Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തായ്‌ലൻഡിലെത്തി ഓരോ ദിവസവും ഓരോ സ്ത്രീകളെ ക്ഷണിച്ച് സുഖിച്ച് ജീവിച്ചയാൾ പെട്ടെന്ന് മരിച്ചു; ആകെ കൂട്ടുണ്ടായിരുന്ന നായ വിശപ്പ് സഹിക്കാതെ മൃതദേഹം കഴിച്ചുതുടങ്ങി; വെള്ളം കിട്ടാതെ നായ തുടർച്ചയായി കുരച്ചുതുടങ്ങിയപ്പോൾ എത്തിയ പൊലീസ് കണ്ടത് പാതി ശരീരം നഷ്ടപ്പെട്ട മനുഷ്യരൂപം

തായ്‌ലൻഡിലെത്തി ഓരോ ദിവസവും ഓരോ സ്ത്രീകളെ ക്ഷണിച്ച് സുഖിച്ച് ജീവിച്ചയാൾ പെട്ടെന്ന് മരിച്ചു; ആകെ കൂട്ടുണ്ടായിരുന്ന നായ വിശപ്പ് സഹിക്കാതെ മൃതദേഹം കഴിച്ചുതുടങ്ങി; വെള്ളം കിട്ടാതെ നായ തുടർച്ചയായി കുരച്ചുതുടങ്ങിയപ്പോൾ എത്തിയ പൊലീസ് കണ്ടത് പാതി ശരീരം നഷ്ടപ്പെട്ട മനുഷ്യരൂപം

മറുനാടൻ ഡെസ്‌ക്‌

ബാങ്കോങ്ക്: സുഖിച്ചുജീവിക്കാനാണ് ഗ്ലെൻ പാറ്റിൻസൺ കാനഡയിൽനിന്ന് തായ്‌ലൻഡിലെത്തിയത്. ഓരോ ദിവസവും ഓരോ സ്ത്രീകൾക്കൊപ്പം സുഖിച്ചു ജീവിച്ച ഗ്ലെന്നിന് ജീവിതത്തിൽ ആകെ കൂട്ട് കുജോ എന്ന വളർത്തുനായ മാത്രമായിരുന്നു. പെട്ടെന്നൊരു ദിവസം ഗ്ലെൻ മരിച്ചപ്പോൾ, കുജോ പട്ടിണിയായി. വിശപ്പുസഹിക്കാനാകാതെ ആ നായ തന്റെ യജമാനന്റെ മൃതദേഹം അൽപാൽപ്പമായി കടിച്ചുതിന്നുതുടങ്ങി. നായയുടെ നിർത്താതെയുള്ള കുരകേട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി നോക്കുമ്പോൾ കണ്ടത് പാതിയോളം നഷ്ടപ്പെട്ട മനുഷ്യരൂപവും സമീപം വായയിൽനിന്ന് ചോരയൊലിപ്പിച്ച നിലയിൽ കുജോയും.

ഗ്ലെന്നിന്റെ മുഖത്ത് തലയോട്ടിയോളം നഷ്ടപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പത്തുദിവസം മുമ്പെങ്കിലും ഗ്ലെൻ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. നെഞ്ചത്ത് വാരിയെല്ലുകൾ തെളിഞ്ഞ നിലയിലായിരുന്നു. നഗ്നമായിരുന്ന മൃതദേഹത്തിൽ കാലുകളുടെ ഭാഗവും നഷ്ടപ്പെട്ടിരുന്നു. തന്റെ യജമാനന്റെ മൃതദേഹത്തിനരുകിൽ അനുസരണയോടെ അടങ്ങിയൊതുങ്ങിയിരിക്കുന്ന നിലയിലായിരുന്നു കുജോയെന്ന് പൊലീസ് പറഞ്ഞു.

മൂന്നുവർഷമായി ഗ്ലെൻ ഈ ഭാഗത്ത് താമസമാക്കിയിട്ടെന്ന് അയൽക്കാർ പറഞ്ഞു. മറ്റുള്ളവർക്ക് യാതൊരു അസൗകര്യവുമുണ്ടാക്കാത്ത രീതിയിൽ ശാന്തനായി ജീവിച്ചിരുന്ന ഗ്ലെൻ സദാസമയവും വളർത്തുനായക്കൊപ്പമാണ് പുറത്തുപോയിരുന്നതെന്ന് അവർ പറഞ്ഞു. ഓരോ ദിവസവും വ്യത്യസ്തരായ സ്ത്രീകൾ അദ്ദേഹത്തെ സന്ദർശിക്കാനെത്തിയിരുന്നതായും അവർ പറഞ്ഞു. പ്രമേഹരോഗിയായ ഗ്ലെൻ, അടുത്തിടെ ആശുപത്രിയെ സമീപിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം നഗ്നമായാണ് കാണപ്പെട്ടതെന്നത് പൊലീസിൽ സംശയമുണർത്തിയിട്ടുണ്ട്. ഗ്ലെന്നിനെ കാണാനെത്തിയ സ്ത്രീകളിലാരെങ്കിലും അദ്ദേഹത്തെ വധിച്ചതാണോയെന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല. ഇതിനായി സിസിടിവി ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. എന്നാൽ മുറിയിൽ ഏതെങ്കിലും തരത്തിലുള്ള സംഘർഷം നടന്നതായി തെളിവുകണ്ടെത്താനായിട്ടില്ല. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം മാറ്റിയിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP