Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ് കൊല്ലമായി യുകെയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരന് ഇനി വിസ പുതുക്കണമെങ്കിൽ 1,20,000 പൗണ്ട് വരുമാനം വേണം; ചെസിൽ അത്ഭുതങ്ങൾ തീർക്കുന്ന മകന് വേണ്ടിയെങ്കിലും വിസ നൽകണം എന്നാവശ്യപ്പെട്ട് എംപിമാരുടെ നേതൃത്വത്തിൽ സായിപ്പന്മാർ രംഗത്ത്

ആറ് കൊല്ലമായി യുകെയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരന് ഇനി വിസ പുതുക്കണമെങ്കിൽ 1,20,000 പൗണ്ട് വരുമാനം വേണം; ചെസിൽ അത്ഭുതങ്ങൾ തീർക്കുന്ന മകന് വേണ്ടിയെങ്കിലും വിസ നൽകണം എന്നാവശ്യപ്പെട്ട് എംപിമാരുടെ നേതൃത്വത്തിൽ സായിപ്പന്മാർ രംഗത്ത്

ബ്രിട്ടനിലെ ചെസ് രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച് രാജ്യത്തിന് മുതൽക്കൂട്ടേകിക്കൊണ്ടിരിക്കുന്ന ശ്രേയസ് റോയൽ എന്ന ഒമ്പത് വയസുകാരൻ മാതൃരാജ്യമായ ഇന്ത്യയിലേക്ക് തിരിച്ച് പോകാൻ നിർബന്ധിതമാകുന്ന സാധ്യത വർധിക്കുന്നു. ശ്രേയസിന്റെ പിതാവും ആറ് കൊല്ലമായി യുകെയിൽ ജോലി ചെയ്ത് ജീവിക്കുന്ന വ്യക്തിയുമായ ജിതേന്ദ്ര സിംഗും ഭാര്യ അഞ്ജുവും വിസ കാലാവധി തീരുന്നതിനെ തുടർന്ന് യുകെ വിട്ട് പോകാൻ നിർബന്ധിതരാകുന്നതിനെ തുടർന്നാണ് ഈ ചെസ് പ്രതിഭയും രാജ്യം വിടാനുള്ള സാധ്യത ശക്തമായിരിക്കുന്നത്.

ജിതേന്ദ്രസിംഗിന്റെ വിസ പുതുക്കണമെങ്കിൽ 1,20,000 പൗണ്ട് കൂടിയേ കഴിയൂം. ഇതിന് അദ്ദേഹത്തിന് കെൽപില്ലാത്തതിനാലാണ് ഇവരെ യുകെ വിട്ട് പോകേണ്ടി വരുമെന്ന ആശങ്ക കനത്തിരിക്കുന്നത്. ചെസിൽ അത്ഭുതങ്ങൾ തീർക്കുന്ന മകന് വേണ്ടിയെങ്കിലും ഇവർക്ക് വിസ നൽകണമെന്ന് ആവശ്യപ്പെട്ട് എംപിമാരുടെ നേതൃത്വത്തിലുള്ള സായിപ്പന്മാർ ഈ ഇന്ത്യൻ കുടുംബത്തിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണിപ്പോൾ. ഇവരുടെ വിസ പുതുക്കിക്കൊടുക്കാൻ ആവശ്യപ്പെട്ട് റേച്ചൽ റീവ്സ്, മാത്യൂ പെന്നികുക്ക് എന്നിവരടക്കമുള്ള എംപിമാർ ഒപ്പ് വച്ച കത്ത് ഹോം ഓഫീസിന് അയച്ചിട്ടുമുണ്ട്.

2012ലായിരുന്നു ജിതേന്ദ്രനും അഞ്ജുവും ഇന്ത്യയിൽ നിന്നും സൗത്ത്-ഈസ്റ്റ് ലണ്ടനിലേക്ക് താമസം മാറ്റിയിരുന്നത്. തുടർന്ന് ടയർ 2 ലോംഗ്-ടേം വർക്ക് പെർമിറ്റിലായിരുന്നു ഇവർ യുകെയിൽ തങ്ങിയിരുന്നത്. ശ്രേയസിന്റെ പിതാവിന് വർഷത്തിൽ 1,20,000 പൗണ്ടിൽ കൂടുതൽ വരുമാനമുണ്ടായാൽ മാത്രമേ ഇനി വിസ പുതുക്കി നൽകുകയുള്ളുവെന്ന വ്യവസ്ഥയാണ് ഇവർക്ക് മുന്നിൽ വിഘാതമായി ഉയർന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ ആദ്യത്തെ ലോക ചെസ് ചാമ്പ്യനാകാൻ തയ്യാറായിക്കൊണ്ടിരിക്കുന്ന തങ്ങളുടെ മകൻ ശ്രേയസ് രാജ്യത്തിന് ഒരു മുതൽക്കൂട്ടായി മാറുമെന്നത് പരിഗണിച്ചെങ്കിലും തങ്ങൾക്ക് വിസ പുതുക്കി നൽകണമെന്ന് ഇവർ ഹോം ഓഫീസിനോട് അഭ്യർത്ഥിച്ചു ഫലമൊന്നുമുണ്ടായിട്ടില്ല.

ഒമ്പത് വയസുകാരനായ ശ്രേയസ് രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷ ശക്തമാണെങ്കിലും ഇക്കാരണത്താൽ മാത്രം രാജ്യത്ത് തങ്ങാൻ അനുവദിക്കാൻ സാധിക്കില്ലെന്നാണ് ഈ ആഴ്ച ഹോം ഓഫീസിൽ നിന്നും ഇവർക്ക് കത്ത് ലഭിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ കുടുംബം കടുത്ത നിരാശയിലായിരിക്കുകയുമാണ്. ഈ തരത്തിലുള്ള ഒരു പ്രതികരണം അധികൃതരിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജിതേന്ദ്ര സിങ് പറയുന്നു. വ്യത്യസ്തമായ കഴിവുകളുള്ളവരെ ഹോം ഓഫീസ് സാധാരണ ഇവിടെ കഴിയാൻ അനുവദിക്കാറുണ്ടെന്നും എന്നാൽ തങ്ങളുടെ കാര്യത്തിൽ ഈ സൗജന്യം ലഭിച്ചില്ലെന്നും ഈ പിതാവ് ഞെട്ടലോടെ വെളിപ്പെടുത്തുന്നു. മറിച്ച് തങ്ങളുടെ അപേക്ഷയും അപ്പീലും ഹോം ഓഫീസ് നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം പരിതപിക്കുന്നു.

ആറാം വയസിൽ ചെസ് കളി ആരംഭിച്ച ശ്രേയസ് ബ്ലാക്ക്ഹീത്തിലെ പോയിന്റർ സ്‌കൂളിലാണ് ശ്രേയസ് ഫുൾ സ്‌കോളർഷിപ്പോടെ പഠിക്കുന്നത്.കൂടാതെ അതിനൊപ്പം ചെസ് കളിയിലും പരിശീലനം നേടുന്നുണ്ട്. നിലവിൽ അവധി ദിവസങ്ങളിലും വീക്കെൻഡുകളിലും ബ്രിട്ടനിലും വിവിധ രാജ്യങ്ങളിലും ചെസ് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സഞ്ചരിക്കുകയാണ്. മിക്ക മത്സരങ്ങളിലും അവൻ വിജയിക്കുന്നുമുണ്ട്.ഇംഗ്ലീഷ്ചെസ് ഫെഡറേഷനും പ്രമുഖ ചെസ് ട്രെയിനറായ ജൂലിൻ സിംപോളും ഈ കുടുംബത്തെ ഇവിടെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

ഇതുപോലെ ചെസിൽ പ്രതിഭയുള്ള മറ്റൊരു കുട്ടിയെ താൻ കണ്ടിട്ടില്ലെന്നാണ് സിംപോൾ വെളിപ്പെടുത്തിയിരുന്നത്. അതിനാൽ ശ്രേയസിനെ ഇവിടെ തുടരാൻ അനുവദിച്ചാൽ അവൻ ബ്രിട്ടന്റെ ഭാവിയിലെ ലോക ചെസ് ചാമ്പ്യനായിത്തീരുമെന്നും അദ്ദേഹം ഉറപ്പേകുകയും ചെയ്തിരുന്നു. എന്നിട്ടൊന്നും അധികൃതരുടെ കണ്ണ് തുറക്കാത്തതിനെ തുടർന്നാണ് എംപിമാർ ഇപ്പോൾ ഇതിനായി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP