Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷ് പൊലീസീന്റെ ഏറ്റവും ഉയർന്ന പദവിയിൽ ഒന്നിലെത്തിയ ഇന്ത്യൻവംശജക്കെതിരെ അച്ചടക്ക നടപടി; രാജ്ഞിയുടെ ആദരത്തിന് സ്വന്തമായി അപേക്ഷ നൽകിയതിന്റെ പേരിൽ പുറത്താക്കിയേക്കും

ബ്രിട്ടീഷ് പൊലീസീന്റെ ഏറ്റവും ഉയർന്ന പദവിയിൽ ഒന്നിലെത്തിയ ഇന്ത്യൻവംശജക്കെതിരെ അച്ചടക്ക നടപടി; രാജ്ഞിയുടെ ആദരത്തിന് സ്വന്തമായി അപേക്ഷ നൽകിയതിന്റെ പേരിൽ പുറത്താക്കിയേക്കും

ലണ്ടൻ: മെട്രൊപൊളിറ്റൻ പൊലീസിലെ ഏറ്റവും ഉന്നത പദവിയിലൊന്നിലെത്തിയ ഇന്ത്യൻ വംശജ പാം സന്ധുവിനെതിരെ അച്ചടക്ക നടപടി. രാജ്ഞിയുടെ ആദരവിന് വേണ്ടി സ്വന്തമായി അപേക്ഷ നൽകിയതിന്റെ പേരിൽ പുറത്താക്കൽ ഭീഷണി നേരിടുന്ന മൂന്ന് ഉന്നത പൊലീസ് ഓഫീസർമാരിൽ ഒരാൾ സന്ധുവാണ്. രാജ്ഞിയുടെ ബെർത്ത്ഡേ ഹോണേർസിനായി നിയമം തെറ്റിച്ച് സ്വന്തം നിലയിൽ അപേക്ഷ നൽകിയെന്ന കുറ്റത്തിനാണ് ഇവർ പിരിച്ച് വിടൽ ഭീഷണി നേരിടുന്നത്. നിലവിൽ മെട്രൊപൊളിറ്റൻ പൊലീസിൽ ടെംപററി ചീഫ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ച് വരുകയാണ് സന്ധു.

മെട്രൊപൊളിറ്റൻ പൊലീസിൽ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന ഏഷ്യക്കാരിയെന്ന ബഹുമതിയും സന്ധുവിനുണ്ട്. നിലവിൽ മിസ്‌കണ്ടക്ട് നോട്ടീസ് നൽകിയ ഇവരെ ഡ്യൂട്ടി കൾ നിർവഹിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണ്. ഫ്രണ്ട്ലൈൻ പൊലീസിംഗിലെ മറ്റ് രണ്ട് ഓഫീസർമാർക്കും ഇത്തരത്തിൽ മിസ് കണ്ടക്ട് നോട്ടീസുകൾ നൽകിയിട്ടുണ്ടെന്ന് സ്‌കോട്ട്ലൻഡ് യാർഡ് വെളിപ്പെടുത്തുന്നു. തനിക്ക് മെട്രൊപൊളിറ്റൻ പൊലീസിൽ ചീഫ് സൂപ്രണ്ടായി പ്രമോഷൻ ലഭിക്കുമെന്ന് കഴിഞ്ഞ മാസം സന്ധു ട്വീറ്റ് ചെയ്തിരുന്നു. ഈ റാങ്കിലെത്തുന്ന ആദ്യത്തെ ഏഷ്യക്കാരിയാണ് താനെന്ന അവകാശവാദവും സന്ധു പുറപ്പെടുവിച്ചിരുന്നു.

ഏഷ്യൻ വുമൺ ഓഫ് അച്ചീവ് മെന്റ് അവാർഡ്സിൽ 2006ൽ സന്ധുവിനെ ദി പബ്ലിക്ക് സെക്ടർ അവാർഡ് നൽകി ആദരിച്ചിരുന്നു. 2005 ജൂലൈ 7 ഏഴിന് ലണ്ടനിൽ നടന്ന ബോംബിംഗിനെ തുടർന്ന് സന്ധു നടത്തിയ അതുല്യവും ധീരവുമായ സേവനത്തെ മാനിച്ചായിരുന്നു ഈ ആദരവ്. നാഷണൽ പൊലീസ് ചീഫ്സ് കൗൺസിൽ മാർഗനിർദേശങ്ങൾ അനുസരിച്ച് ഏതൊരു വ്യക്തിക്കും മറ്റൊരു വ്യക്തിയെ ഹോണറിനായി നോമിനേറ്റ് ചെയ്യാം. എന്നാൽ സ്വയം ആദരവിനായി നോമിനേറ്റ് ചെയ്യുന്നത് നിമയവിരുദ്ധവുമാണ്. ഈ നിയമം ലംഘിച്ചുവെന്ന പേരിലാണ് സന്ധുവിനെതിരെ ഇപ്പോൾ അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ക്യൂൻസ് ബെർത്ത് ഡേ ഹോണേർസ് ലിസ്റ്റിൽ ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നവരും മുമ്പ് സേവനമനുഷ്ഠിച്ചിരുന്നവരുമായ 27 പൊലീസ് ഓഫീസർമാരെ ഉൾപ്പെടുത്തിയിരുന്നു. സന്ധുവടക്കമുള്ള മൂന്ന് പൊലീസ് ഓഫീസർമാരുടെ പ്രവർത്തനത്തെ കുറിച്ച് മെട്രൊപൊളിറ്റൻ പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് പ്രഫണൽ സ്റ്റാൻഡേർഡ്സ് അന്വേഷിക്കുമെന്നാണ് സ്‌കോട്ട്ലൻഡ് യാർഡ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.

ഹോണേർസ് നോമിനേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഇവർ ലംഘിച്ചുവോയെന്ന കാര്യമായിരിക്കും അന്വേഷണത്തിൽ ഉൾപ്പെടുത്തുകയെന്നും വക്താവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP