Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശതകോടികൾ അമ്മാനമാടി ബെക്കാം ജീവിതം അടിച്ച് പൊളിക്കുമ്പോൾ സഹോദരിയുടെ മകൻ മേസ്തിരിപ്പണി ചെയ്തും പട്ടിണി കിടന്നും നരകിക്കുന്നു; അമ്മയും അച്ഛനും തെറ്റിയപ്പോൾ അച്ഛനൊപ്പം നിൽക്കാൻ തീരുമാനിച്ചതിന്റെ വില കൊടുത്ത് നരകിച്ച് ഒരു 17കാരൻ

ശതകോടികൾ അമ്മാനമാടി ബെക്കാം ജീവിതം അടിച്ച് പൊളിക്കുമ്പോൾ സഹോദരിയുടെ മകൻ മേസ്തിരിപ്പണി ചെയ്തും പട്ടിണി കിടന്നും നരകിക്കുന്നു; അമ്മയും അച്ഛനും തെറ്റിയപ്പോൾ അച്ഛനൊപ്പം നിൽക്കാൻ തീരുമാനിച്ചതിന്റെ വില കൊടുത്ത് നരകിച്ച് ഒരു 17കാരൻ

മുൻ ഇംഗ്ലീഷ് പ്രഫഷണൽ ഫുട്ബോളറായ ഡേവിഡ് ബെക്കാമിന്റെ മൂത്ത സഹോദരി ലൈന്നെയുടെ മകനും 17കാരനുമായ ഫ്രെഡി എവരി മേസ്തിരിപ്പണി ചെയ്തും പട്ടിണി കിടന്നും നരകിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. അമ്മാവനായ ബെക്കാം ശതകോടികൾ കൊണ്ട് അമ്മാനമാടി ജീവിതം അടിച്ച് പൊളിക്കുമ്പോഴാണ് പാവം മരുമകന് ഈ ദുർഗതിയുണ്ടായിരിക്കുന്നത്. തന്റെ അമ്മയും അച്ഛനായ കോളിനും(50) തമ്മിൽ തെറ്റിപ്പിരിഞ്ഞപ്പോൾ അച്ഛനൊപ്പം നിൽക്കാനായിരുന്നു എവരി ഫ്രെഡി തീരുമാനിച്ചത്. ഈ നിർണായകമായ തീരുമാനത്തിന് കൊടുക്കേണ്ടി വന്ന വിലയെന്നോണം ഈ ടീനേജറുടെ ജീവിതം നരകതുല്യമായി മാറി മറിയുകയും ചെയ്തു.

ഈ അടുത്ത കാലം വരെ ഡേവിഡ് ബെക്കാമിന്റെ അതി സമ്പന്നതയുടെ തണലിൽ അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ വളർന്നിരുന്ന ഫ്രെഡിയുടെ ജീവിതം ചുരുങ്ങിയ കാലം കൊണ്ടാണ് കഷ്ടപ്പാടിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നത്. ഒരു താൽക്കാലിയ കൗൺസിൽ എസ്റ്റേറ്റ് വീട്ടിലാണ് ഫ്രെഡി അച്ഛനൊപ്പം നിലവിൽ കഴിയുന്നത്. 2010ലായിരുന്നു കോളിനും ലൈന്നെയും വേർപിരിഞ്ഞത്. അമ്മയും അച്ഛനും അടിച്ച് പിരിഞ്ഞപ്പോൾ ഫ്രെഡിയും 20കാരിയായ സഹോദരി ജോർജിനയും അച്ഛനൊപ്പം നിൽക്കാൻ തീരുമാനിച്ചപ്പോൾ മറ്റൊരു സഹോദരനായ 13 കാരൻ ജോഷ് അമ്മയ്ക്കൊപ്പം നിൽക്കുകയായിരുന്നു. നിലവിൽ ജോഷ് അമ്മയ്ക്കൊപ്പം 470,000 പൗണ്ട് വിലയുള്ള ആഡംബര ഹർമ്യത്തിലാണ് കഴിയുന്നത്.

ജീവിക്കാനായി ഈസ്റ്റ് ലണ്ടനിലെ കോളജിൽ നിന്നും ഫ്രെഡി ബ്രിക്ക്ലെയിങ് കോഴ്സ് പഠിച്ചിട്ടുണ്ട്. ഗവൺമെന്റിൽ നിന്നും പ്രതിവാരം തങ്ങൾക്ക് ലഭിക്കേണ്ടുന്ന 75 പൗണ്ട് ബെനഫിറ്റ് നേടിയെടുക്കാനുള്ള തത്രപ്പാടിലാണ് പിതാവായ കോളിൻ. ഫ്രെഡിയുടെ അമ്മാവൻ ഡേവിഡ് ബെക്കാമിന് 671.5 മില്യൺ പൗണ്ടിന്റെ ആസ്തിയാണുള്ളത്. വെസ്റ്റ്ലണ്ടനിലെ ഹോളണ്ട് പാർക്കിലുള്ള 30 മില്യൺ പൗണ്ട് വിലയുള്ള മാൻഷനിലാണ് ഡേവിഡ് താമസിക്കുന്നത്. ലൈന്നെയുടെയും കോളിന്റെയും മൂത്തമകൻ 19 കാരൻ ബ്രൂക്ക്ലിനും ഒരു മില്യണയറാണ്. ബർബെറി, പോലുള്ള ഡിസൈനർ ബ്രാൻഡുകളുടെ മോഡലായി ഈ ടീനേജർ തിളങ്ങുന്നുണ്ട്. കടുത്ത ആഡംബര ജീവിതം നയിക്കുന്ന ഇയാൾ 35,000 പൗണ്ട് വില വരുന്ന 4 ത 4 റിലാണ് സഞ്ചരിക്കുന്നത്.

അത്യാവശ്യം ഭക്ഷണം കഴിച്ച് ജീവിച്ച് പോകാനുള്ള തത്രപ്പാടിലാണ് താനെന്നാണ് എസെക്സിലെ ഡാഗെൻഹാമിൽ കഴിയുന്ന ഫ്രെഡി പ്രതികരിച്ചിരിക്കുന്നത്. അതിൽ കൂടുതലൊന്നും തനിക്കാഗ്രഹമില്ലെന്നും ഈ ടീനേജർ വെട്ടിത്തുറന്ന് പറയുന്നു.തന്റെ ബാങ്ക് അക്കൗണ്ടിൽ വെറും 1.36 പൗണ്ട് മാത്രമേയുള്ളുവെന്നാണ് ഫ്രെഡി വെളിപ്പെടുത്തുന്നത്. താൻ ചെറിയ കുട്ടിയായിരുന്നപ്പോൾ അമ്മാവൻ ഡേവിഡ് ബെക്കാം മാക് ഡൊണാൾഡിൽ നിന്നും ഭക്ഷണം വാങ്ങിത്തന്ന നിറമുള്ള ഓർമകളുണ്ടെന്നാണ് ഫ്രെഡി പറയുന്നത്. താൻ ക്വാഡ് ബൈക്കുകളിൽ കളിക്കാറുണ്ടായിരുന്നുവെന്നും തങ്ങളുടെ ഗാർഡന് ചുറ്റുമായി ഈസ്റ്റർ എഗ് ഹണ്ട് നടത്താറുണ്ടായിരുന്നുവെന്നും ഫ്രെഡി ഓർക്കുന്നു.

ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഹാർലോയിലെ ചൈനീസ് റസ്റ്റോറന്റിൽ വച്ചായിരുന്നു താൻ പ്രശസ്തനായ അമ്മാവനെ അവസാനമായി കണ്ടിരുന്നതെന്നും ഫ്രെഡി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP