Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

50-ാം വയസ്സിൽ വിവാഹജീവിതം മടുത്തപ്പോൾ മുതൽ മഡോണയ്ക്ക് കൂട്ട് ചുള്ളൻ പിള്ളേർ മാത്രം; ഇതുവരെ ഒപ്പം കൂടിയത് അനേകം മിടുമിടുക്കന്മാർ; 30 തികയാത്ത ഏത് മിടുക്കൻ വിചാരിച്ചാലും പോപ്പ് രാജ്ഞിയോടൊപ്പം അന്തിയുറങ്ങാം

50-ാം വയസ്സിൽ വിവാഹജീവിതം മടുത്തപ്പോൾ മുതൽ മഡോണയ്ക്ക് കൂട്ട് ചുള്ളൻ പിള്ളേർ മാത്രം; ഇതുവരെ ഒപ്പം കൂടിയത് അനേകം മിടുമിടുക്കന്മാർ; 30 തികയാത്ത ഏത് മിടുക്കൻ വിചാരിച്ചാലും പോപ്പ് രാജ്ഞിയോടൊപ്പം അന്തിയുറങ്ങാം

ലോകം കീഴടക്കിയ പോപ് ഗായികയാണ് മഡോണ. ഗായികയെന്ന നിലയിൽ ലോകമെമ്പാടും ആരാധകരുള്ള മഡോണയുടെ സ്വകാര്യ ജീവിതത്തിലെ അറിയാക്കഥകൾ പങ്കുവെക്കുകയാണ് ജീവചരിത്രകാരിയയാ ജെ. റാൻഡി ടരാബൊറോലി. 35 വർഷമായി മഡോണയെ അടുത്തറിയുന്ന റാൻഡി, 50-ാം വയസ്സിൽ വിവാഹജീവിതം മടുത്തശേഷം മഡോണ യുവാക്കളിൽ ആകൃഷ്ടരായതിന്റെ കഥ പറയുകയാണ് ഇപ്പോൾ. 60-ാം വയസ്സിലേക്ക് കടക്കുന്ന മഡോണയുടെ ജീവചരിത്രത്തിലെ പുതിയ ഏടുകൾ വായനക്കാരെ കൂടുതൽ ആകർഷിക്കുമെന്ന് തീർച്ചയാണ്.

2008-ലാണ് മഡോണ തന്റെ അവസാന വിവാഹജീവിതത്തോട് വിടപറയുന്നത്. ഏഴുവർഷമായി ഗയ് റിച്ചിയുമായി വിവാഹബന്ധത്തിലേർപ്പെട്ടിരുന്ന മഡോണയ്ക്ക് തുടർച്ചയായ ആഗോള ടൂറുകൾക്കും സംഗീത പരിപാടികൾക്കുമിടെ കുടുംബജീവിതം അസാധ്യമായി മാറുകയായിരുന്നു. ആദ്യബന്ധത്തിൽ മകൾ ലൂർദിനെയും റിച്ചിയുമായുള്ള ബന്ധത്തിൽ പിറന്ന മകൻ റോക്കോയെയും മലാവിയിൽനിന്ന് ദത്തെടുത്ത ഡേവിഡിനെയും നോക്കാൻ പോലും സാധിക്കാത്തത്ര തിരക്കിലായിരുന്നു അന്ന് മഡോണ.

മഡോണ ആഗോള പര്യടനങ്ങളും സംഗീതപരിപാടികളുമായി ചുറ്റിയടിച്ചപ്പോൾ, തികച്ചും സ്വകാര്യമായ കുടുംബജീവിതമാണ് റിച്ചി ആഗ്രഹിച്ചത്. വിൽറ്റ്ഷയറിലെ വീട്ടിൽ ജീവിക്കണമെന്ന റിച്ചിയുടെ ആഗ്രഹത്തോട് നീതിപുലർത്താനാകാതെ വന്നതോടെ, 2008 ഡിസംബറിൽ വേർപിരിയാൻ ഇരുവരും തീരുമാനിച്ചു. ഇതോടെ, മറ്റൊരു തീരുമാനത്തിലേക്കും മഡോണ എത്തിച്ചേർന്നു. ഇനി ജീവിതത്തിൽ ദീർഘകാല ബന്ധങ്ങളില്ല.

തിരക്കുപിടിച്ച ദിവസങ്ങളിൽ, ഒരാശ്വാസത്തിനും ആനന്ദത്തിനും വേണ്ടി ഒരു പങ്കാളി മതി. അതാണിപ്പോൾ മഡോണയുടെ രീതി. ആരാകണം പങ്കാളിയെന്ന കാര്യത്തിൽ മഡോണയ്ക്ക് ചില നിർബന്ധങ്ങളുണ്ട്. ചെറുപ്പക്കാരനായിരിക്കണം. സുന്ദരനായിരിക്കണം. തന്നെ തൃപ്തിപ്പെടുത്താൻ കഴിയുള്ളയാളായിരിക്കണം. പിന്നീടിങ്ങോട്ട് മഡോണയുടെ ജീവിതത്തിലൂടെ ഒട്ടേറെ ചെറുപ്പക്കാർ കടന്നുപോയതായി റാൻഡി പുതുക്കിയ ജീവചരിത്രത്തിൽ പറയുന്നു.

ഗയ് റിച്ചിയുമായി പിരിഞ്ഞശേഷം മഡോണ കണ്ടെത്തിയ തന്റെ പങ്കാളിക്ക് 21 വയസ്സുമാത്രമായിരുന്നു പ്രായം. ജീസസ് ലൂസ് എന്ന മോഡലായിരുന്നു അത്. മഡോണയ്‌ക്കൊപ്പം ഒരു ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കാനെത്തിയ ജീസസിനെ മഡോണ ഒപ്പം കൂട്ടി. മഡോണയുടെ കാമുകനെന്നറിയപ്പെട്ടതോടെ, ജീസസിന്റെ ജീവിതവും മാറി. ഫോർഡ് മോഡൽസുമായി കരാറൊപ്പിട്ട ജീസസ് ഒരുവർഷത്തിനിടെ പ്രമുഖ ബ്രാൻഡുകളുടെ മോഡലായി മാറി. ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്നതിന് ഒരു രാത്രിക്ക് 30,000 പൗണ്ട് വാങ്ങുന്ന നിലയിലേക്ക് ജീസസിന്റെ പ്രശസ്തി വളർന്നു.

ചെറുപ്പക്കാരുടെ സാഹസികതയാണ് തന്നെ അവരിലേക്ക് ആകർഷിക്കുന്നതെന്ന് മഡോണ പറയാറുണ്ടെന്ന് റാൻഡി സൂചിപ്പിച്ചു. ജീസസുമായുള്ള ലൈംഗിക ജീവിതത്തെയാണ് തന്റെ ഏറ്റവും മനോഹരമായ സെക്‌സ് അനുഭവമായി മഡോണ ചൂണ്ടിക്കാണിക്കുന്നത്. ഒരു കാമുകനെന്നതിനെക്കാൾ ഒരു ആരാധകനെന്ന നിലയിലാണ് ജീസസ് തന്നോട് പെരുമാറിയിട്ടുള്ളതെന്നും തനിക്കുവേണ്ടി എന്തും ചെയ്യുന്ന പ്രകൃതമായിരുന്നു അവന്റേതെന്നും മഡോണ പറയുന്നു.

ജീസസുമായി പിരിഞ്ഞശേഷം ഫ്രഞ്ച് ഡാൻസർ ബ്രാഹിം സെയ്ബാത്താണ് മഡോണയുടെ ജീവതത്തിലേക്ക് കടന്നുവന്നത്. തന്നെക്കാൾ 29 വയസ്സിന് ഇളപ്പമുള്ള, 23-കാരനായ ബ്രാഹിമിനെ തന്റെ സംഗീതപരിപാടിയുടെ ഭാഗമായി ന്യുയോർക്കിൽ നടന്ന ഒരു ചടങ്ങിലാണ് കണ്ടുമുട്ടിയത്. ബ്രാഹിമിന് ഇംഗ്ലീഷോ മഡോണയ്ക്ക് ഫ്രഞ്ചോ അറിയില്ലായിരുന്നുവെങ്കിലും ഇരുവരും വളരെയേറെ ആസ്വാദ്യകരമായ ലൈംഗികജീവിതമാണ് നയിച്ചതെന്ന് റാൻഡി പറയുന്നു.

ഒരുമാസത്തോളമോ ബ്രാഹിമുമായി മഡോണ ചങ്ങാത്തം തുടർന്നുള്ളു. അതിനുശേഷം ഡച്ച് നൃത്ത സംവിധായകനായ ടിമോർ സ്റ്റിഫാൻസ് എന്ന 26-കാരനെ മഡോണ കൂടെക്കൂട്ടി. എട്ടുമാസത്തിനുശേഷം ടിമോറിനോട് സ്ഥലം വിടാൻ ആവശ്യപ്പെട്ട മഡോണ,, 2016-ൽ 25-കാരനായ മോഡൽ അലക്‌സാണ്ടർ സൗമഹോറോയെ കിടക്കയിലേക്ക് ക്ഷണിച്ചു. കിടപ്പറയിൽ മാത്രം ഒതുങ്ങിനിന്ന ബന്ധമായിരുന്നു അതെന്ന് റാൻഡി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP