Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതി അലക്ഷ്യത്തിന് ജയിലിലായ ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് നേതാവ് പുറത്ത്; വംശീയ വിദ്വേഷം പടർത്തുന്ന ടോമി അപ്പീൽ നേടിയത് രണ്ട് മാസം അകത്ത് കിടന്ന ശേഷം; വംശീയ വെറിയന് വേണ്ടി തെരുവിൽ ഇറങ്ങിയവർക്ക് ആഹ്ലാദം

കോടതി അലക്ഷ്യത്തിന് ജയിലിലായ ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് നേതാവ് പുറത്ത്; വംശീയ വിദ്വേഷം പടർത്തുന്ന ടോമി അപ്പീൽ നേടിയത് രണ്ട് മാസം അകത്ത് കിടന്ന ശേഷം; വംശീയ വെറിയന് വേണ്ടി തെരുവിൽ ഇറങ്ങിയവർക്ക് ആഹ്ലാദം

മറുനാടൻ മലയാളി ബ്യൂറോ

13 മാസത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം തീവ്ര വലത് വംശീയ പാർട്ടി ഇംഗ്ലീഷ് ഡിഫെൻസ് ലീഗിന്റെ നേതാവ് ടോമി റോബിൻസൻസ് പുറത്തിറങ്ങി. ലൈംഗിക കുറ്റമാരോപിക്കപ്പെട്ട ഏഷ്യക്കാരെ കോടതിയിൽ വിചാരണ ചെയ്യുന്നത് ഫേസ്‌ബുക്ക് ലൈവിലൂടെ പ്രക്ഷേപണം ചെയ്തുവെന്ന കോടതി അലക്ഷ്യ കുറ്റത്തിനായിരുന്നു ഇയാൾ അകത്തായിരുന്നത്. കടുത്ത വംശീയ വിദ്വേഷം പടർത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്ന ടോമി അപ്പീൽ നേടിയിരിക്കുന്നത് രണ്ട് മാസം അകത്ത് കിടന്നതിന് ശേഷമാണ്. ഇതോടെ വംശീയവെറിയന് വേണ്ടി തെരുവിൽ ഇറങ്ങിയവർക്കെല്ലാം ആഹ്ലാദം കൊണ്ട് വീർപ്പ് മുട്ടിയിരിക്കുകയാണ്.

തന്നെ പുറത്തിറക്കാൻ യത്നിച്ചവർക്കെല്ലാം നന്ദി പ്രകാശിപ്പിച്ച് ആഹ്ലാദം പങ്കിടാനും ടോമി തയ്യാറായിരുന്നു. ഏഷ്യൻ വംശജരെ വിചാരണ ചെയ്യുന്ന കോടതിക്ക് പുറത്ത ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു ഇയാൾ വിചാരണയുടെ ഫേസ്‌ബുക്ക് ലൈവിട്ട് വെട്ടിലായിരുന്നത്. തുടർന്ന് മെയ്‌ മാസത്തിലായിരുന്നു ടോമി അകത്തായിരുന്നത്. അദ്ദേഹത്തിന് പരമാവധി ശിക്ഷ ലഭിച്ചു കഴിഞ്ഞുവെന്നാണ് ടോമിയുടെ ലീഗൽ ടീം വാദിച്ചിരുന്നത്. തുടർന്ന് ഇന്നലെ കോർട്ട് ഓഫ് അപ്പീൽ ജഡ്ജ് ഇന്നലെ അദ്ദേഹത്തെ ജാമ്യത്തിൽ പുറത്ത് വിടുകയുമായിരുന്നു.

എന്നാൽ ടോമി നടത്തിയ കോടതി അധിക്ഷേപ കേസ് വീണ്ടും വിചാരണക്കെടുക്കുമെന്നും ജഡ്ജ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ പുറത്തിറങ്ങിയ ടോമി അയാളുടെ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഒരു ഹോളിഡേക്ക് പോകുമെന്നാണ് ഇയാളുടെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച ഗ്രൂപ്പായ ഫ്രീ ടോമി റോബിൻസൻ ഗ്രൂപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്. ടോമിയുടെ അന്നത്തെ ഫേസ്‌ബുക്ക് ലൈവ് ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹം അറസ്റ്റിലാവുന്ന സമയത്തിനുള്ളിൽ രണ്ടര ലക്ഷത്തോളം പേരായിരുന്നു കണ്ടിരുന്നത്. സ്വതന്ത്രനായ ടോമി ഫ്രീ ടോമ്മി റോബിൻസൻ പേജിലൂടെ ഇയാൾ സംഭവത്തെക്കുറിച്ച് പ്രസ്താവന പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടോമിയെ ഇന്നെ പുറത്ത ് വിടുന്നുവെന്നും എന്നാൽ സാധ്യമായ വേഗത്തിൽ അദ്ദേഹത്തെ ലണ്ടനിലെ ഓൾഡ് ബെയ്ലി കോടതിയിൽ വിചാരണക്ക് ഹാജരാക്കുമെന്നുമാണ് അപ്പീൽ കോടതി ജഡ്ജ് ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കേസ് യുകെയിലാകമാനം കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ടോമിയെ ജയിലിൽ ഇട്ടത് സംസാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കമാണെന്ന ആക്ഷേപം അമേരിക്കയിലെ ചില ഗ്രൂപ്പുകൾ ഉയർത്തിയിരുന്നു. പ്രസിഡന്റ് ട്രംപിന്റെ മുൻ വൈറ്റ് ഹൗസ് ചീഫ് സ്ട്രാറ്രജിസ്റ്റായ സ്റ്റീവ് ബാന്നൻ ടോമിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഈ വർഷം ഏപ്രിലിൽ ലീഡ്സ് ക്രൗൺ കോടതിയിൽ വിചാരണ നടക്കുമ്പോഴായിരുന്നു റോബിൻസൻ കോടതിക്ക് വെളിയിൽ വച്ച് ഫേസ്‌ബുക്ക് ലൈവ് നടത്തിയത്.സ്റ്റീഫൻ ക്രിസ്റ്റഫർ യാക്സ്ലെലെന്നൊൻ എന്ന ടോമി റോബിൻസൻ മുസ്ലീങ്ങൾക്കെതിരെയും മറ്റ് കുടിയേറ്റക്കാർക്കെതിരെയും ശക്തമായ പ്രചാരണം നടത്തി വംശീയ പടർത്തുന്നുവെന്ന ആരോപണത്തിന് വിധേയനാണ്. ജയിൽ വാസത്തിനിടെ തന്റെ ജീവന് കടുത്ത ഭീഷണി നേരിടേണ്ടി വരുമെന്ന ആശങ്ക റോബിൻസൻ രേഖപ്പെടുത്തിയിരുന്നു. തീവ്രവലതുപക്ഷ നേതാവായ ഇദ്ദേഹത്തിന് തടവറയിൽ വച്ച് ആക്രമണങ്ങൾക്ക് വിധേയനാകേണ്ടി വന്നേക്കാമെന്ന് ഉത്കണ്ഠ ഇദ്ദേഹത്തിന്റെ ലോയറായ മാത്യു ഹാർഡിംഗും പ്രകടിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP