Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാമിക വിവാഹം അസാധുവാക്കിയാൽ നഷ്ടപരിഹാരം വേണ്ടെന്ന് പറഞ്ഞ് ഇനിയാർക്കും ബ്രിട്ടനിൽ രക്ഷപ്പെടാൻ കഴിയില്ല; നിർബന്ധിതമായ വിവാഹം ചെയ്തവർക്ക് ധൈര്യമായി വിവാഹ മോചനത്തിന് പോകാം; ശരിയ വിവാഹം ശരിവെച്ച് ഭർത്താവിന്റെ സ്വത്തിന്റെ പകുതി ഭാര്യക്ക് അവകാശപ്പെട്ടതാണെന്ന് ബ്രിട്ടീഷ് കോടതി

ഇസ്ലാമിക വിവാഹം അസാധുവാക്കിയാൽ നഷ്ടപരിഹാരം വേണ്ടെന്ന് പറഞ്ഞ് ഇനിയാർക്കും ബ്രിട്ടനിൽ രക്ഷപ്പെടാൻ കഴിയില്ല; നിർബന്ധിതമായ വിവാഹം ചെയ്തവർക്ക് ധൈര്യമായി വിവാഹ മോചനത്തിന് പോകാം; ശരിയ വിവാഹം ശരിവെച്ച് ഭർത്താവിന്റെ സ്വത്തിന്റെ പകുതി ഭാര്യക്ക് അവകാശപ്പെട്ടതാണെന്ന് ബ്രിട്ടീഷ് കോടതി

ലണ്ടൻ: ഇസ്ലാം നിയമപ്രകാരമുള്ള വിവാഹബന്ധം വേർവെടുത്തിയാൽ നഷ്ടപരിഹാരം കൊടുക്കാതെ രക്ഷപ്പെടാമെന്ന് ഇനിയാരും കരുതേണ്ട. ശരിയ നിയമപ്രകാരമുള്ള വിവാഹം ശരിവെച്ച ബ്രിട്ടീഷ് കോടതി, മതനിയമപ്രകാരം വിവാഹിതരായവർ ബന്ധം വേർപെടുത്തിയാലും ഭർത്താവിന്റെ സ്വത്തിന് ഭാര്യക്ക് അവകാശമുണ്ടെന്ന് വിധിച്ചു. ആദ്യയമായാണ് ബ്രിട്ടീഷ് കോടതി ശരിയ നിയമം അംഗീകരിച്ച വിധി പ്രഖ്യാപിക്കുന്നത്. ഇത്തരത്തിൽ വിവാഹിതരായവർക്കും യുകെയിലെ നിയമം ബാധകമാണെന്നാണ് തോതി വിധിച്ചത്.

മുഹമ്മദ് ഷാബാസ് ഖാനിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച നസ്രീൻ അക്തറിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് വിധിച്ചുകൊണ്ടടാണ് ഹോക്കോടതിയുടെ സുപ്രധാന വിധി. 1998-ലാണ് ഇരുവരും മത നിയമപ്രകാരം വിവാഹിതരായത്. ഈ വിവാഹത്തിനും ബ്രിട്ടീഷ് വിവാഹക്കരാറിലേതുപോലെ നിയമപരമായ ബാധ്യതകളുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇസ്ലാമിക നിയമപ്രകാരം വിവാഹിതരായവർക്ക് നിയമപ്രകാരം വിവാഹമോചനം നേടാനും ഭർത്താവിന്റെ സ്വത്തിൽ അവകാശമുന്നയിക്കാനും അവസരമൊരക്കുന്നതാണ് ഈ വിധി.

പാക്കിസ്ഥാൻ വംശജരായ മുഹമ്മദും നസ്രീനും 20 വർഷം മുമ്പ് സൗത്താളിലെ റെസ്റ്ററന്റിൽ നടന്ന ചടങ്ങിലാണ് മതപരമായി വിവാഹിതരായത്. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന മുഹമ്മദിന് ദുബായിലും ബിസിനസുണ്ട്. തന്റെ ഭർത്താവിന്റെ സ്വത്തുക്കളിൽ തനിക്കും അവകാശമുണ്ടെന്ന് കാട്ടിയാണ് നസ്രീൻ കോടതിയെ സമീപിച്ചത്. എന്നാൽ, ഇസ്ലാമിക നിയമപ്രകാരമുള്ള വിവാഹത്തെ ബ്രിട്ടീഷ് കോടതികൾ അംഗീകരിക്കാത്തതിനാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്നായിരുന്നു വിലയിരുത്തിയിരുന്നത്.

എന്നാൽ, ശരിയ പ്രകാരമുള്ള വിവാഹത്തെ അംഗീകരിച്ച ഹൈക്കോടതി, താൻ മുഹമ്മദിന്റെ നിയമപ്രകാരമുള്ള ഭാര്യയാണെന്ന നസ്രീന്റെ വാദം അംഗീകരിക്കുകയായിരുന്നു. വിവാഹസമയത്ത് തനിക്കറിയാമായിരുന്ന പരിമിതമായ അറിവനുസരിച്ച് വിവാഹം നിയമപരമായി നിലനിൽക്കുന്നതാണെന്നാണ് കരുതിയിരുന്നതെന്നും അവർ പറഞ്ഞു.

ഇതംഗീകരിച്ചുകൊണ്ടാണ് കോടതി വിധിപ്രസ്താവിച്ചത്. ഈ നിയമം ബ്രിട്ടനിലെ മുഴുവൻ ഇസ്ലാം മതവിശ്വാസികൾക്കും ബാധകമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP