Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെനറ്റർ ജോൺ മക്കെയ്‌ന്റെ സംസ്‌കാര ചടങ്ങിൽ ട്രംപ് പങ്കെടുക്കില്ല; പ്രസിഡന്റിനെ ക്ഷണിക്കാത്തത് ഇരു നേതാക്കളും തമ്മിലുള്ള ശത്രുതയെ തുടർന്നെന്ന് സൂചന; വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പങ്കെടുക്കും

സെനറ്റർ ജോൺ മക്കെയ്‌ന്റെ സംസ്‌കാര ചടങ്ങിൽ ട്രംപ് പങ്കെടുക്കില്ല; പ്രസിഡന്റിനെ ക്ഷണിക്കാത്തത് ഇരു നേതാക്കളും തമ്മിലുള്ള ശത്രുതയെ തുടർന്നെന്ന് സൂചന; വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പങ്കെടുക്കും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: മുതിർന്ന യു.എസ് സെനറ്റ് അംഗവും മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോൺ മക്കെയ്‌ന്റെ ശവസംസ്‌കാര ചടങ്ങിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പങ്കെടുക്കില്ലെന്ന് സൂചന. ക്ഷണിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായിട്ടാണ് സൂചന. 2015 മുതൽ ട്രംപും മക്കെയിനും തമ്മിൽ വാക്കേറ്റത്തിലേർപ്പെടുന്നത് പതിവായിരുന്നു. ഇരുവരും തമ്മിലുള്ള മോശം ബന്ധമാണ് ട്രംപിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും സൂചനകളുണ്ട്. ട്രംപിന്റെ പെരുമാറ്റ രീതിയലും റഷ്യൻ ബന്ധത്തിലും സദാ വിമകർശനമുയർത്തുന്ന നേതാവായിരുന്നു മക്കെയിൻ.ഉപരാഷ്ട്രപതിയായ മൈക് പെൻസിനെ മാത്രമാണ് സംസ്‌കാര ചടങ്ങുകൾക്ക് ക്ഷണിച്ചിട്ടുള്ളത്.

തലച്ചോറിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച അരിസോണയിലാണ് മരിച്ചത്. വിയറ്റ്‌നാം യുദ്ധത്തടവുകാരനായി ജയിൽവാസമനുഷ്ഠിച്ച ശേഷമാണ് മക്കെയ്ൻ യു.എസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രധാനിയായിരുന്നു. 2008ൽ ബറാക് ഒബാമക്കെതിരെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഇദ്ദേഹം മൂന്നു പതിറ്റാണ്ട് കാലം അരിസോണയിൽനിന്നുള്ള യു.എസ് സെനറ്റ് അംഗമായിരുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശകനെന്ന നിലയിൽ സമീപകാലത്ത് ശ്രദ്ധേയനായി. 2017ൽ അർബുദബാധ സ്ഥിരീകരിച്ച ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവലിഞ്ഞ് നിൽക്കുകയായിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയിലെ വിദേശകാര്യ വിദഗ്ധരിലൊരാളായ മക്കെയ്ൻ ഇസ്രയേൽ പക്ഷപാതിയായിരുന്നു. 2016ൽ ഇസ്രയേലിന്റെ അനധികൃത കൈയേറ്റത്തെ എതിർത്ത് യു.എൻ പ്രമേയം പാസാക്കിയ സന്ദർഭത്തിൽ ഇദ്ദേഹം കടുത്ത വിമർശനമുയർത്തി രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP