Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശുപത്രിയിലാകുമ്പോൾ മുതൽ ഒരു നിമിഷം പോലും മാറാതെ ഒപ്പം നിന്നു; വെന്റിലേറ്റർ ഓഫാക്കുമെന്ന് പറഞ്ഞപ്പോൾ ബെഡിൽ ചാടിക്കയറി ഒപ്പം കിടന്ന് നെഞ്ചിൽ മുഖം വച്ച് പൊട്ടിക്കരഞ്ഞു; 16 കാരനായ കാമുകന് 15 കാരിയായ കാമുകി വിട നൽകിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ

ആശുപത്രിയിലാകുമ്പോൾ മുതൽ ഒരു നിമിഷം പോലും മാറാതെ ഒപ്പം നിന്നു; വെന്റിലേറ്റർ ഓഫാക്കുമെന്ന് പറഞ്ഞപ്പോൾ ബെഡിൽ ചാടിക്കയറി ഒപ്പം കിടന്ന് നെഞ്ചിൽ മുഖം വച്ച് പൊട്ടിക്കരഞ്ഞു; 16 കാരനായ കാമുകന് 15 കാരിയായ കാമുകി വിട നൽകിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ

സ്റ്റെഫാനി റേ എന്ന 15 കാരി തന്റെ 16കാരനായ കാമുകൻ ബ്ലേക്ക് വാർഡിന് ആശുപത്രിക്കിടക്കയിൽ വച്ച് അന്ത്യയാത്രയേകിയത് ശ്രേദ്ധേയമാകുന്നു.കടലിൽ വീണ് അത്യാസന്ന നിലയിലായതിനെ തുടർന്ന് കാമുകൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഒരു നിമിഷം പോലും മാറാതെ ഒപ്പം നിൽക്കുകയായിരുന്നു ഈ കാമുകി. കാമുകന് നൽകി വന്നിരുന്ന വെന്റിലേറ്റർ ഓഫാക്കുമെന്ന് പറഞ്ഞപ്പോൾ ബെഡിൽ ചാടിക്കയറി ഒപ്പം കിടന്ന് നെഞ്ചിൽ മുഖം വച്ച് പൊട്ടിക്കരയാനും സ്റ്റെഫാനി മറന്നില്ല. ഈ വിധത്തിൽ കാമുകന് കാമുകി വിട നൽകിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കടുത്ത ചൂടിൽ നിന്നും രക്ഷപ്പെടാനായി കുടുംബസമേതം നോർത്ത് കഴിഞ്ഞ ആഴ്ച വെയിൽസിലെ ഗൈ്വനെഡിലെ ടൈവിനിലുള്ള ബീച്ചിലെത്തിയിരുന്ന വാർഡ് കടുത്ത തിരയിൽ അകപ്പെട്ടായിരുന്നു കടലിലേക്ക് എടുത്തെറിയപ്പെട്ടത്. വാർഡിനൊപ്പം കടലിൽ പെട്ട മറ്റ് കൗമാരക്കാരെയും രക്ഷിച്ചിരുന്നുവെങ്കിലും അത്യാസന്നനിലയിലായിരുന്നു. അസാധാരണായ ചൂടിൽ നിന്നും രക്ഷപ്പെടുന്നതിനായി കടലിൽ നീന്തുന്നതിനായിരുന്നു ഡുഡ്ലെ സ്വദേശിയായ വാർഡ് ബീച്ചിലെത്തിയിരുന്നത്. അപകടത്തിൽ പെട്ട വാർഡിനെ ലിവർപൂളിലെ ആൽഡെർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. 

തുടർന്ന് ഇവിടെ വച്ച് ലൈഫ് സപ്പോർട്ട് സംവിധാനം പ്രദാനം ചെയ്യുകയും ചെയ്തിരുന്നു. കൗമാരക്കാർ ഈ വിധത്തിൽ കടലിൽ പെട്ടുവെന്നറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് ഹെലികോപ്റ്ററുകൾ, മൂന്ന് ലൈഫ് ബോട്ടുകൾ, രണ്ട് കോസ്റ്റ് ഗാർഡ് ടീമുകൾ, പാരാമെഡിക്സ്, പൊലീസ് തുടങ്ങിയവർ തീരത്തേക്ക് കുതിച്ചെത്തിയിരുന്നു. വാർഡിന് നൽകിയിരുന്ന ലൈഫ് സപ്പോർട്ട് ശനിയാഴ്ച ഓഫാക്കാൻ ഡോക്ടർമാരും നെക്സ്റ്റ് ഓപ് കിന്നും തീരുമാനിക്കുകയായിരുന്നു. ഇത്തരത്തിൽ തന്റെ കാമുകന്റെ മരണം ഉറപ്പായതോടെയാണ് പിടിച്ച് നിൽക്കാനാവാതെ സ്റ്റെഫാനി ബെഡിൽ ഒപ്പം കയറിക്കിടന്ന് യാത്രാമൊഴിയേകിയിരിക്കുന്നത്.

കിടക്കയിൽ കിടന്ന് കാമുകനെ കെട്ടിപ്പിടിച്ച് കാമുകി അന്ത്യചുംബനമേകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലാവുകയും ചെയ്തിരുന്നു.കാമുകനെ കടലിൽ നിന്നും വീണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചത് മുതൽ ഓരോ നിമിഷവും കാമുകി അവനൊപ്പം മാറാതെ നിലകൊണ്ടിരുന്നു. കടലിൽ നിന്നും വാർഡിനൊപ്പം രക്ഷിച്ച മറ്റ് രണ്ട് കൗമാരക്കാരുടെ അവസ്ഥ ഇനിയും വെളിപ്പെട്ടിട്ടില്ല.

സ്റ്റെഫാനിയുടെയും വാർഡിന്റെയും സുഹൃത്തുക്കളും കുടുംബക്കാരും ചേർന്ന് വാർഡിന്റെയും അപകടത്തിൽ പെട്ട മറ്റ് കൗമാരക്കാരുടെയും ചികിത്സക്കായി ഗോഫണ്ട്മി പേജിലൂടെ പണം സ്വരൂപിക്കാൻ നീക്കം നടത്തവെയാണ് വാർഡ് വിടപറഞ്ഞിരിക്കുന്നത്. ഇതിലൂടെ അവർ 1200 പൗണ്ട് സ്വരൂപിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP