്ചുള്ള താപനില നിലവിൽ റെക്കോർഡിനടുത്തെത്തിയിരിക്കുകയാണ്. അതായത് 2015 ജൂലൈ ഒന്നിന് വിംബിൾ ഡണിനോട് അനുബന്ധിച്ച താപനില 35.7 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു.

ഈ ആഴ്ചയുടെ രണ്ടാം പകുതിയിൽ താപനില 33 ഡിഗ്രിയായിത്തീരുമെന്നാണ് മെറ്റ് ഓഫീസ് ഫോർകാസ്റ്ററായ ഹെലെൻ റോബർട്സ് പ്രവചിക്കുന്നത്. അടുത്ത ആഴ്ച അത് 35 ഡിഗ്രിയായി ഉയരുകയും ചെയ്യും. ഞായറാഴ്ച റെക്കോർഡ് താപനില രേഖപ്പെടുത്തിയിരിക്കുന്നത് ഹാംപ്ഷെയറിലെ ഗോസ്പോർട്ടിലാണ്. ഇതേ കൗണ്ടിയിലെ ഓട്ടർബേണിൽ താപനില 29.5 ഡിഗ്രിയായിത്തീർന്നിരുന്നു.ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായിരുന്നു വ്യാഴാഴ്ച നോർത്ത് വെയിൽസിലെ പോർത്ത്മാഡോഗിൽ രേഖപ്പെടുത്തിയ 33 ഡിഗ്രി സെൽഷ്യസ്. എന്നാൽ ആ റെക്കോർഡ് ഈ ആഴ്ച തന്നെ ഭേദിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രവചനം.

വരണ്ടതും നല്ല സൂര്യപ്രകാശമുള്ളതും ചൂടുള്ളതുമായ അവസ്ഥ രാജ്യമാകമാനം പ്രത്യേകിച്ച് വരും ദിനങ്ങളിലുമുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്.എന്നാൽ ചിലയിടങ്ങളിൽ ഈ അവസരത്തിൽ പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കെ അറ്റത്തെ പ്രദേശങ്ങളിലും വടക്ക് പടിഞ്ഞാറും മഴയുണ്ടാകാനും അതിലൂടെ അനിശ്ചിതമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് പ്രവചിക്കുന്നു. ഈ സീസണിലെ ഏറ്റവും ആദ്യത്തെ ഹൗസ് പൈപ്പ് നിരോധനം ഇംഗ്ലണ്ടിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ നോർത്തേൺ അയർലണ്ടിൽ ഇത്തരം നിരോധനം കഴിഞ്ഞ ആഴ്ച നിലവിൽ വന്ന് കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP