Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോപ്പിനെ സംരക്ഷിക്കാൻ അമേരിക്ക എന്തിന് കാശ് മുടക്കണം...?നാറ്റോ മുമ്പോട്ട് പോകണമെങ്കിൽ നിങ്ങൾ കാശ് മുടക്കിയേ പറ്റൂ; റഷ്യയുടെ അടിമത്തത്തിൽ നിന്നും വേഗം ജർമനി രക്ഷപ്പെടൂ; ജർമനിയിൽ എത്തിയ ട്രംപ് യൂറോപ്യൻ നേതാക്കളുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് മടങ്ങി

യൂറോപ്പിനെ സംരക്ഷിക്കാൻ അമേരിക്ക എന്തിന് കാശ് മുടക്കണം...?നാറ്റോ മുമ്പോട്ട് പോകണമെങ്കിൽ നിങ്ങൾ കാശ് മുടക്കിയേ പറ്റൂ; റഷ്യയുടെ അടിമത്തത്തിൽ നിന്നും വേഗം ജർമനി രക്ഷപ്പെടൂ; ജർമനിയിൽ എത്തിയ ട്രംപ് യൂറോപ്യൻ നേതാക്കളുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് മടങ്ങി

ന്റെ ജർമൻ സന്ദർശനത്തിനിടെ നാറ്റോയിലെ മറ്റ് അംഗരാജ്യങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.നാറ്റോ പ്രതിരോധത്തിനായി മുടക്കുന്ന ഫണ്ടിലേക്ക് പണം തുല്യമായി സംഭാവന ചെയ്യാമെന്ന വാഗ്ദാനം യൂറോപ്യൻ രാജ്യങ്ങൾ പാലിക്കാത്തതിലാണ് ട്രംപ് അമർഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനായി അമേരിക്ക അധികം ഷെയർ എടുക്കേണ്ടി വരുന്നതിലും അദ്ദേഹം തന്റെ ട്വീറ്റിലൂടെ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. യൂറോപ്പിനെ സംരക്ഷിക്കാൻ അമേരിക്ക എന്തിന് കാശ് മുടക്കണം...?നാറ്റോ മുമ്പോട്ട് പോകണമെങ്കിൽ നിങ്ങൾ കാശ് മുടക്കിയേ പറ്റൂ എന്നാണ് ട്രംപ് എടുത്തടിച്ച് പ്രതികരിച്ചിരിക്കുന്നത്.

റഷ്യയോടുള്ള ജർമനിയുടെ അമിത വിധേയത്വത്തെയും ട്രംപ് കണക്കിന് വിമർശിച്ചിട്ടുണ്ട്. റഷ്യയുടെ അടിമത്തത്തിൽ നിന്നും വേഗം ജർമനി രക്ഷപ്പെടൂ എന്നാണ് ട്രംപ് നിർദേശിച്ചിരിക്കുന്നത്. ഈ വിധത്തിൽ യൂറോപ്യൻ നേതാക്കളുടെ മുഖത്ത് നോക്കി വെല്ലുവിളിച്ചാണ് ട്രംപ് ജർമനിയില് നിന്നും മടങ്ങിയത്. ബുധനാഴ്ച നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബർഗുമായൊരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് നാറ്റോയോടുള്ള വാഗ്ദാനവും ഉത്തരവാദിത്വവും പാലിക്കാത്ത യൂറോപ്യൻ രാജ്യങ്ങളുടെ ട്രംപ് കണക്കിന് വിമർശിച്ചിരിക്കുന്നത്.

ജർമനി നാറ്റോയിലെ അംഗമാണെങ്കിലും ആ രാജ്യത്തെ പൂർമായും നിയന്ത്രിക്കുന്നത് റഷ്യയാണെന്നും ട്രംപ് ആരോപിക്കുന്നു. ജർമനിക്ക് റഷ്യയോടുള്ള ഈ അമിതവിധേയത്വം നാറ്റോയ്ക്ക് ദോഷം മാത്രമേയുണ്ടാക്കുകയുള്ളൂവെന്നും ട്രംപ് മുന്നറിയിപ്പേകുന്നു. എന്നാൽ ജർമനി തീർത്തും സ്വതന്ത്രമായ രാജ്യമാണെന്നാണ് ട്രംപിന്റെ വിമർശനത്തിനുള്ള മറുപടിയെന്നോണം ജർമൻ ചാൻസലർ ഏയ്ജെല മെർകൽ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ പരോക്ഷമായ ഈ വാക്പോരിന് ശേഷവും ഇരു നേതാക്കളും ശാന്തരായി മുഖാമുഖമിരുന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

ബുധനാഴ്ച വൈകുന്നേരമായിരുന്നു ട്രംപ് നാറ്റോയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നത്. പ്രതിരോധത്തിനായി നാറ്റോയിലെ അംഗങ്ങളായ യൂറോപ്യൻ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത പണം മുടക്കാത്തതിനാൽ യൂറോപ്പിന്റെ അതിർത്തികൾ ദുർബലമായി കിടക്കുന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഒരു കാലത്ത് ശക്തമായിരുന്നു നാറ്റോ എന്ന സഖ്യം ഇന്ന് റഷ്യയിൽ നിന്നും വൻ വെല്ലുവിളി നേരിടുന്നുവെന്നും അതിന് കാരണം നാറ്റോ അംഗങ്ങളായ ചില രാജ്യങ്ങളുടെ ഉത്തരവാദിത്വക്കുറവാണെന്നും യുഎസ് പ്രസിഡന്റ് കുറ്റപ്പെടുത്തുന്നു. എന്നാൽ ജർമനിയുമായി അമേരിക്കക്കുള്ള ഉഭയകക്ഷി ബന്ധത്തിൽ മെർകലുമായുള്ള ചർച്ചക്കിടെ ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ജർമനിയും റഷ്യയുടെ തമ്മിൽ ഏർപ്പെട്ടിരിക്കുന്ന 11 ബില്യൺ ഡോളറിന്റെ പൈപ്പ്ലൈൻ ഡീലിനെതിരെയാണ് ട്രംപ് ആഞ്ഞടിച്ചിരിക്കുന്നത്. ഈ ഡീൽ തങ്ങൾക്ക് ദോഷം ചെയ്യുമെന്നാണ് കിഴക്കൻ യൂറോപ്യൻരാജ്യങ്ങൾ ആശങ്കപ്പെടുന്നത്. നാറ്റോയിലേക്ക് തങ്ങൾ നൽകുന്ന സംഭാവന വർധിപ്പിക്കാമെന്ന് 2014ൽ അംഗരാജ്യങ്ങൾ വാഗ്ദാനം ചെയ്തുവെങ്കിലും ഭൂരിഭാഗം രാജ്യങ്ങളം അത് പാലിച്ചില്ലെന്നും ട്രംപ് ജർമൻ സന്ദർശനത്തിനിടെ കുറ്റപ്പെടുത്തി. നാറ്റോയിൽ 29 രാജ്യങ്ങളുണ്ടെങ്കിലും അതിൽ അമേരിക്ക അടക്കമുള്ള വെറും അഞ്ച് രാജ്യങ്ങൾ മാത്രമേ ഈ വാഗ്ദാനം പാലിച്ചിട്ടുള്ളുവെന്നും ട്രംപ് ആരോപിക്കുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP