Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിന്നലേറ്റ് മരിക്കാതെ രക്ഷപ്പെട്ട ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? എങ്കിൽ അവരുടെ ശരീരം ഇങ്ങനെയായിരിക്കും; ഒരുകോടിയിൽ ഒരാൾക്കുമാത്രം സംഭവിക്കുന്ന ആ ദുരന്തമേറ്റുവാങ്ങുന്നവരുടെ ചിത്രങ്ങൾ വൈറലാകുമ്പോൾ

മിന്നലേറ്റ് മരിക്കാതെ രക്ഷപ്പെട്ട ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? എങ്കിൽ അവരുടെ ശരീരം ഇങ്ങനെയായിരിക്കും; ഒരുകോടിയിൽ ഒരാൾക്കുമാത്രം സംഭവിക്കുന്ന ആ ദുരന്തമേറ്റുവാങ്ങുന്നവരുടെ ചിത്രങ്ങൾ വൈറലാകുമ്പോൾ

ന്തരീക്ഷത്തിൽ വെള്ളിവെളിച്ചത്തിന്റെ ചിത്രപ്പണികൾ തീർത്താണ് ഓരോ മിന്നലും അവസാനിക്കുന്നത്. ഇടിമിന്നലേറ്റാൽ മരണം ഉറപ്പുമാണ്. എന്നാൽ, അത്യപൂർവമായി ചിലർ മിന്നലിൽനിന്ന് രക്ഷപ്പെടാറുണ്ട്. മിന്നൽ അവരുടെ ശരീരത്തിൽ എന്തുമാറ്റമാണ് ഉണ്ടാക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. മിന്നലിൽനിന്ന് രക്ഷപ്പെട്ടാലും വൻതോതിലുള്ള വൈദ്യുതി ശരീരത്തിലൂടെ കടക്കുന്നത് ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ തീർക്കാറുണ്ട്. അത്തരം അവസ്ഥകൾ പോലും സംഭവിക്കാതെ രക്ഷപ്പെട്ടവരുടെ ചിത്രങ്ങളാണ് ഇവ.

രക്തക്കുഴലുകളിൽ മിന്നൽ ഏൽപിക്കുന്ന ആഘാതമാണ് ഈ ചിത്രപ്പണികൾക്ക് കാരണം. മിന്നലിൽനിന്നുള്ള ഇലക്ട്രോണുകൾ ശരീരത്തിലൂടെ കടക്കുകയും അത് രക്തക്കുഴലുകളെ കൂടുതൽ ദൃശ്യമാക്കുകയാണ് ചെയ്യുന്നത്. ഒരുകോടിയിൽ ഒരാൾ മാത്രമാണ് ഈ രീതിയിൽ മിന്നലിനെ അതിജീവിക്കുന്നതെന്നാണ് കണക്കാക്കുന്നത്.

മണിക്കൂറിൽ 2.7 ലക്ഷം മൈൽ വേഗതയിലാണ് മിന്നൽ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നത്. രണ്ടോ മൂന്നോ സെന്റീമീറ്റർ മാത്രമായിരിക്കും ഇതിന്റെ വ്യാസമെങ്കിലും 30,000 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂട് സൃഷ്ടിക്കാൻ ഇതിനാകും. സൂര്യന്റെ ഉപരിതലത്തിലെ ചൂടിനെക്കാൾ കൂടുതലാണ് ഇത്. മിന്നലേറ്റെങ്കിലും ജീവനോടെ രക്ഷപ്പെടാനായെന്ന ആശ്വാസത്തിൽ ജീവിക്കുന്ന ഇവരുടെ ചിത്രങ്ങൾ റോയൽ മെറ്റീരിയോളജിക്കൽ സൊസൈറ്റിയാണ് പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP