Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യൂറോപ്യൻ രാജ്യങ്ങളിൽപ്പോയി അവധി ആഘോഷിക്കാൻ നിങ്ങൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കൽക്കൂടി ഉറപ്പ് വരുത്തുക; റെയ്‌നെയർ പൈലറ്റുമാരുടെ സമരം അവധി മുടിപ്പിക്കും

യൂറോപ്യൻ രാജ്യങ്ങളിൽപ്പോയി അവധി ആഘോഷിക്കാൻ നിങ്ങൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കൽക്കൂടി ഉറപ്പ് വരുത്തുക; റെയ്‌നെയർ പൈലറ്റുമാരുടെ സമരം അവധി മുടിപ്പിക്കും

ജറ്റ് വിമാനക്കമ്പനിയായ റെയ്‌നെയറിലെ പൈലറ്റുമാരുടെ സമരഭീഷണി നിങ്ങളുടെ യൂറോപ്യൻ യാത്ര മുടക്കുമോ എന്ന് ഉറപ്പുവരുത്തുക. സമരംചെയ്യുന്ന അയർലൻഡുകാരായ പൈലറ്റുമാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും റെയ്‌നെയർ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ല. വർഷം 178,000 പൗണ്ടായി ശമ്പളവർധനയാണ് വിമാനക്കമ്പനി പ്രഖ്യാപി്ച്ചിട്ടുള്ളത്. ആഴ്ചയിൽ അഞ്ചുദിവസം ജോലിയും 20 ശതമാനം ശമ്പളവർധനയും ഇക്കൊല്ലമാദ്യം പൈലറ്റുമാർ അംഗീകരിച്ചിരുന്നതാണെന്നും കമ്പനി വ്യക്തമാക്കുന്നു.

ചൊവ്വാഴ്ചയാണ് പൈലറ്റുമാർ സമരം തുടങ്ങിയത്. ഇതിനുശേഷം 16-ഓളം സർവീസുകൾ റെയ്‌നെയറിന് റദ്ദാക്കേണ്ടിവന്നു. 2500-ഓളം പേരുടെയെങ്കിലും യാത്ര ഇതോടെ മുടങ്ങിയെന്നാണ് കരുതുന്നത്. സമരം അനാവശ്യവും അനവസരത്തിലുള്ളതുമാണെന്ന് റെയ്‌നെയർ കുറ്റപ്പെടുത്തി. സമരം തുടരുകയാണെങ്കിൽ പൈലറ്റുമാരെ പുറത്താക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കമ്പനിയിലെ 350 പൈലറ്റുമാരിൽ 94 പേരാണ് സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ, വ്യോമരംഗത്തെ സമാനനിലയിലുള്ള കമ്പനികളായ നോർവീജിയനിലെയും ജെറ്റ്2-വിലെയും പൈലറ്റുമാരെക്കാൾ 20 ശതമാനം കൂടുതൽ വേതനം റെയ്‌നെയർ നൽകുന്നുണ്ടെന്നും സമരം നടത്തേണ്ട കാര്യമില്ലെന്നുമാണ് കമ്പനിയുടെ നിലപാട്.

എന്നാൽ, യുകെ പൈലറ്റുമാർക്കാണ് വേതനവർധനവിന്റെ പ്രയോജനം കൂടതൽ ലഭിക്കുകയെന്ന് സമരത്തിന് നേതൃത്വം കൊടുക്കുന്ന പൈലറ്റുമാരുടെ സംഘടനയായ ഫോഴ്‌സ പറയുന്നു. 219,209 പൗണ്ടോളമാണ് യുകെ പൈലറ്റുമാർക്ക് ലഭിക്കുക. വേതനക്കാര്യത്തിൽ കൂടുതൽ സുതാര്യവും നീതിയുക്തവുമായ സമീപനം വേണമെന്നതാണ് ഐറിഷ് പൈലറ്റുമാരുടെ ആവശ്യമെന്ന് ഫോഴ്‌സ വക്താവ് പറഞ്ഞു.

വേതനക്കാര്യത്തിൽ മാത്രമല്ല, സ്ഥലംമാറ്റക്കാര്യത്തിലും കമ്പനിക്ക് വ്യക്തമായ നയമില്ലെന്ന് ഫോഴ്‌സ കുറ്റപ്പെടുത്തുന്നു. വീട്ടിൽനിന്നും ആയിരക്കണക്കിന് മൈൽ അകലെയാണ് പലരും ജോലി ചെയ്യുന്നത്. ഇതവരെ സമ്മർദത്തിലാഴ്‌ത്തുന്നുണ്ട്. മിക്ക വിമാനക്കമ്പനികളും പൈലറ്റുമാരുടെ സമ്മർദം കുറയ്ക്കുന്ന രീതിയിലാണ് നിയമനം നൽകുന്നത്. റെയ്‌നെയറിൽ അത് നടപ്പാകുന്നില്ലെന്നും വക്താവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP