Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ യുകെയിലേക്കുള്ള കുടിയേറ്റത്തിൽ കുറവ് സംഭവിച്ച് തുടങ്ങി; റൊമാനിയക്കാരും ബൾഗേറിയക്കാരും വരാൻ തുടങ്ങിയതോടെ പോളണ്ടുകാർ തിരിച്ച് പോകുന്നു; യൂറോപ്പിന് വെളിയിൽ നിന്നുള്ള രാജ്യങ്ങൾക്കൊപ്പം യൂറോപ്പിലെ പൗരന്മാരും ബ്രിട്ടനിൽ നിന്നകലുന്നു

ഒടുവിൽ യുകെയിലേക്കുള്ള കുടിയേറ്റത്തിൽ കുറവ് സംഭവിച്ച് തുടങ്ങി; റൊമാനിയക്കാരും ബൾഗേറിയക്കാരും വരാൻ തുടങ്ങിയതോടെ പോളണ്ടുകാർ തിരിച്ച് പോകുന്നു; യൂറോപ്പിന് വെളിയിൽ നിന്നുള്ള രാജ്യങ്ങൾക്കൊപ്പം യൂറോപ്പിലെ പൗരന്മാരും ബ്രിട്ടനിൽ നിന്നകലുന്നു

ലണ്ടൻ: യുകെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ ശ്രമങ്ങൾ ലക്ഷ്യം കണ്ട് തുടങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം യൂറോപ്യൻയൂണിയൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്കുള്ള കുടിയേറ്റം 2017ൽ നാല് വർഷങ്ങൾക്കിടെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ് പുറത്ത് വിട്ടിരിക്കുന്ന ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് റൊമാനിയക്കാരും ബൾഗേറിയക്കാരും വരാൻ തുടങ്ങിയതോടെ പോളണ്ടുകാർ തിരിച്ച് പോകുന്നത് വർധിച്ചിട്ടുണ്ട്. യൂറോപ്പിന് വെളിയിൽ നിന്നുള്ള രാജ്യങ്ങൾക്കൊപ്പം യൂറോപ്പിലെ പൗരന്മാരും ബ്രിട്ടനിൽ നിന്നകലുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രിട്ടനിൽ ജോലി തേടിയെത്തുന്നവരുടെ എണ്ണത്തിൽ 2017ൽ തൊട്ട് മുമ്പത്തെ വർഷത്തേക്കാൾ 45,000 പേരുടെ കുറവുണ്ടാവുകയും അത് 248,000 പേരായിത്തീരുകയും ചെയ്തിട്ടുണ്ട്. യുകെയിൽ ജോലി തേടിയെത്തുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരിൽ 58,000 പേരുടെ കുറവുണ്ടായതാണ് ഈ ഇടിവിന് പ്രധാന കാരണം. നിലവിൽ യുകയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ 282,000 ആണ്. 2011 മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 12 മാസങ്ങൾക്കിടെ യുകെയിൽ ജീവിക്കാനായി വരുന്നവരും ഇവിടെ നിന്നും വിട്ട് പോകുന്നവരുമായ കുടിയേറ്റക്കാരുടെ അളവാണ് നെറ്റ് മൈഗ്രേഷൻ.

നെറ്റ് മൈഗ്രേഷൻ ഒരു ലക്ഷത്തിൽ താഴെയാക്കുമെന്നത് ടോറി സർക്കാർ കഴിഞ്ഞ കുറച്ച് കാലങ്ങളായി ആവർത്തിച്ച് നൽകിക്കൊണ്ടിരിക്കുന്ന വാഗ്ദാനമാണ്. എന്നാൽ അത് പാലിക്കാൻ സാധിക്കാത്തതിന്റെ പേരിൽ ടോറികൾ കടുത്ത വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. അതിനിടെയാണ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്കുള്ള കുടിയേറ്റത്തിൽ ഇടിവുണ്ടായിരിക്കുന്നുവെന്ന ആശാവഹമായ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ യൂറോപ്യൻന്മാർ യുകെയിലേക്ക് വരുന്നതിൽ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും തൊട്ട് മുമ്പത്തെ വർഷത്തെ നെറ്റ് മൈഗ്രേഷനുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ കണക്ക് പ്രകാരം 33,000 പേരുടെ പെരുപ്പമാണുണ്ടായിരിക്കുന്നത്.

ഒഎൻഎസ് പുറത്ത് വിട്ടിരിക്കുന്ന കണക്കുകൾ പ്രകാരം യൂറോപ്യൻയൂണിയനിൽ നിന്നും കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്ന നെറ്റ് മൈഗ്രന്റുകളുടെ എണ്ണം 101,000 ആണ്. എന്നാൽ യൂറോപ്യൻയൂണിയന് പുറത്ത് നിന്നുള്ള നെറ്റ് മൈഗ്രന്റുകളാകട്ടെ 227,000 പേരുമാണ്. 2017ൽ നിരവധി യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാരാണ് യുകെ വിട്ട് പോയിരിക്കുന്നത്. ഇവരുടെ എണ്ണം 2017ൽ 139,000 ആണ്. യൂറോപ്യൻ യൂണിയൻ എമിഗ്രേഷൻ കണക്കുകൾ ഇതിനടുത്തെത്തിയത് 2008ൽ മാത്രമായിരുന്നു അന്ന് 134,000 യൂറോപ്യൻ പൗരന്മാരായിരുന്നു യുകെ വിട്ട് പോയിരുന്നത്.

2004ൽ യൂറോപ്യൻ യൂണിയനിൽ ചേർന്നിരുന്ന എട്ട് ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളാ പോളണ്ട്,ലിത്വാനി, ചെക്ക് റിപ്പബ്ലിക്ക് , ഹംഗറി, സ്ലോവാക്യ, സ്ലോവേനിയ, എസ്റ്റോണിയ, ലാത്വിയ എന്നീ രാജ്യങ്ങളിൽ നിന്നും യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ കഴിഞ്ഞ വർഷം 42,000 ആയിരുന്നുവെങ്കിൽ 2017ൽ അത് 6000 ആയാണ് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. ദീർഘകാലമായി യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ ജർമനി, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ പകുതിയായിട്ടാണ് ബ്രെക്സിറ്റ് വോട്ടിന് ശേഷം കുറഞ്ഞിരിക്കുന്നത്. 2016 വരെയുള്ള 12 മാസങ്ങൾക്കിടെ ഇത് 84,000 ആയിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം ഇത് 46,000ആയി ഇടിഞ്ഞ് താഴ്ന്നിരുന്നു.

ജോലി അന്വേഷിക്കാനായി യുകെയിലേക്ക് വരുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ എണ്ണത്തിൽ 33 ശതമാനം ഇടിവുണ്ടാവുകയും 2016ലെ 55,000 പേരിൽ നിന്നും അത് 2017ൽ 37,000 ആയി ഇടിയുകയും ചെയ്തിരുന്നു. എന്നാൽ ഉറപ്പായ ജോലിക്ക് വേണ്ടി യുകെയിലേക്ക് വരുന്നവരുടെ എണ്ണം മാറ്റമില്ലാതെ നിലനിൽക്കുന്നുവെന്നും ഒഎൻഎസ് കണക്കുകൾ വെളിപ്പെടുത്തുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രെക്സിറ്റ് തീർത്ത അനിശ്ചിതത്വം കാരണം യുകെയിലെ യൂറോപ്യൻ പൗരന്മാർ തങ്ങളുടെ നില ഭദ്രമാക്കുന്നതിന് തിടുക്കം കാട്ടുന്നുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. 2017ൽ 168,913 പെർമനന്റ് റെസിഡൻസ് ഡോക്യുമെന്റുകൾ നൽകിയെന്നാണ് ഹോം ഓഫീസ് വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP