Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂത്രം പിടിച്ച് വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം മുള്ളുമ്പോൾ പരമസുഖമെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച് ഒരു യുവതി; പുതിയ സുഖം ഏറ്റെടുത്ത് പാശ്ചാത്യ ലോകത്തെ സ്ത്രീകൾ; പീഗസ്സം തേടിപ്പോയാൽ കിഡ്നി അടിച്ച് പോകുമെന്ന് മുന്നറിയിപ്പുമായി ഡോക്ടർമാർ

മൂത്രം പിടിച്ച് വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം മുള്ളുമ്പോൾ പരമസുഖമെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച് ഒരു യുവതി; പുതിയ സുഖം ഏറ്റെടുത്ത് പാശ്ചാത്യ ലോകത്തെ സ്ത്രീകൾ; പീഗസ്സം തേടിപ്പോയാൽ കിഡ്നി അടിച്ച് പോകുമെന്ന് മുന്നറിയിപ്പുമായി ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

പാശ്ചാത്യ ലോകത്തെ സ്ത്രീകൾ പുതിയൊരു സുഖത്തിന് പിന്നാലെ നെട്ടോട്ടമോടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ദീർഘനേരം മൂത്രം പിടിച്ച് വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം മുള്ളുമ്പോഴുള്ള പരമാനന്ദമാണിത്. താൻ അനുഭവിച്ച ഈ സുഖത്തെക്കുറിച്ച് ഒരു യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചതിന് ശേഷം ഇതിനെ കുറിച്ചുള്ള ചർച്ച സജീവമാവുകയാണ്. ഇതിനെ തുടർന്നാണ് പാശ്ചാത്യലോകത്തെ സ്ത്രീകൾ ഈ സുഖം ഏറ്റെടുത്ത് അതിന് പുറകെ വച്ച് പിടിച്ചിരിക്കുന്നത്. എന്നാൽ ''പീഗസ്സം'' എന്നറിയപ്പെടുന്ന ഈ സുഖം തേടിപ്പോയാൽ കിഡ്നി അടിച്ച് പോകുമെന്ന കടുത്ത മുന്നറിയിപ്പുമായി ഡോക്ടർമാർ രംഗത്തെത്തിയിട്ടുമുണ്ട്.

ഇതിന് പുറമെ അനാരോഗ്യകരമായ ഈ ശീലം മൂലം കടുത്ത അണുബാധയ്ക്കും സാധ്യതയേറെയാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ താക്കീതേകുന്നത്. ഇത്തരത്തിൽ മൂത്രം പുറത്ത് വിടുമ്പോൾ അടിമുടി സുഖത്തിന്റെ കോരിത്തരിപ്പ് അനുഭവിക്കാൻ സാധിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ നിരവധി പേർ കുറിച്ചിരിക്കുന്നത്. ബ്ലാഡറിൽ പൂർണമായി മൂത്രം നിറഞ്ഞിരിക്കുമ്പോൾ അത് വസ്തിപ്രദേശത്തെ പേശികളെ ഉത്തേജിപ്പിക്കുന്നുവെന്നും അതാണ് വ്യത്യസ്തമായ ഈ ലൈംഗിക സുഖത്തിന് വഴിയൊരുക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ സാധാരണ സമയത്തേക്കാൾ മൂത്രം പിടിച്ച് വയ്ക്കുന്നത് യൂറിനറി അണുബാധയ്ക്ക് കാരണമായിത്തീരുമെന്നാണ് ഹെൽത്ത് ഒഫീഷ്യലുകളുടെ മുന്നറിയിപ്പ്. ഇത്തരത്തിൽ മൂത്രം പുറത്ത് വിടുമ്പോൾ സുഖം അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് ഒരു ഓൺലൈൻ ഫോറം യൂസർമാരോട് ഒരാൾ ഈ ചർച്ചകളുടെ ഭാഗമായി അന്വേഷിച്ചിരുന്നു. തന്റെ ഗേൾഫ്രണ്ട് ഇത്തരം സുഖം അനുഭവിച്ചിരുന്നുവെന്നും അത് സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചിരുന്നുവെന്നും അയാൾ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ മൂത്രം പുറത്ത് വിടുന്നതിലൂടെ ശരീരമാകമാനം മസാജ് അനുഭവപ്പെട്ട പ്രതീതിയാണെന്ന് പ്രസ്തുത ഓൺലൈൻ ഫോറത്തിലെ യൂസർമാരായ നിരവധി സ്ത്രീകൾ പ്രതികരിച്ചിരുന്നു.

അർധരാത്രി എഴുന്നേറ്റ് മൂത്രമൊഴിക്കുന്ന തങ്ങളിൽ പലർക്കും പീഗസ്സം അനുഭവപ്പെടാറുണ്ടെന്ന് റെഡിറ്റിലെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് നിരവധി സ്ത്രീകൾ പ്രതികരിച്ചിരുന്നു. എന്നാൽ ഇതിലൂടെ ഓർഗസ്സം ലഭിക്കുന്നില്ലെന്നും അത് രണ്ടും വ്യത്യസ്തമായ അനുഭവമാണെന്നാണ് മറ്റ് ചിലർ വെളിപ്പെടുത്തുന്നത്. എന്നാൽ ലൈംഗിക സുഖം അനുഭവിക്കാൻ ഇതിലും സുരക്ഷിതമായ നിരവധി വഴികളുള്ളപ്പോൾ അത്യന്തം അപകടകരമായ ഈ രീതി പിന്തുടരുതെന്നും ഡോക്ടർമാർ ആവർത്തിച്ച് മുന്നറിയിപ്പേകുന്നുണ്ട്. അമിതമായ ലൈംഗിക അടിമത്തം മാനസികാരോഗ്യ ക്രമക്കേടാണെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയിറക്കി ദിവസങ്ങൾക്കകമാണ് പീഗസ്സത്തെ സംബന്ധിച്ച ചർച്ചകൾ കൊഴുക്കുന്നതെന്നത് നിർണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP