Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാമ്പിനെ പൊക്കി അത്ഭുത സുവിശേഷം പ്രസംഗിച്ച് കൊണ്ടിരുന്ന പാസ്റ്ററുടെ കഴുത്തിന് ആഞ്ഞ് കൊത്തി പാമ്പ്; നാല് കൊല്ലം മുമ്പ് അച്ഛൻ പാസ്റ്ററുടെ ജീവൻ എടുത്തിട്ടും അന്ധവിശ്വാസം തുടർന്ന മകനും പണി കിട്ടി; ഞെട്ടിക്കുന്ന വീഡിയോ കാണാം

പാമ്പിനെ പൊക്കി അത്ഭുത സുവിശേഷം പ്രസംഗിച്ച് കൊണ്ടിരുന്ന പാസ്റ്ററുടെ കഴുത്തിന് ആഞ്ഞ് കൊത്തി പാമ്പ്; നാല് കൊല്ലം മുമ്പ് അച്ഛൻ പാസ്റ്ററുടെ ജീവൻ എടുത്തിട്ടും അന്ധവിശ്വാസം തുടർന്ന മകനും പണി കിട്ടി; ഞെട്ടിക്കുന്ന വീഡിയോ കാണാം

മേരിക്കയിലെ വിവാദ പാസ്റ്ററായ കോഡി കൂട്സ് പാമ്പ് കടിയേറ്റ് ആശുപത്രിയിലായി. പാമ്പിനെ പൊക്കി അത്ഭുത സുവിശേഷം പ്രസംഗിച്ച് കൊണ്ടിരുന്ന ഈ പാസ്റ്ററുടെ കഴുത്തിന് പാമ്പ് ആഞ്ഞ് കൊത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നാല് കൊല്ലം മുമ്പ് അച്ഛൻ പാസ്റ്ററുടെ ജീവൻ എടുത്തിട്ടും അന്ധവിശ്വാസം തുടർന്ന മകനും പണി കിട്ടുകയായിരുന്നു. കെന്റക്കിയിലെ മിഡിൽബറോയിലെ ജീസസ് നെയിം ചർച്ചിലെ ഫുൾ ഗോസ്പൽ ടാബെർനാകിളിലെ പാസ്റ്ററായ ഇദ്ദേഹത്തെ പാമ്പ് കൊത്തുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുമുണ്ട്.

അമേരിക്കയിൽ പാമ്പുകളെ ഈ വിധത്തിൽ ഉപയോഗിക്കുന്ന സമ്പ്രദായം പിന്തുടരുന്ന ഏക ചർച്ചിലാണ് അത്യാഹിതം സംഭവിച്ചിരിക്കുന്നത്. തന്റെ സുവിശേഷം വിശ്വാസികളോട് പ്രസംഗിച്ച് കൊണ്ടിരിക്കെ കൂട്സ് പാമ്പിനെ തീരെ പേടിയില്ലാതെ അനായാസം കൈകാര്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. അതിനിടെ പാമ്പിനെ മുകളിലോട്ട് ഉയർത്തിപ്പിടിക്കുമ്പോൾ അത് പാസ്റ്ററുടെ ചെവിക്ക് ആഞ്ഞ് കൊത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ ലൈറ്റ് ബ്ലൂ ഷർട്ടിലേക്ക് രക്തം ചീറിത്തെറിച്ചിരിക്കുന്നതായും കാണാം. ഇതിൽ തീരെ പരിഭ്രമിക്കാതെ പാസ്റ്റർ തന്റെ പ്രസംഗം തുടർന്നുവെങ്കിലും വിഷത്തിന്റെ ആഘാതത്താൽ രക്തം വരുകയും അദ്ദേഹം തളരുകയുമായിരുന്നു.

തനിക്ക് പേടിയില്ലെന്നും ദൈവം എല്ലാവിധ അസുഖങ്ങളും മാറ്റുന്നവനാണെന്നും രക്തം തുടച്ച് കൊണ്ട് അതിനിടെ പാസ്റ്റർ പറയുന്നതും കാണാം. എന്നാൽ അവസാനം തളർന്ന പാസ്റ്ററെ വിശ്വാസികൾ താങ്ങിപ്പിടിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. പാസ്റ്ററുടെ മരണത്തിന് വരെ വഴിയൊരുക്കാൻ പര്യാപ്തമായ അളവിലുള്ള രക്തം ഇയാളുടെ ശരീരത്തിലെത്തിയിരിക്കുന്നുവെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പേകിയിരിക്കുന്നത്. മുഖത്ത് പാമ്പ് കടിയേൽക്കുന്ന മിക്കവരും അഞ്ച് അല്ലെങ്കിൽ പത്ത് മിനുറ്റിനകം മരിക്കാറുണ്ടെന്നാണ് പാസ്റ്ററെ ആശുപത്രിയിലെത്തിച്ച വരിലൊരാൾ പറയുന്നത്.

ഇപ്പോൾ അപകടത്തിലായിരിക്കുന്ന പാസ്റ്ററുടെ പിതാവിന് 2014ൽ പാമ്പ് കടിയേറ്റപ്പോൾ അധികം വൈകാതെ മരിച്ചിരുന്ന കാര്യവും അദ്ദേഹം എടുത്ത് കാട്ടുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് ഇതേ ചർച്ചിൽ വച്ചായിരുന്നു റൂട്സിന്റെ പിതാവ് ജാമി റൂട്സ്നും പാമ്പിനെ ഉയർത്തി സുവിശേഷം പ്രസംഗിക്കുന്നതിനിടെ കടിയേറ്റിരുന്നത്. ആപത്തുകളിൽ നിന്നും തങ്ങളെ ക്രിസ്തു രക്ഷിക്കുമെന്ന് അവിശ്വാസികൾക്ക് മുന്നിൽ തെളിയിക്കുന്നതിനാണ് ഇത്തരം പാസ്റ്റർമാർ ഈ വിധത്തിൽ പാമ്പുകളെ കൊണ്ട് ജീവൻ പണയം വച്ച് ഇത്തരം അഭ്യാസങ്ങൾ നടത്തി വരുന്നതെന്നാണ് റിപ്പോർട്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP