Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരേസമയം സ്ത്രീയും ഏഷ്യൻ വംശജയയായതും തുണയായി; മലയാളി വേരുകൾ ഉള്ള മെഗാ മോഹനെ പുതിയ ജെൻഡർ ആൻഡ് ഡൈവേഴ്‌സിറ്റി കറസ്‌പോൻഡന്റാക്കി ബിബിസി; ഉയർന്ന പദവിയിലെത്തുന്നത് കഥകളിയെ ലോകശ്രദ്ധയിലെത്തിച്ച മാധ്യമപ്രവർത്തക

ഒരേസമയം സ്ത്രീയും ഏഷ്യൻ വംശജയയായതും തുണയായി; മലയാളി വേരുകൾ ഉള്ള മെഗാ മോഹനെ പുതിയ ജെൻഡർ ആൻഡ് ഡൈവേഴ്‌സിറ്റി കറസ്‌പോൻഡന്റാക്കി ബിബിസി; ഉയർന്ന പദവിയിലെത്തുന്നത് കഥകളിയെ ലോകശ്രദ്ധയിലെത്തിച്ച മാധ്യമപ്രവർത്തക

ടുത്ത ലിംഗവിവേചന ആരോപണത്തിന് നടുവിലായിരുന്നു ബിബിസി അടുത്ത നാൾവരെ. ബിബിസിയിലെ ടോപ് ടെൻ മാധ്യമപ്രവർത്തകരിൽ ഒരു വനിതപോലുമില്ല എന്ന ആരോപണമാണ് ഉയർന്നുവന്നിരുന്നത്. ആ ആരോപണത്തിൽനിന്ന് ബിബിസി മുക്തമായത് മലയാളി വേരുകളുള്ള മാധ്യമപ്രവർത്തകയെ സുപ്രധാന ചുമതലയേൽപ്പിച്ചുകൊണ്ട്. ജെൻഡർ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് മെഗാ മോഹൻ എന്ന മാധ്യമപ്രവർത്തകയെ ഏൽപിച്ചിട്ടുള്ളത്.

സ്ത്രീ പ്രശ്‌നങ്ങളും ലൈംഗികതയെ സംബന്ധിച്ച പ്രശ്‌നങ്ങളും വംശീയ വിഷയങ്ങളും കൈകാര്യം ചെയ്യുകയെന്ന വിശാലമായ അസൈന്മെന്റാണ് മെഗാ മോഹന് ലഭിച്ചിട്ടുള്ളത്. ആദ്യമായാണ് ഇത്തരം വിഷയങ്ങൾ മാത്രമായി കൈകാര്യം ചെയ്യുന്നതിന് ആഗോളാടിസ്ഥാനതത്തിൽ ഒരാളെ ബിബിസി ചുമതലപ്പെടുത്തുന്നത്. താൻ ചുമതലയേൽക്കുന്ന കാര്യം മെഗാ മോഹൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

സെപ്റ്റംബർ മുതൽ ബിബിസിയുടെ സ്‌പെഷ്യാലിറ്റി ന്യൂസ് ആൻഡ് വേൾഡ് സർവീസ് ലാംഗ്വേജസ് വിഭാഗത്തിൽ പുതിയൊരു ദൗത്യം ഏറ്റെടുക്കുന്നുവെന്ന് അവർ ട്വീറ്റ് ചെയ്തു. ബിബിസിയുടെ ആദ്യ ഗ്ലോബൽ ആൻഡ് ഐഡന്റിറ്റി കറസ്‌പോണ്ടന്റായി ചുമതലയേൽക്കുന്നതിന്റെ ആവേശത്തിലാണ് ഞാൻ. സ്ത്രീകളെ സംബന്ധിക്കുന്നതും സെക്ഷ്വാലിറ്റിയെ സംബന്ധിക്കുകയും വംശീയ വിഷയങ്ങളുമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അവർ പറഞ്ഞു. ട്രാൻസ്‌ജെൻഡർ വിഷയങ്ങളും ഇതിൽപ്പെടും.

37-കാരിയായ മെഗാ മോഹൻ നിലവിൽ ബിബിസിയുടെ ഡിജിറ്റൽ കറന്റ് അഫയേഴ്‌സ് വിഭാഗത്തിൽ സീനിയർ റിപ്പോർട്ടറാണ്. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളുടെ പ്രശ്‌നങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവന്നതിലൂടെ ഏറെ ശ്രദ്ധ നേടിയെടുക്കാൻ അവർക്കായി. പീഡനങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കാൻപോലും സാധിക്കാതെ കഴിയുന്ന ബ്രിട്ടനിലെ സ്ത്രീകളെക്കുറിച്ചുള്ള റിപ്പോർട്ടും ആഫ്രിക്കയിലെ ട്രാൻ്‌സ്‌ജെൻഡറുകളെക്കുറിച്ചുള്ള റിപ്പോർട്ടും അവയിൽ ചിലതുമാത്രം.

ഇന്ത്യയിലെയും ഏഷ്യയിലെ മറ്റു രാജ്യങ്ങളിലെയും ഒട്ടേറെ പ്രശ്‌നങ്ങൾ മെഗാ മോഹൻ ലോകത്തിനുമുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം നാടായ കേരളത്തിലെ തനത് കലാരൂപം കഥകളിയെ ലോകശ്രദ്ധയിലെത്തിക്കാനും മെഗാ മോഹന്റ് റിപ്പോർട്ടുകൾക്കായി. കഥകളിയുടെ സുവർണനാളുകൾ ഓർക്കുമ്പോൾ എന്ന പേരിൽ മെഗാ മോഹൻ ചെയ്ത റിപ്പോർ്ട്ടുകൾ ആഗോള തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളിനേഴി ഗ്രാമത്തിലെത്തി അവിടുത്തെ കലാകാരന്മാരെ നേരിൽക്കണ്ട് തയ്യാറാക്കിയ റിപ്പോർട്ടായിരുന്നു ഇത്.

സ്ത്രീകൾക്ക് അർഹമായ പരിഗണന കൊടുക്കുന്നില്ലെന്ന ആരോപണം നേരിട്ട ബിബിസി, മെഗാ മോഹനെ സവിശേഷമായൊരു ദൗത്യമേൽപ്പിച്ചതോടെ ആ ആരോപണത്തിൽനിന്ന് തൽക്കാലത്തേക്ക് തടിയൂരപകയാണ് ചെയ്തത്. മാധ്യമപ്രവർത്തന രംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന മാധ്യമപ്രവർത്തക കൂടിയാണ് അവർ. ബ്രിട്ടനിലെ വനിതാ ജേർണലിസ്റ്റുകൾ നേരിടുന്ന അപമാനങ്ങളെ ചെറുക്കുന്നതിന് രൂപം കൊടുത്ത ദ സെക്കൻഡ് സോഴ്‌സ് എന്ന സംഘടനയുടെ സഹ-സ്ഥാപകകൂടിയാണ് മെഗാ മോഹൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP