Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഞ്ചാര സ്വാതന്ത്ര്യം വേണ്ടെന്നുവെച്ചും ബ്രിട്ടനുമായി സഖ്യത്തിന് സമ്മതിച്ച് യൂറോപ്യൻ യൂണിയൻ; പരിസ്ഥിതി-സാമൂഹിക നിയമങ്ങൾ തുടരാൻ വാശി പിടിക്കും; പിടിവാശികൾ അയയുമ്പോൾ ബ്രെക്‌സിറ്റ് യാഥാർഥ്യത്തിലേക്ക്

സഞ്ചാര സ്വാതന്ത്ര്യം വേണ്ടെന്നുവെച്ചും ബ്രിട്ടനുമായി സഖ്യത്തിന് സമ്മതിച്ച് യൂറോപ്യൻ യൂണിയൻ; പരിസ്ഥിതി-സാമൂഹിക നിയമങ്ങൾ തുടരാൻ വാശി പിടിക്കും; പിടിവാശികൾ അയയുമ്പോൾ ബ്രെക്‌സിറ്റ് യാഥാർഥ്യത്തിലേക്ക്

ബ്രിട്ടൻ വിട്ടുപോയാലും യൂറോപ്യൻ പൗരന്മാർക്ക് ഇപ്പോൾ ലഭിക്കുന്ന അതേ അവകാശങ്ങൾ തുടർന്നും വേണമെന്ന പിടിവാശിയിലായിരുന്നു യൂറോപ്യൻ യൂണിയന്റെ നേതാക്കൾ ഇതുവരെ. പലവട്ടം ചേർന്ന ബ്രെക്‌സിറ്റ് ചർച്ചകളിലും പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം കീറാമുട്ടിയായി നിന്നു. നിലവിൽ ഏതു യൂറോപ്യൻ രാജ്യത്തേക്ക് പോകാനും ജോലി ചെയ്യാനുമുള്ള ഫ്രീ മൂവ്‌മെന്റ് അവകാശം യൂറോപ്യൻ യൂണിയൻ പൗരന്മാർക്കുണ്ട്. ഈ പഴുതുവെച്ചുകൊണ്ട് ബ്രെക്‌സിറ്റ് നടപ്പാക്കണമെന്നായിരുന്നു യൂണിയന്റ് ആവശ്യം.

എന്നാൽ, അനധികൃത കുടിയേറ്റം തടയുന്നതിനുവേണ്ടി കൊണ്ടുവന്ന ബ്രെക്‌സിറ്റ്, അതിർത്തിയിൽ നിയന്ത്രണമില്ലാതെ നടപ്പാക്കാൻ ബ്രി്ട്ടൻ ഒരുക്കമായിരുന്നില്ല. ഇതിന്റെ പേരിൽ യൂറോപ്യൻ യൂണിയനിൽനിന്ന് കരാറിലേർപ്പെടാതെ പുറത്തുപോകാനും മടിക്കില്ലെന്ന ശക്തമായ നിലപാട് പ്രധാനമന്ത്രി തെരേസ മേയും ബ്രിട്ടീഷ് സർക്കാരും കൈക്കൊണ്ടതോടെ, യൂറോപ്യൻ യൂണിയന് അയയുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല. പൗരന്മാർക്ക് സഞ്ചാര സ്വാതന്ത്ര്യം ഇല്ലെങ്കിൽക്കൂടിയും ബ്രിട്ടന് യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റിൽ തുടരാനാകുമെന്ന നിലയിലേക്ക് അവരുടെ നിലപാട് അയഞ്ഞു.

വ്യാപാരസംബന്ധിയായ കരാറൊന്നും കൂടാത അടുത്ത മാർച്ചിൽ ബ്രിട്ടന് പുറത്തുപോകേണ്ടിവരുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് തെരേസ മെയ്‌ ഉറച്ച നിലപാടിലൂടെ ബ്രിട്ടന് വിജയം നേടിക്കൊടുത്തത്. സിംഗിൾമാർക്കറ്റിൽ ഉപാധികളില്ലാതെ നിലനിൽക്കാമെന്ന ആനുകൂല്യം നേടിയെടുക്കാനായെങ്കിലും പൂർണമായും യൂറോപ്യൻ യൂണിയനിൽനിന്നുള്ള വിടുതലിന് ഇപ്പോഴും അംഗീകാരമായിട്ടില്ല. യൂറോപ്യൻ യൂണിയന്റെ പരിസ്ഥിതി, സാമൂഹിക, നികുതി നിയമങ്ങൾ ബ്രിട്ടനും പാലിക്കണമെന്ന പുതിയ നിബന്ധന അവർ മുന്നോട്ടുവെച്ചിട്ടുണ്ട്.

അടുത്തമാസം ഓസ്ട്രിയയിലെ സാൽസ്ബർഗിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ യോഗം ചേരുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുമെന്നാണ് കരുതുന്നത്. മേഖലയുടെ പൊതുവായ താത്പര്യം മുൻനിർത്തിയാണ് യൂറോപ്യൻ യൂണിയന്റെ പരസ്ഥിതി, സാമൂഹിക നിയമങ്ങൾ ബ്രിട്ടനോടും പിന്തുടരണമെന്ന് ആവശ്യം ഉന്നയിക്കുന്നത്. ഇത് ബ്രിട്ടനിലെ ബ്രെക്‌സിറ്റ് വാദികൾ എത്രത്തോളം അംഗീകരിക്കുമെന്ന് തീർ്ച്ചയില്ല. പ്രത്യേകിച്ചും, തെരേസയ്‌ക്കൊപ്പമുള്ളവർപോലും കടുത്ത നിലപാടുകളുമായി മുന്നോട്ടുപോകുമ്പോൾ.

ഫ്രീ മൂവ്‌മെന്റ് അവകാശം നിലനിർത്തേണ്ടതില്ല എന്ന പുതിയ നിലപാട് യൂറോപ്യൻ യൂണിയന്റെ വലിയ രീതിയിലുള്ള പിന്നോട്ടുപോകലാണെന്ന് വിലയിരുത്തപ്പെടുന്നു. ഈ അവകാശം നിലനിർത്താതെ ബ്രിട്ടനെ സിംഗിൾ മാർക്കറ്റിൽ ഏതെങ്കിലും തരത്തിൽ ഉൾപ്പെടുവിക്കാൻ ആവില്ലെന്നായിരുന്നു ബ്രെക്‌സിറ്റ് ചർച്ചകളിൽ യൂറോപ്യൻ യൂണിയനെ പ്രതിനിധാനം ചെയ്തിരുന്ന മൈക്കർ ബാർനിയേറുടെ നിലപാട്. പുതിയ നിലപാട് ബ്രിട്ടനിലുള്ളവരുടെ തൊഴിൽ സംരക്ഷിക്കുന്നതിനും അവസരങ്ങൾ നിലനിർത്തുന്നതിനും സഹായകമാകുമെന്ന് തെരേസ മെയ്‌ കരുതുന്നു.

ഫ്രീ മൂവ്‌മെന്റ് അവകാശമെന്ന പിടിവാശിയിൽനിന്ന് യൂറോപ്യൻ യൂണിയൻ പിന്നോട്ടുപോകുന്നതോടെ, ബ്രെക്‌സിറ്റ് പൂർണമായ തോതിൽ നടപ്പിലാകാനുള്ള സാധ്യതയും തെളിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP