Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹീത്രൂ-ന്യുയോർക്ക് സർവീസ് ബ്രിട്ടീഷ് എയർവേയ്‌സിന് ഒരുവർഷം നൽകുന്നത് 100 കോടി ഡോളർ വരുമാനം; ഹീത്രൂ-ദുബായ് ഒരു ദിവസം എമിറേറ്റ്‌സിന് സമ്മാനിക്കുന്നത് 25,000 ഡോളർ; വരുമാനത്തിൽ രണ്ടാമത്ത് ക്വാന്റസിന്റെ സിഡ്‌നി-മെൽബൺ റൂട്ട്; ലോകത്തെ ഏറ്റവും ലാഭമേറിയ പത്ത് വിമാന റൂട്ടുകളുടെ കഥ

ഹീത്രൂ-ന്യുയോർക്ക് സർവീസ് ബ്രിട്ടീഷ് എയർവേയ്‌സിന് ഒരുവർഷം നൽകുന്നത് 100 കോടി ഡോളർ വരുമാനം; ഹീത്രൂ-ദുബായ് ഒരു ദിവസം എമിറേറ്റ്‌സിന് സമ്മാനിക്കുന്നത് 25,000 ഡോളർ; വരുമാനത്തിൽ രണ്ടാമത്ത് ക്വാന്റസിന്റെ സിഡ്‌നി-മെൽബൺ റൂട്ട്; ലോകത്തെ ഏറ്റവും ലാഭമേറിയ പത്ത് വിമാന റൂട്ടുകളുടെ കഥ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകത്തേറ്റവും വരുമാനം നേടുന്ന വിമാന റൂട്ടുകളിൽ ഒന്നാം സ്ഥാനത്തുള്ളത് ലണ്ടനിൽനിന്ന് ന്യുയോർക്കിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സിന്റെ സർവീസ്. ഹീത്രൂവിൽനിന്ന് ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലേക്കുള്ള സർവീസ് ഒരുവർഷം നേടുന്നത് 100 കോടി ഡോളറാണ്. ബ്രിട്ടീഷ് എയർവേയ്‌സിന്റെ ആകെ വരുമാനത്തിന്റെ ആറുശതമാനവും ലഭിക്കുന്നത് ഈ സർവീസിൽനിന്നാണ്. മണിക്കൂറിൽ ശരാശരി 24,639 ഡോളറാണ് ലണ്ടൻ-ന്യുയോർക്ക് സർവീസ് ബ്രിട്ടീഷ് എയർവേയ്‌സിന് സമ്മാനിക്കുന്നത്.

എന്നാൽ, വരുമാനം മണിക്കൂറടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ ഏറ്റവും ലാഭകരമായ റൂട്ട് ഇതല്ല. എത് ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ ലണ്ടൻ-ദുബായ് സർവീസാണ്. മണിക്കൂറിൽ 25,308 ഡോളറാണ് ഈ സർവീസിൽനിന്ന് എമിറേറ്റ്‌സിന് ലഭിക്കുന്നത്. വാർഷിക വരുമാനം കണക്കാക്കുമ്പോൾ, മൂന്നാമത്തെ ലാഭകരമായ സർവീസാണ് ലണ്ടൻ-ദുബായ്. ഒരുവർഷം നേടുന്നത് 81.9 കോടി ഡോളർ.

ആഗോള വ്യോമയാത്രാ ഗവേഷണസ്ഥാപനമാ ഒഎജി നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. 2017 ഏപ്രിൽ മുതൽ 2018 മാർച്ച് വരെയുള്ള കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് ലോകത്തെ വരുമാനത്തിൽ മുമ്പന്തിയിലുള്ള സർവീസുകൾ തിരഞ്ഞെടുത്തത്. ആദ്യ പത്തിലുള്ള അഞ്ച് സർവീസുകൾ ഹീത്രൂ വിമാനത്താവളത്തിലേക്കുള്ളതോ അവിടെനിന്ന് പുറപ്പെടുന്നതോ ആണെന്നതാണ് ശ്രദ്ധേയം.

വരുമാനത്തിൽ രണ്ടാം സ്ഥാനത്തുനിൽക്കുന്നത് ക്വാന്റസിന്റെ മെൽബൺ-സിഡ്‌നി സർവീസാണ്. വർഷം 85.4 കോടി ഡോളറാണ് ഈ സർവീസിൽനിന്ന് നേടുന്നത്. ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ആഭ്യന്തര സർവീസും ഇതുതന്നെയാണ്. സിംഗപ്പുർ എയർലൈൻസിന്റെ ഹീത്രൂ-സിംഗപ്പുർ വിമാനം വരുമാനത്തിൽ നാലാം ്‌സഥാനത്തുണ്ട്. 70.9 കോടി ഡോളറാണ് വരുമാനം.

അമേരിക്കൻ എയർലൈൻസിന്റെ ലോസ് എയ്ഞ്ചൽസ്-ന്യുയോർക്ക് സർവീസ് 69.8 കോടി ഡോളറുമായി അഞ്ചാം ്സ്ഥാനത്തുനിൽക്കുന്നു. യുണൈറ്റഡ് എയർലൈൻസിന്റെ സാൻഫ്രാൻസിസ്‌കോ-നെവാർക്ക് സർവീസ് 68.7 കോടി ഡോളർ സമ്പാദിക്കുന്നു. കാത്തി പസഫിക്കിന്റെ ലണ്ടൻ-ഹോങ്‌കോങ് സർവീസ് 63.1 കോടി ഡോളറുമായി ഏഴാം സ്ഥാനത്തും നിൽക്കുന്നു.

ഖത്തർ എയർവേയ്‌സിന്റെ ലണ്ടൻ-ദോഹ സർവീസ് (55.2 കോടി ഡോളർ) എയർ കാനഡയുടെ വാൻകുവർ-ടൊറന്റോ സർവീസ് (55.2 കോടി ഡോളരർ) സിംഗപ്പുർ എയർലൈൻസിന്റെ സിഡ്‌നി-സിംഗപ്പുർ സർവീസ് (54.3 കോടി ഡോളർ) എന്നിവയാണ് ലാഭകരമായ ആദ്യ പത്ത് വിമാനസർവീസുകൾ. ഏറ്റവും ലാഭകരമായ ആഭ്യന്തര സർവീസായ മെൽബൺ-സിഡ്‌നി റൂട്ടിൽ ക്വാന്റസ് ഒരു ദിവസം പറത്തുന്നത് 65-ഓളം സർവീസുകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP