Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹത്തിന് മുമ്പ് എങ്ങനെയാണ് വില്യം രാജകുമാരനും കേയ്റ്റും ഒരിക്കൽ പിരിഞ്ഞത്...? പിന്നെന്തുകൊണ്ടാണ് അവർ വിവാഹിതരായത്...? ഇപ്പോൾ രണ്ടു പേരും നല്ല സ്നേഹത്തിലാണോ...?

വിവാഹത്തിന് മുമ്പ് എങ്ങനെയാണ് വില്യം രാജകുമാരനും കേയ്റ്റും ഒരിക്കൽ പിരിഞ്ഞത്...? പിന്നെന്തുകൊണ്ടാണ് അവർ വിവാഹിതരായത്...? ഇപ്പോൾ രണ്ടു പേരും നല്ല സ്നേഹത്തിലാണോ...?

മറുനാടൻ മലയാളി ബ്യൂറോ

പൊതുവേദികളിലും ഔദ്യോഗിക ചടങ്ങുകളിൽ പോലും പരസ്പരം റൊമാന്റിക്കായി ഇടപഴകിയാണ് വില്യം രാജകുമാരനും ഭാര്യ കേയ്റ്റ് രാജകുമാരിയും കാണപ്പെടാറുള്ളത്. ഇരുവരും വേർപെടുന്നതിനെക്കുറിച്ച് ആർക്കും സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല. എന്നാൽ വിവാഹത്തിന് മുമ്പ് വില്യവും കേയ്റ്റും ഒരിക്കൽ പിരിഞ്ഞിരുന്നുവെന്ന വിസ്മയിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. തുടർന്ന് അവർ എന്തുകൊണ്ടാണ് വിവാഹിതരായതെന്ന ചോദ്യം ഈ അവസരത്തിൽ ആരുടെയും മനസിൽ ഉയരുമെന്നുറപ്പാണ്. പുറമേക്ക് കാണുന്നത് പോലെ ഇരുവരും ആത്മാർത്ഥമായി പരസ്പരം സ്നേഹത്തിൽ തന്നെയല്ലേ എന്ന സംശയവും ഈ അവസരത്തിൽ നമ്മുക്കുണ്ടാകാം. ഇതുമായി ബന്ധപ്പെട്ട രസകരമായ ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

മിക്ക ദമ്പതികളെയും പോലെ കേയ്റ്റും വില്യവും ദാമ്പത്യത്തിലേക്ക് എത്തിയത് സുഖകരമായ പാതകളിലൂടെയല്ലായിരുന്നുവെന്നും കണ്ട് പരിചയപ്പെട്ട ശേഷം ഒരു വഴിത്തിരിവിൽ വച്ച് ഇരുവരും വിവാഹത്തിന് മുമ്പ് തന്നെ പിരിഞ്ഞിരുന്നുവെന്നുമാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇരുവരും തമമിലുള്ള ബന്ധം നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും യൂണിവേഴ്സിറ്റി പഠന സമയത്ത് ഇരുവരും വേർപിരിയുകയായിരുന്നു. ഈ സമയത്ത് കേയ്റ്റ് ലണ്ടനിലും വില്യം ഡോർസെറ്റിലുമായിരുന്നു അകന്ന് കഴിഞ്ഞിരുന്നത്. ഇവിടെ ഒരു ആർമി ബാരക്സിലായിരുന്നു അന്ന് വില്യം കഴിഞ്ഞിരുന്നത്.

ഇരുവരും ഡേറ്റിങ് തുടങ്ങി നാല് വർഷമായിരുന്ന വേളയിൽ കേയ്റ്റിനും കുടുംബത്തിനുമൊപ്പം ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുക്കാൻ വില്യമിന് സാധിക്കാത്തതിനെ തുടർന്ന് ഇവർ തമ്മിലുള്ള അകൽച്ചക്ക് ശക്തിവർധിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇത് ബ്രേക്കപ്പിലേക്ക് നയിക്കുകയും ചെയ്യുകയായിരുന്നു. ആ പ്രത്യേക സന്ദർഭത്തിൽ തങ്ങൾ കുറച്ച് കാലത്തേക്കെങ്കിലും പിരിയുക തന്നെ ചെയ്തിരുന്നുവെന്നാണ് വില്യം സാക്ഷ്യപ്പെടുത്തുന്നത്. അന്ന് തങ്ങൾ വളരെ ചെറുപ്പമായിരുന്നുവെന്നും ആ വേർപിരിയലിലൂടെ തങ്ങൾക്ക് വ്യത്യസ്തമായ സ്വഭാവമാണുള്ളതെന്ന് തിരിച്ചറിയാൻ സാധിച്ചുവെന്നും അത് പിൽക്കാല ജീവിത്തതിന് ഗുണമേകിയെന്നും ബന്ധം ബലപ്പെടുത്താനുപകരിച്ചുവെന്നും വില്യം പറയുന്നു.

2006ലായിരുന്നു കേയ്റ്റിന്റെ കുടുംബം ന്യൂ ഇയർ ഈവ് തങ്ങൾക്കൊപ്പം ആഘോഷിക്കാൻ വില്യമിനെ ക്ഷണിച്ചിരുന്നത്. ആദ്യം ഈ ക്ഷണം വില്യം സ്വീകരിച്ചിരുന്നുവെങ്കിലും രാജ്ഞിക്കൊപ്പം സാൻഡിഗ്രാമിൽ ഹോളിഡേസ് ചെലവിടണമെന്ന കർക്കശമായ രാജകീയ ആചാരം കാത്ത് സൂക്ഷിക്കുന്നതിനായി വില്യമിന് പിന്നീട് കേയ്റ്റിന്റെ കുടുംബത്തിന്റെ ക്ഷണം നിരസിക്കേണ്ടി വരുകയും അത് കേയ്റ്റ് വില്യമിൽ നിന്നും പിണങ്ങിപ്പോകാൻ വഴിയൊരുക്കുകയുമായിരുന്നു. വില്യമിനെ വിവാഹം കഴിക്കാതിരുന്നതിനാൽ കേയ്റ്റിന് വില്യമിനൊപ്പം രാജകുടുംബത്തിൽ ന്യൂ ഇയർ ആഘോഷിക്കാനും സാധിച്ചിരുന്നില്ല.

ഇതോടെ ഇരുവരുടെയും അകൽച്ച പൂർണമാവുകയായിരുന്നു. എന്നാൽ ഹാരിയെ വിവാഹം ചെയ്യുന്നതിന് മുമ്പ് തന്നെ മേഗനെ 2017ലെ ക്രിസ്മസ് ആഘോഷത്തിന് കൊട്ടാരത്തിലേക്ക് വരാൻ അനുവദിച്ച് രാജ്ഞി ഈ നിയമത്തിൽ വിട്ട് വീഴ്ച ചെയ്തിരുന്നു. വില്യവുമായുള്ള അൽപകാലത്തെ വേർപിരിയൽ പോലും തനിക്ക് കടുത്ത ദുഃഖമുണ്ടാക്കിയെന്നും എന്നാൽ ആ വേളയിൽ തന്റെ മനസ് കൂടുതൽ ശക്തിപ്പെടാൻ സഹായിച്ചുവെന്നും കേയ്റ്റ് വെളിപ്പെടുത്തുന്നു. പിന്നീട് ഇരുവരും വീണ്ടും അടുക്കാനും അത് വിവാഹത്തിൽ കലാശിക്കാനും ഇടയാകുകയും ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP