Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളിതമാശയുടെ ഭാഗമായി മുഖത്ത് പ്ലാസ്റ്റിക് കവർ ചേർത്തുവെച്ചു; വൃദ്ധരോഗിയുടെ മുഖം മുറിഞ്ഞപ്പോൾ വധശ്രമത്തിന് കേസ്; യുകെയിൽ ലിവർപൂൾ ബോർഡ്ഗ്രീൻ ഹോസ്പിറ്റൽ ജീവനക്കാരൻ അറസ്റ്റിൽ

കളിതമാശയുടെ ഭാഗമായി മുഖത്ത് പ്ലാസ്റ്റിക് കവർ ചേർത്തുവെച്ചു; വൃദ്ധരോഗിയുടെ മുഖം മുറിഞ്ഞപ്പോൾ വധശ്രമത്തിന് കേസ്; യുകെയിൽ ലിവർപൂൾ ബോർഡ്ഗ്രീൻ ഹോസ്പിറ്റൽ ജീവനക്കാരൻ അറസ്റ്റിൽ

ലണ്ടൻ: 79-കാരിയെ കൊല്ലാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തലയിലുടെ പ്ലാസ്റ്റിക് കവർ ഇട്ട് ശ്വാസം മുട്ടിച്ചുകൊല്ലാൻ ശ്രമിച്ചുവെന്നാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റം. എന്നാൽ, താൻ തമാശയ്ക്കുചെയ്തതാണെന്നും വൃദ്ധയുമായി ചേർന്ന് കളിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

പ്ലാസ്റ്റിക് കവർ വലിച്ചിടുന്നതിനിടെ വൃദ്ധയുടെ മുഖത്ത് പരിക്കേൽക്കുകയും അവർക്ക് ശ്വാസതടസ്സം നേരിടുകയും ചെയ്തിരുന്നു. ബോധം കെടുന്ന സ്ഥിതിയുമുണ്ടായി. ഏതായാലും ജീവനക്കാരനെതിരെ വധശ്രമത്തിന് കേസെടുത്തതായി മേഴ്‌സിസൈഡ് പൊലീസ് പറഞ്ഞു. 31-കാരനായ ഇയാൾക്ക് അടുത്തയാഴ്ചവരെ ജാമ്യത്തിലാണ്.

ബ്രോഡ്ഗ്രീൻ ആശുപത്രിയിലാണ് സംഭവം. ശ്വാസതടസ്സംനേരിട്ട നിലയിൽ നഴ്‌സുമാരാണ് വൃദ്ധയെ കണ്ടെത്തിയത്. മുഖത്ത് വലിയതോതിൽ മുറിവ് പറ്റിയതായും കണ്ടെത്തി. തുടർന്ന് ഇവരെ റോയൽ ലിവർപൂൾ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വൃദ്ധ സുഖം പ്രാപിച്ചുവരുന്നതായാണ് റിപ്പോർട്ട്. ഉറ്റവരാരുമില്ലാത്ത ഇവർ വർഷങ്ങളായി ആശുപത്രിയിലാണ് കഴിയുന്നത്.

രണ്ട് ആശുപത്രികളും നടത്തുന്നത് റോയൽ ലിവർപൂൾ ആൻഡ് ബ്രോഡ്ഗ്രീൻ യൂണിവേഴ്‌സിറ്റി ട്രസ്റ്റാണ്. മറ്റു രോഗികളുടെ കാര്യത്തിലൊന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ബ്രോഡ്ഗ്രീനിലുണ്ടായത് ഒറ്റപ്പെട്ട സംഭവവമാണെന്നും അധികൃതർ അറിയിച്ചു. സഭവം മേഴ്‌സിസൈഡ് പൊലീസിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ജീവനക്കാരനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അന്വേഷണവിധേയമായി ഇയാളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP