Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഴ്ചകളോളം കൊടും ചൂടുണ്ടായിട്ടും അപൂർവ നിമിഷത്തിന് തൊട്ടുമുമ്പ് മഴയും മേഘവും മറച്ചു; ഒന്നേമുക്കാൽ മണിക്കൂർ റെഡ് മൂൺ ബ്രിട്ടീഷ് ആകാശത്തു നിന്നിട്ടും ഭൂരിപക്ഷവും കാണാൻ ഭാഗ്യം ലഭിക്കാത്തവർ

ആഴ്ചകളോളം കൊടും ചൂടുണ്ടായിട്ടും അപൂർവ നിമിഷത്തിന് തൊട്ടുമുമ്പ് മഴയും മേഘവും മറച്ചു; ഒന്നേമുക്കാൽ മണിക്കൂർ റെഡ് മൂൺ ബ്രിട്ടീഷ് ആകാശത്തു നിന്നിട്ടും ഭൂരിപക്ഷവും കാണാൻ ഭാഗ്യം ലഭിക്കാത്തവർ

നജീവിതം ദുസ്സഹമാക്കിയ കൊടും ചൂടിലൂടെയാണ് ആഴ്ചകളായി ബ്രിട്ടീഷുകാരുടെ ജീവിതം. എന്നാൽ, തെളിഞ്ഞ ആകാശം ശാസ്ത്ര കുതുകികളായവരെ ആഹ്ലാദിപ്പിച്ചിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ആസ്വദിച്ച് കാണാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, പടിക്കൽ കലമുടച്ചുവെന്ന് പറയുന്നതുപോലെ, ചന്ദ്രഗ്രഹണം കാണാൻ കാത്തിരുന്നവരെ പാടേ നിരാശരാക്കി മഴയും കാർമേഘവും ആകാശവിസ്മയം മറച്ചു.

രാജ്യത്ത് മിക്കയിടത്തും മഴയും മേഘങ്ങളും ചന്ദ്രഗ്രഹണ ദൃശ്യം മറച്ചു. ലോകത്തെമ്പാടുമായി കോടിക്കണക്കിനാളുകൾ നഗ്നനേത്രങ്ങളാൽ വീക്ഷിച്ച ഗ്രഹണം ബ്രിട്ടീഷുകാർക്കുമാത്രം അപ്രാപ്യമായി. രക്തശോഭയിൽ തിളങ്ങിയ ചന്ദ്രദൃശ്യം യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും വ്യക്തമായി നിരീക്ഷിക്കാനായി. ഭൂമിയോട് ഏറ്റവും അടുത്തെത്തിയതിനാൽ ചൊവ്വാ ഗ്രഹത്തെയും കാണാമായിരുന്നു. ആ കാഴ്ചയും ബ്രിട്ടനിൽ നഷ്ടമായി.

കാത്തിരുന്ന ആകാശവിസ്മയം നഷ്ടമായതിന്റെ അരിശം പലരും സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും ചെയ്തു. ചന്ദ്രഗ്രഹണവും രക്തചന്ദ്രനും കാണാൻ സാധിക്കാതിരുന്നത് നിർഭാഗ്യമാണെന്ന് പലരും അഭിപ്രായപ്പെട്ടു. കാത്തിരുന്നത് വെറുതെയായി എന്നായിരുന്നു ചിലരുടെ അഭിപ്രായം. 'ബ്ലഡ് മൂൺ കാണിക്കാതെ ബ്ലഡി റെയിൻ' എന്നും ചിലർ ഇതിനെ വിശേഷിപ്പിച്ചു. അമേരിക്കയിലും ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നില്ല.

ചന്ദ്രഗ്രഹണം ലോകാവസാനത്തിന്റെ സൂചനയാണെന്ന് ചില ക്രൈസ്തവ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. ചന്ദ്രൻ രക്തശോഭയിൽ കാണുമെന്നും ചൊവ്വാ ഗ്രഹത്തെ കൂടുതൽ വ്യക്തമായി കാണുമെന്നുമുള്ളതിന്റെ സൂചനകൾ ബൈബിളിലുണ്ടെന്നും ഇത് ലോകാവസാനത്തിന്റെ സൂചനയാണെന്നും അവർ വിലയിരുത്തി. അത്തരത്തിൽ ചന്ദ്രഗ്രഹണത്തെ ആശങ്കയോടെ കണ്ടിരുന്നവർക്ക് മഴമൂലം ദൃശ്യം നഷ്ടമായത് അനുഗ്രഹവുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP