Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആശുപത്രികളിലും ജിപി സർജറികളിലും സ്‌കൂളുകളിലും ബുർഖ നിരോധിക്കണം; പുതിയ വിവാദത്തിന് തുടക്കമിട്ട് പാക്കിസ്ഥാനിൽ ജനിച്ച് ഇംഗ്ലണ്ടിലെ ബിഷപ്പായ ബിഷപ്പ് നാസിർ അലി

ആശുപത്രികളിലും ജിപി സർജറികളിലും സ്‌കൂളുകളിലും ബുർഖ നിരോധിക്കണം; പുതിയ വിവാദത്തിന് തുടക്കമിട്ട് പാക്കിസ്ഥാനിൽ ജനിച്ച് ഇംഗ്ലണ്ടിലെ ബിഷപ്പായ ബിഷപ്പ് നാസിർ അലി

ലണ്ടൻ: മുൻ ഫോറിൻ സെക്രട്ടറി കയറൂരി വിട്ട ബുർഖ വിവാദം അടങ്ങുന്നതിന് മുമ്പിതാ ഇംഗ്ലണ്ടിലെ റോച്ചസ്റ്ററിലെ ബിഷപ്പായ മൈക്കൽ നാസിർ-അലിയും പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇത് പ്രകാരം ആശുപത്രികളിലും ജിപി സർജറികളിലും സ്‌കൂളുകളിലും യൂണിവേഴ്സിറ്റികളിലും ബുർഖയും നിഖാബും നിരോധിക്കണമെന്നാണ് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനിൽ ജനിച്ച് ഇംഗ്ലണ്ടിലെ ബിഷപ്പായ വ്യക്തിയാണ് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കൂടാതെ സുരക്ഷാ ഉത്കണ്ഠകളും ഭീഷണികളുമുണ്ടാക്കുന്ന മറ്റിടങ്ങളിലെല്ലാം ഇത്തരം വസ്ത്രങ്ങൾ വിലക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

അതായത് എയർപോർട്ടുകളിലും വാഹനങ്ങൾ ഓടിക്കുന്നവരും ഈ വക വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്നാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ സ്ത്രീകൾ അവരുടെ വീടുകളിലും തെരുവുകളിലും പ്രാർത്ഥനാ വേളകളിലും മാത്രം ഇവ ധരിച്ചിരുന്നൽ മതിയെന്നും അലി അഭിപ്രായപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ ഏതാണ്ട് പൂർണമായ ബുർഖ , നിഖാബ് നിരോധനമാണ് ബിഷപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. 1994നും 2009നും ഇടയിൽ റോച്ചലസ്റ്റർ രൂപതയെ അദ്ദേഹം നയിച്ചിരുന്നു. ഇത്തരം വസ്ത്രങ്ങൾ പൊതു ഇടങ്ങളിൽ അനുവദിക്കുന്നതിനെതിരെ മുൻ കാൻർബറി ആർച്ച് ബിഷപ്പ് ലോർഡ് കാറെ രംഗത്തെത്തിയതിനെ അലി പിന്തുണച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഈ പ്രശ്നത്തിൽ യുകെയിലെ കൃസ്ത്യൻ പുരോഹിതർ സജീവമായി ഇടപെട്ട് രംഗത്തെത്തുന്നതിന്റെ സൂചനയാണ് ഈ രണ്ട് പേരുടെയും ഇക്കാര്യത്തിലുള്ള കടുത്ത നിർദ്ദേശങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ബുർഖ ധരിച്ചവഹരെ കണ്ടാൽ ബാങ്ക് കൊള്ളക്കാരെ പോലെ അല്ലെങ്കിൽ ലെറ്റർ ബോക്സുകൾ പോലെ തോന്നുമെന്ന വിവാദ പ്രസ്താവന സൃഷ്ടിച്ച് കഴിഞ്ഞ ആഴ്ച ബോറിസ് ജോൺസൻ വൻ കോളിളക്കമായിരുന്നു സൃഷ്ടിച്ചിരുന്നത്. സമാനമായ അഭിപ്രായങ്ങൾ പുരോഹിതന്മാരും കൂടി ഉയർത്തിയതോടെ ഈ പ്രശ്നത്തിൽ എരിതീയിൽ എണ്ണയൊഴിച്ച സ്ഥിതിയാണിപ്പോഴുണ്ടായിരിക്കുന്നത്.

യുകെയിൽ പുരുഷ തീവ്രവാദികളും ഭീകരരും ബുർഖ ധരിച്ച് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുന്നത് പതിവായിരിക്കുന്നതിനാലാണ് താൻ ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നതെന്നാ് അലി തന്റെ നിർദ്ദേശത്തെ ന്യായീകരിച്ചിരിക്കുന്നത്. അതിനാൽ രാജ്യത്തിന്റെ സുരക്ഷയെ കരുതി പാർലിമെന്റ് അല്ലെങ്കിൽ വൈറ്റ്ഹാൾ, അല്ലെങ്കിൽ ടൗൺ ഹാളുകൾ തുടങ്ങിയിടങ്ങളിൽ ബുർഖ അനുവദിക്കരുതെന്നും അലി ആവശ്യപ്പെടുന്നു. എയർപോർട്ടുകളിലും കോടതികളിലുമെത്തുന്നവരുടെ മുഖം വ്യക്തമായി കാണേണ്ടത് അത്യാവശ്യമായതിനാൽ ഇവിടങ്ങളിലും ഇവയ്ക്ക് വിലക്കേർപ്പെടുത്തണമെന്നും ബിഷപ്പ് ആവശ്യപ്പെടുന്നു.

നിരവധി പ്രഫഷനുകളിൽ ക്ലൈന്റുകളുമായി വ്യക്തിപരമായ ഇടപെടൽ അത്യാവശ്യമാണെന്നും അതിനാൽ മുഖാമുഖം വ്യക്തമായി കാണേണ്ടതുണ്ടെന്നും അത്തരം വേളകളിൽ ബുർഷ ഭൂഷണമല്ലെന്നും അദ്ദേഹം പറയുന്നു. അതായത് വ്യാപാരത്തിലും ബിസിനസിലും ട്രേഡർക്കും കസ്റ്റമർക്കും മുഖം പരസ്പരം കാണേണ്ടത് ഒഴിച്ച് കൂടാനാവാത്തതാണെന്നും അതിനാൽ ബുർഖ ധരിച്ചവർ ആ മേഖലകളിൽ അനുയോജ്യരല്ലെന്നും ബിഷപ്പ് നിർദ്ദേശിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP