Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീഴാതെ എണീറ്റുനിൽക്കാൻ ഒരാളുടെ സഹായം വേണം; മൈക്ക് പിടിക്കാനും കഴിയില്ല; വീൽച്ചെയറിൽനിന്നുമെണീറ്റ് അവൾ പാടിയപ്പോൾ ലോകം ഒരുപോലെ കണ്ണീരോടെ കൈയടിച്ചു

വീഴാതെ എണീറ്റുനിൽക്കാൻ ഒരാളുടെ സഹായം വേണം; മൈക്ക് പിടിക്കാനും കഴിയില്ല; വീൽച്ചെയറിൽനിന്നുമെണീറ്റ് അവൾ പാടിയപ്പോൾ ലോകം ഒരുപോലെ കണ്ണീരോടെ കൈയടിച്ചു

വീൽച്ചെയറിൽ വേദിയിലേക്ക് അവൾ വന്നപ്പോൾ അവരൊന്നടങ്കം നെടുവീർപ്പോടെ ആ കാഴ്ച കണ്ടുനിന്നു. മറ്റൊരാളുടെ സഹായത്തോടെ വീൽച്ചെയറിൽനിന്ന് എഴുന്നേറ്റ്, മറ്റൊരാൾ പിടിച്ചുകൊടുത്ത മൈക്കിലൂടെ പാടിത്തുടങ്ങിയപ്പോൾ ആ നെടുവീർപ്പ് അമ്പരപ്പായിമാറി. മധുരമാർന്ന ഗാനത്തിലൂടെ ആൽഫിന ഫ്രെസ്റ്റ കറ്റാനിയയിലെ സെന്റ് അഗാറ്റ പള്ളിയിൽ തടിച്ചുകൂടിയവരുടെയൊക്കെ മനംകവർന്നു. കണ്ണീരൊപ്പി അവർ ആൽഫിനയുടെ ഗാനമാധുരി മനസ്സിലേറ്റി.

സെറിബ്രൽ പാൽസി ബാധിച്ച 29-കാരിയായ ആൽഫിനയുടെ ഗാനം ഇപ്പോൾ ലോകം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ പങ്കുവെച്ച വീഡിയോ ദശലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ലോകമെങ്ങും ആൽഫിനയ്ക്ക് ഇതോടെ ആരാധകരുമായി. സ്പാസ്റ്റിക് ഡൈസ്റ്റോണിക് ടെട്രപരേസിസ് എന്ന രൂപത്തിലുള്ള സെറിബ്രൽ പാൽസിയാണ് ആൽഫിനയെ ബാധിച്ചിട്ടുള്ളത്. കൈകളും കാലുകളും ഉദ്ദേശിച്ച തരത്തിൽ ചലിപ്പിക്കാനാവാത്ത തരം അസുഖമാണിത്.

ഇത്തരത്തിലുള്ള ശാരീരിക വൈകല്യങ്ങളുള്ളവരുടെ കലാഭിരുചികൾ വളർത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നിയോൺ കൾച്ചറൽ അസോസിയേഷനാണ് ആൽഫിനയെ രംഗത്തെത്തിച്ചത്. സംഘടനയുടെ പ്രസിഡന്റായ സ്റ്റെഫാനിയ ലിസിയാർഡെല്ലോയാണ് ആൽഫിനയെ എഴുന്നേറ്റ് നിൽക്കാനും പാടാനും സഹായിച്ച് ഒപ്പമുണ്ടായിരുന്നത്. ഇറ്റലിയിലെ മികച്ച ഓപ്പറ ഗായികമാരിലൊരാളായാണ് ആൽഫിന വിലയിരുത്തപ്പെടുന്നത്.

എനിക്ക് സന്തോഷം ലഭിക്കുന്നതിനായി എന്നക്കൊണ്ടാവുംവിധം ഞാൻ പാടും-പ്രകടനത്തിനുശേഷം ആൽഫിന പറഞ്ഞു. സംഗീതമാണ് ജീവിച്ചിരിക്കുന്നുവെന്ന് തന്നെ ഓർമിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ഗായികയെന്ന നിലയിൽ പേരെടുക്കണമെന്നതാണ് ആൽഫിനയുടെ ആഗ്രഹം. ശരീരത്തിലെ വൈകല്യങ്ങൾ തന്റെ ആഗ്രഹത്തെ തടഞ്ഞുനിർത്താൻ അനുവദിക്കാതെ പോരാടുകുയാണ് തന്റെ മകളെന്ന് ആൽഫിനയുടെ അമ്മ അന്റോനെല്ല പറഞ്ഞു.

ഇതിനകം ഒട്ടേറെ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ആൽഫിനയുടെ നില മെച്ചപ്പെടുത്താനായില്ല. തന്റെ ശാരീരിക വൈകല്യങ്ങളെക്കുറിച്ചോർത്ത് വേദനിക്കേണ്ടതില്ലെന്നാണ് അന്റോനെല്ലയോട് ആൽഫിന പറഞ്ഞിട്ടുള്ളത്. താൻ ഭാവിയിലേക്കാണ് ഉറ്റുനോക്കുന്നതെന്നും ഗായികയെന്ന നിലയ്ക്ക് ഇനിയുമേറെ നേട്ടങ്ങൾ കൈവരിക്കാനുണ്ടെന്നുമുള്ള ആൽഫിനയുടെ വാക്കുകൾ അവളുടെ ഉറ്റവരുടെയും മനസ്സുകളിൽ പ്രതീക്ഷയുടെ പുത്തനോർജം നിറയ്്ക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP