Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉള്ളത് പണയംവെച്ചും ഉദ്യോഗസ്ഥർക്ക് കൈക്കൂലികൊടുത്തും മാഫിയ തലവന്മാർക്ക് അച്ചാരം നൽകിയും ജീവൻ പണയംവെച്ച് ഇവിടെയെത്തുന്നത് ജയിലിലാകാനോ? പഞ്ചാബിൽനിന്നും കുറുക്കുവി കടന്ന് മെക്‌സിക്കോയിലെത്തി അമേരിക്കൻ അതിർത്തി കടന്നിരുന്നവരെ കൈയോടെ പിടികൂടി അമേരിക്കൻ ഭരണകൂടം; വർഷങ്ങളായി നടന്ന അനധികൃത കുടിയേറ്റത്തിന് കടിഞ്ഞാണിട്ടതോടെ നാടുകടത്താൻ വേണ്ടി ഇരുമ്പഴിയെണ്ണുന്നത് അനേകം ഇന്ത്യക്കാർ

ഉള്ളത് പണയംവെച്ചും ഉദ്യോഗസ്ഥർക്ക് കൈക്കൂലികൊടുത്തും മാഫിയ തലവന്മാർക്ക് അച്ചാരം നൽകിയും ജീവൻ പണയംവെച്ച് ഇവിടെയെത്തുന്നത് ജയിലിലാകാനോ? പഞ്ചാബിൽനിന്നും കുറുക്കുവി കടന്ന് മെക്‌സിക്കോയിലെത്തി അമേരിക്കൻ അതിർത്തി കടന്നിരുന്നവരെ കൈയോടെ പിടികൂടി അമേരിക്കൻ ഭരണകൂടം; വർഷങ്ങളായി നടന്ന അനധികൃത കുടിയേറ്റത്തിന് കടിഞ്ഞാണിട്ടതോടെ നാടുകടത്താൻ വേണ്ടി ഇരുമ്പഴിയെണ്ണുന്നത് അനേകം ഇന്ത്യക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരടക്കമുള്ളവരെ നാടുകടത്താനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം. പിടിക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരിൽ ഒേേട്ടറെപ്പേർ ഇരുമ്പഴിക്കുള്ളിലാണിപ്പോൾ. എന്ന് ജയിലിൽനിന്ന് മോചിതരാകുമെന്നോ എപ്പോൾ നാടുകടത്തപ്പെടുമെന്നോ ഉറപ്പില്ലാതെയാണ് അവരുടെ തടവുജീവിതം. പഞ്ചാബിൽനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നുമാണ് ഇങ്ങനെകുടിയേറിയ ഇന്ത്യക്കാരിലേറെയും.

അതികഠിനമായ പരീക്ഷണങ്ങൾ താണ്ടിയാണ് ഇവരിൽപ്പലരും അമേരിക്കൻ സ്വപ്‌നം പൂർത്തിയാക്കിയത്. കൊളംബിയക്കും പാനമയ്ക്കുമിടയിലുള്ള ഡാരിയൻ ഗ്യാപ് ഇടനാഴിയിലൂടെയാണ് പലരും അമേരിക്കയിലേക്ക് പോകുന്നത്. കൊക്കെയ്ൻ കടത്തിന് കുപ്രസിദ്ധമായ വഴിയാണിത്. പാനമയിലെ കൊടുംകാടുകളിലൂടെ ദിവസങ്ങളോളം പട്ടിണികിടന്ന് യാത്ര ചെയ്തും പാമ്പുകടിയുൾപ്പെടെയുള്ള ഭീഷണികളെ അതിജീവിച്ചും കൊള്ളക്കാരെ ഭയന്നും രോഗങ്ങളെയും പരിക്കുകളെയുമൊക്കെ തോൽപിച്ചുമാണ് ഇവരിലേറെപ്പേരും അമേരിക്കയിലെത്തിയത്.

മരണത്തെ മുഖാമുഖം കണ്ടുള്ള യാത്രയ്‌ക്കൊടുവിൽ അമേരിക്കയിലെത്തിയവരാണ് ഇപ്പോൾ തടവിലാക്കപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിലെ ഫെഡറൽ ജയിലുകളിൽ കഴിയുന്ന ഇവർക്ക് എന്ന് തടവറിയിൽനിന്ന് മോചനം ലഭിക്കുമെന്നും വ്യക്തതയില്ല. ഒറിഗോണിലെ ഷെറിഡാൻ ഫെഡറൽ പ്രിസണിൽ അമ്പതിലേറെ ഇന്ത്യക്കാരുണ്ട്. കാലിഫോർണിയ, അരിസോണ, വാഷിങ്ടൺ എന്നീ സംസ്ഥാനങ്ങളിലെ ജയിലുകളിലും ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

തടവിലാക്കപ്പെട്ടവരിലേറെപ്പേരും നാടുകടത്തൽ ഭീഷണിയാണ് നേരിടുന്നത്. എന്നാൽ, ഇവരെ ഇന്ത്യയിലേക്കായിരിക്കില്ല, പകരം മെക്‌സിക്കോയിലേക്കാകും നാടുകടത്തുക. മെക്‌സിക്കൻ അതിർത്തിയിലൂടെ കുടിയേറിയെന്നതുകൊണ്ടാണ് അവിടേക്ക് തിരിച്ചയക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഇവരുടെ ജീവിതം കൂടുതൽ ദുഷ്‌കരമാകുമെന്നുറപ്പാണ്. കുറേപ്പേർക്ക് അഭയാർഥികളായി അംഗീകാരം കിട്ടിയേക്കും. അങ്ങനെ കിട്ടുന്നവർക്ക് അമേരിക്കൻ സ്വപ്‌നം പതുക്കെയാണെങ്കിലും കരുപ്പിടിപ്പിക്കാം.

അമേരിക്കയുമായി 3155 കിലോമീറ്റർ അതിർത്തി പങ്കിടുന്ന മെക്‌സിക്കോയിലൂടെയാണ് കുടിയേറ്റക്കാരിലധികവും നുഴഞ്ഞുകയറുന്നത്. അനധികൃതമായി അമേരിക്കയിലെത്തുന്ന അന്യഗ്രഹ ജീവികളെന്നാണ് ഇവരെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം വിശേഷിപ്പിക്കുന്നത്. പഞ്ചാബിൽനിന്നും ഹരിയാണയിൽനിന്നും ഉത്തർപ്രദേശിൽനിന്നുമാണ് ഈ വഴിക്കുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരിലേറെയും.

2017 ഒക്ടോബറിനും 2018 മെയ്‌ക്കുമിടയിൽ മെക്‌സിക്കൻ അതിർത്തിയിലൂടെ നുഴഞ്ഞുകയറിയ ഇന്ത്യക്കാരുടെ എ്ണ്ണത്തിൽ 50 ശതമാനത്തോളം വർധനയുണ്ടായതാണ് കണക്കാക്കുന്നത്. ഇക്കാലയളവിൽ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം പിടികൂടിയവരുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്.

2016 ഒക്ടോബർ മുതൽ 2017 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 2227 ഇന്ത്യക്കാരാണ് പിടിയിലായത്. ശേഷിച്ച കാലയളവിൽ പിടിയിലായ ഇന്ത്യക്കാരുടെ എണ്ണം 4197 ആയി ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP