Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിക്കിനിയിട്ട വെയ്റ്ററസിനെ കണ്ടപ്പോൾ നിയന്ത്രണം പോയി നിതംബത്തിൽ സ്പർശിച്ചു; ഹോട്ടൽ വെയ്റ്ററസ് യുവാവിനെ നിലത്തിട്ട് ചവിട്ടി പൊലീസിൽ ഏൽപ്പിച്ചു; ഒരു വൈറൽ വീഡിയോ കാണാം

ബിക്കിനിയിട്ട വെയ്റ്ററസിനെ കണ്ടപ്പോൾ നിയന്ത്രണം പോയി നിതംബത്തിൽ സ്പർശിച്ചു; ഹോട്ടൽ വെയ്റ്ററസ് യുവാവിനെ നിലത്തിട്ട് ചവിട്ടി പൊലീസിൽ ഏൽപ്പിച്ചു; ഒരു വൈറൽ വീഡിയോ കാണാം

ജോർജിയയിലെ വിന്നി വാൻ ഗോ-ഗോ സാവന്ന റസ്റ്റോറന്റിലെ വെയ്റ്ററസിനെ കയറിപ്പിടിച്ച കസ്റ്റമറെ യുവതിയായ ആ വെയ്റ്ററസ് തന്നെ നിലത്തിട്ട് ചവിട്ടി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിന്റെ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലായിരിക്കുന്നത്. ബിക്കിനിയിട്ട് റസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന വെസ്റ്ററസിനെ കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് അവരുടെ നിതംബത്തിൽ കയറിപ്പിടിച്ച റ്യാൻ ചെർവിൻസ്‌കി എന്ന 31കാരനാണ് കടുത്ത തിരിച്ചടിയേറ്റിരിക്കുന്നത്. 21 കാരിയായ എമിലിയ ഹോൽഡൻ എന്ന വെയ്റ്ററസിനെയാണ് ഇയാൾ അപമാനിക്കാൻ ശ്രമിച്ചത്.

റസ്റ്റോറന്റിലെത്തിയ കസ്റ്റമേർസിനോട് ഓർഡർ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് എമിലിയയെ പുറകിൽ നിന്നെത്തിയ യുവാവ് നിതംബത്തിൽ പിടിക്കുകയായിരുന്നുവെന്ന് ഈ വീഡിയോ വെളിപ്പെടുത്തുന്നു.തുടർന്ന് ഞെട്ടിത്തിരിഞ്ഞ് എമിലിയ യുവാവിനെ ചാടിപ്പിടിക്കുകയും ചുമരിന് എതിരായി തള്ളിത്താഴെയിട്ട് ചവിട്ടുകയുമായിരുന്നു. തുടർന്ന് പൊലീസിനെ സംഭവസ്ഥലത്തേക്ക് വിളിച്ച് വരുത്തുകയും യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തുകൊണ്ടു പോവുകയുമായിരുന്നു.ജൂൺ 30ന് രാത്രി 11 മണിക്കായിരുന്നു സംഭവം അരങ്ങേറിയത്.

അറസ്റ്റിലായ യുവാവിനെ രണ്ട് രാത്രികളിൽ സെല്ലിൽ പാർപ്പിച്ച ശേഷം ജൂലൈ രണ്ടിന് വിട്ടയച്ചുവെന്നും റിപ്പോർട്ടുണ്ട്. തനിക്ക് തോന്നിയ ഏറ്റവും നല്ല കാര്യമാണ് താൻ ആ നിമിഷത്തിൽ ചെയ്തതെന്നാണ് എമിലിയ പ്രതികരിച്ചിരിക്കുന്നത്. താൻ യുവാവിനെ നിലത്തേക്ക് തള്ളിയിട്ട് മർദിക്കുമ്പോഴേക്കും സഹപ്രവർത്തകർ പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നു. ജോലി സ്ഥലത്ത് ഇത്തരത്തിൽ ലൈംഗിക പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾക്കുള്ള മാതൃകയായി പെരുമാറിയ ഹോൾഡനെ സ്തുതിച്ച് നിരവധി പേരാണ് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരം പ്രതിസന്ധിയുടെ നിമിഷങ്ങളിൽ സ്വയം തുണയയായി നിന്ന് ശക്തമായി പ്രതികരിക്കണമെന്നാണ് എമിലിയ മറ്റ് സ്ത്രീകളോട് നിർദ്ദേശിക്കുന്നത്. ഫ്ലോറിഡയിലെ പാം ബേക്കാരനാണ് അറസ്റ്റിലായ റ്യാൻ എന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇരട്ട പെൺകുട്ടികളുടെ പിതാവായ ഇദ്ദേഹത്തിന്റെ പത്നിയാണ് എറിക മാർട്ടിൻ. തന്റെ ഭർത്താവ് വെയ്റ്ററസിനെ കയറിപ്പിടിക്കുമ്പോൾ എറിയും ഈ റസ്റ്റോറന്റിൽ അയാൾക്കൊപ്പമുണ്ടായിരുന്നുവെന്നതാണ് അതിശയകരമായ കാര്യം.

നിലവിൽ ക്രിമിനൽ ചാർജുകളും ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്. സാവന്നാ പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നുമുള്ള ഓഫീസറെത്തിയാണ് യുവാവിനെ റസ്റ്റോറന്റിൽ നിന്നും പൊക്കിയിരുന്നത്.റസ്റ്റോറന്റിലെ സിസിടവി ഫൂട്ടേജ് പരിശോധിച്ചുറപ്പാക്കിയ ശേഷമായിരുന്നു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP