Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട് പണിതതിന്റെ കാശ് തന്നില്ല; പണിക്കാരൻ ബുൾഡോസർ വാടകക്കെടുത്ത് അഞ്ച് പുത്തൻ വീടുകൾ തകർത്തു; യുകെയിൽ നാലരലക്ഷം പൗണ്ട് വിലയുള്ള വീടുകൾ തകർന്ന് വീണത് കേറിത്താമസത്തിന് തൊട്ട് മുമ്പ്

വീട് പണിതതിന്റെ കാശ് തന്നില്ല; പണിക്കാരൻ ബുൾഡോസർ വാടകക്കെടുത്ത് അഞ്ച് പുത്തൻ വീടുകൾ തകർത്തു; യുകെയിൽ നാലരലക്ഷം പൗണ്ട് വിലയുള്ള വീടുകൾ തകർന്ന് വീണത് കേറിത്താമസത്തിന് തൊട്ട് മുമ്പ്

ലണ്ടൻ: യുകെയിലെ ഹെർട്ഫോർഡ്ഷെയറിലെ ബുന്റിൻഫോർഡിലെ ശനിയാഴ്ച അഞ്ച് പുത്തൻ വീടുകൾ പണിക്കാരൻ തന്നെ ബുൾഡോസർ വാടകക്കെടുത്ത് തകർത്ത് കളഞ്ഞതിന്റെ ദയനീയമായ ചിത്രങ്ങൾ പുറത്ത് വന്നു. വീട് പണി പൂർത്തിയായപ്പോൾ താൻ ആവശ്യപ്പെട്ട് കാശ് തരാത്തതിൽ കലി പൂണ്ടാണ് ബിൽഡർ ഈ കടും കൈ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നാലരലക്ഷം പൗണ്ട് വിലയുള്ള വീടുകൾ തകർത്തിരിക്കുന്നത് ഉടമസ്ഥർ ഇവിടേക്ക് കേറിത്താമസിക്കാനൊരുങ്ങുന്ന വേളയിലാണ്. വീട് പണി കഴിഞ്ഞപ്പോഴേക്കും തനിക്ക് ഏറെ കടം വന്നുവെന്നും താൻ ആവശ്യപ്പെട്ട തുക വീട്ടുടസ്ഥർ നൽകിയില്ലെന്നും പറഞ്ഞാണ് ബിൽഡർ വീടുകൾ തകർത്ത് പ്രതികാരം വീട്ടിയിരിക്കുന്നത്.

ബുൾഡോസർ വീടുകൾ തകർത്തെറിയുമ്പോൾ ബിൽഡർ ഇത് കണ്ട് പൊട്ടിച്ചിരിക്കുകയും ഫോട്ടോകളെടുത്ത് ആനന്ദിക്കുകയും ചെയ്തിരുന്നുവെന്നാണ് ഒരു ദൃക്സാക്ഷി വെളിപ്പെടുത്തുന്നത്. തനിക്ക് പണം നൽകാതത്തിനാലാണ് വീടുകൾ തകർത്തിരിക്കുന്നതെന്നാണ് അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ നെറി കെട്ട പ്രവർത്തിയെ തുടർന്ന് താറുമാറായ വീടുകൾ അറ്റകുറ്റപ്പണികൾ ചെയ്ത് നേരെയാക്കുന്നതിന് ചുരുങ്ങിയത് അഞ്ച് ലക്ഷം പൗണ്ടെങ്കിലും വേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്. ബിൽഡർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണുള്ളത്.

ഉടമസ്ഥർ ഇവിടേക്ക് ആഴ്ചകൾക്കുള്ളിൽ താമസിക്കാനിരിക്കവെയാണ് ബിൽഡർ വീടുകൾ തകർത്തിരിക്കുന്നതെന്നതിനാൽ അവരാകെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇവയിൽ ചില വീടുകൾ പൂർണമായും പൊളിച്ച് പണിയേണ്ടുന്ന സ്ഥിതിയിലുമായിട്ടുണ്ട്. വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചപ്പോൾ ഭൂകമ്പം പോലെയോ അല്ലെങ്കിൽ ബോംബ് സ്ഫോടനങ്ങൾ പോലെയോ ആണ് അനുഭവപ്പെട്ടിരുന്നതെന്നാണ് ഇതറിഞ്ഞ് പൊലീസിനെ വിളിച്ച് വരുത്തിയ എലൈനെ ഫ്രാൻകോയിസ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ പ്രവർത്തിയറിഞ്ഞ് തനിക്ക് ദേഷ്യം വന്നുവെന്നാണ് ഇവിടുത്തെ കൺസ്ട്രക്ഷനിൽ ഭാഗഭാക്കായിരുന്നു മറ്റൊരു ബിൽഡർ പ്രതികരിച്ചിരിക്കുന്നത്. ഇവിടുത്തെ തകർക്കപ്പെട്ട വീടുകളുടെ ദയനീയമായ ചിത്രങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നു. ഇഷ്ടികകളും ജനലുകളും മറ്റും ചിന്നിച്ചിതറിക്കിടക്കുന്നത് ആരുടെയും കരളലയിപ്പിക്കുന്ന കാഴ്ചയാണ്. തങ്ങളുടെ വീടും ബിൽഡർ പൊളിച്ച് മാറ്റുമെന്ന് സമീപത്തെ മറ്റ് ചില വീട്ടുകാരും ഭയപ്പെട്ടിരുന്നു.

എന്നാൽ ഭയപ്പെടേണ്ടെന്നും തനിക്ക് പണം തരാനുള്ളവരുടെ വീടുകളെ മാത്രമേ താൻ ലക്ഷ്യമിടുന്നുള്ളുവെന്നും ബിൽഡർ അവരെ സമാധാനിപ്പിച്ചിരുന്നുവെന്നും സൂചനയുണ്ട്. അന്വേഷണം പുരോഗമിക്കവെ ബിൽഡർ കസ്റ്റഡിയിലാണെന്നാണ് ദി ഈസ്റ്റ് ഹെർട്സ് റൂറൽ പൊലീസ് ടീം ട്വീറ്റ് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP