Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുമ്പോട്ട് പോവാതെ ഒരു കാർ വഴി തടഞ്ഞു; അഞ്ച് പേർ കാറിന് ചുറ്റും നടന്ന് തല്ലിയുടച്ചു; കാറുടമയ്ക്കും അഞ്ച് വയസുള്ള കുഞ്ഞിനും പരിക്ക്; ബ്രിട്ടണിലെ ഒരു തെരുവിൽ ഇന്നലെ നടന്നതിന്റെ വീഡിയോ പുറത്ത്

മുമ്പോട്ട് പോവാതെ ഒരു കാർ വഴി തടഞ്ഞു; അഞ്ച് പേർ കാറിന് ചുറ്റും നടന്ന് തല്ലിയുടച്ചു; കാറുടമയ്ക്കും അഞ്ച് വയസുള്ള കുഞ്ഞിനും പരിക്ക്; ബ്രിട്ടണിലെ ഒരു തെരുവിൽ ഇന്നലെ നടന്നതിന്റെ വീഡിയോ പുറത്ത്

ലണ്ടൻ: ലങ്കാഷെയറിലെ ബ്ലാക്ക്‌ബേണിലെ ക്യൂൻസ് പാർക്ക് റോഡിൽ വച്ച് ഒരു സംഘം സിൽവർ ബിഎംഡബ്ല്യൂ തല്ലിത്തകർത്തുവെന്ന് റിപ്പോർട്ട്. റോഡിലൂടെ സഞ്ചരിക്കവെ കാറിന്റെ വഴി തടഞ്ഞ് കൊണ്ട് അഞ്ച് പേർ പ്രത്യക്ഷപ്പെടുകയും അവർ കാറിന് ചുറ്റും നടന്ന് തല്ലിയുടയ്ക്കുകയുമായിരുന്നു. ആക്രമണത്തിൽ കാറുടമയ്ക്കും പുറക് സീറ്റിലിരുന്നിരുന്ന അഞ്ച് വയസുള്ള കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. ബ്ലാക്ക്‌ബേണിലെ തെരുവിൽ നടന്ന നാടകീയ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇത് സോഷ്യൽമീഡിയിയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുമുണ്ട്.

ഇതിനെ ' ടാർജറ്റഡ് അറ്റാക്ക് ' എന്ന കാറ്റഗറിയിൽ പെടുത്തിയാണ് തങ്ങൾ അന്വേഷണ വിധേയമാക്കുന്നതെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 കാരനെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറയുന്നു. ഇതിൽ പങ്കാളികളായ മറ്റുള്ളവരെയും പൊലീസ് തേടുന്നുണ്ട്. ആക്രമിസംഘത്തിലെ ഒരാൾ കാറിന്റെ ബോണറ്റ്, വിൻഡ്സ്‌ക്രീൻ, മുന്നിലത്തെ സീറ്റിനടുത്തെ വിൻഡോ തുടങ്ങിയവയായിരുന്നു തല്ലിത്തകർത്തിരുന്നത്. മുഖം മൂടി വച്ചയാൾ ബൂട്ടും റിയർ വിൻഡോയുമായിരുന്നു തകർത്തിരുന്നത്.

വിൻഡ്സ്‌ക്രീനിലെ ഗ്ലാസിൽ തുടർച്ചയായി അടിച്ചതിനെ തുടർന്ന് അത് ചിതറിത്തകർന്നിരുന്നു. തുർന്ന് വാഹനത്തിന്റെ മുന്നിൽ നിന്നും ലോഹക്കഷണം ചിന്നിത്തെറിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകുന്നേരം 6.20ന് നടന്ന ആക്രമണത്തെ തുടർന്നാണ് തങ്ങളെ ഇവിടേക്ക് വിളിച്ച് വരുത്തിയിരുന്നതെന്നാണ് ലങ്കാഷെയർ പൊലീസ് പറയുന്നത്. ആയുധങ്ങളുമായി ഒരു സംഘം ബിഎംഡബ്ല്യൂ ആക്രമിക്കുന്നുവെന്നാണ് തങ്ങൾക്ക് ലഭിച്ചിരുന്ന വിവരമെന്നും പൊലീസ് വെളിപ്പെടുത്തുന്നു.സംഭവത്തെ തുടർന്ന് കാറോടിച്ചിരുന്ന ആൾക്കും അയാളുടെ അഞ്ച് വയസുകാരനായ മകനും നിസാര പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ബ്ലാക്ക്‌ബേൺ കാരനായ 19 കാരനാണ് അറസ്റ്റിലായിരിക്കുന്നത്.

ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് തങ്ങൾ കണക്ക് കൂട്ടുന്നതെന്നും എന്നാൽ ആക്രമണത്തിൽ കാറിലുണ്ടായിരുന്നവർക്ക് കടുത്ത പരുക്കേറ്റിട്ടില്ലെന്നും ബ്ലാക്ക്‌ബേൺ സിഐഡിയിലെ ഡിറ്റെക്ടീവ് സർജന്റായ റോബ് ട്രിക്കെറ്റ് വെളിപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ച് അറിയുന്നവർ ഇക്കാര്യം വെളിപ്പെടുത്താൻ തയ്യാറാവണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. സുരക്ഷിതത്വം ഉറപ്പ് വരുത്താനായി ഈ പ്രദേശത്ത് അധികമായ പൊലീസ് പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP