Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

40കാരൻ പീഡിപ്പിച്ചതായി മൊറോക്കൻ യുവതിയുടെ പരാതി; കേസ് കോടതിയിൽ എത്തിയപ്പോൾ എയ്ഡ്സ് രോഗിയെന്ന് വെളിപ്പെടുത്തി പ്രതി; പീഡനം നടന്നത് നൈറ്റ് ക്ലബിൽ നിന്ന് ഇറങ്ങിയപ്പോൾ പിന്തുടർന്ന ശേഷമെന്നും യുവതി; പൊലീസിൽ വിവരമറിയിച്ചത് യുവതിയുടെ സുഹൃത്ത്

40കാരൻ പീഡിപ്പിച്ചതായി മൊറോക്കൻ യുവതിയുടെ പരാതി; കേസ് കോടതിയിൽ എത്തിയപ്പോൾ എയ്ഡ്സ് രോഗിയെന്ന് വെളിപ്പെടുത്തി പ്രതി; പീഡനം നടന്നത് നൈറ്റ് ക്ലബിൽ നിന്ന് ഇറങ്ങിയപ്പോൾ പിന്തുടർന്ന ശേഷമെന്നും യുവതി; പൊലീസിൽ വിവരമറിയിച്ചത് യുവതിയുടെ സുഹൃത്ത്

ദുബായ്: എയ്ഡ്‌സ് ബാധിച്ച നാൽപതുകാരൻ യുവതിയെ പീഡിപ്പിച്ചതായി പരാതി. കേസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ പരിഗണനയിലാണ്. എന്നാൽ, പ്രതിയായ എമിറാത്തി കോടതിയിൽ കുറ്റം നിഷേധിച്ചു. താൻ അസുഖബാധിതൻ ആണെന്നും ഇയാൾ അവകാശപ്പെട്ടു. മെഡിക്കൽ റിപ്പോർട്ടിലാണ് ഇയാൾ എയ്ഡ്‌സ് ബാധിതനും മറ്റു പകരുന്ന രോഗമുള്ള ആളാണെന്നും വ്യക്തമാക്കിയത്. 24 വയസ്സുള്ള മൊറോക്കൻ യുവതിയാണ് പരാതിക്കാരി.

മെയ്‌13നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. നൈറ്റ് ക്ലബിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന യുവതിയെ പ്രതി പിന്തുടരുകയും ഇവിടെ നിന്നും ബലമായി ഫ്‌ളാറ്റിലേക്ക് പിടിച്ചുകൊണ്ടുപോവുകയുമായിരുന്നുവെന്നാണ് കോടതി രേഖകൾ പറയുന്നത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പ്രതി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. സഹായത്തിനായി ഉറക്കെ ശബ്ദമുണ്ടാക്കിയപ്പോൾ കഴുത്ത് മുറുക്കി പിടിച്ചുവെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. അൽ ഖ്വയ്‌സ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.

യുവതിയുടെ സിറിയൻ സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവം നടക്കുമ്പോൾ ഫോണിൽ യുവതിയുടെ സുഹൃത്തുണ്ടായിരുന്നു. ബഹളം കേട്ടതോടെ സിറിയൻ സുഹൃത്ത് കാര്യം അന്വേഷിച്ച് സംഭവ സ്ഥലത്തേക്ക് പോയി. പൊലീസ് വരുന്നത് വരെ പ്രതിയെ പിടിച്ചു നിർത്തിയെന്നും സുഹൃത്ത് പ്രോസിക്യൂട്ടറോട് പറഞ്ഞു. കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 23ലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP