Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോപ്പ് ജോൺപോളിനെ കാണാൻ 12.5ലക്ഷം പേരെത്തിയപ്പോൾ ജനകീയനായ പോപ്പ് ഫ്രാൻസിസിനെ കാണാൻ എത്തിയത് 1.2ലക്ഷം പേർമാത്രം; ക്ഷമാപണവുമായി എത്തിയ പോപ്പിനോട് മുഖം തിരിച്ച് ഐറിഷ് ജനത; കത്തോലിക്കാ രാജ്യത്തെ വിശ്വാസികളുടെ നിസംഗതയിൽ ആശങ്കപ്പെട്ട് വത്തിക്കാൻ

പോപ്പ് ജോൺപോളിനെ കാണാൻ 12.5ലക്ഷം പേരെത്തിയപ്പോൾ ജനകീയനായ പോപ്പ് ഫ്രാൻസിസിനെ കാണാൻ എത്തിയത് 1.2ലക്ഷം പേർമാത്രം; ക്ഷമാപണവുമായി എത്തിയ പോപ്പിനോട് മുഖം തിരിച്ച് ഐറിഷ് ജനത; കത്തോലിക്കാ രാജ്യത്തെ വിശ്വാസികളുടെ നിസംഗതയിൽ ആശങ്കപ്പെട്ട് വത്തിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

യർലണ്ടിൽ പര്യടനത്തിനെത്തിയ പോപ്പ് ഫ്രാൻസിസിനോട് അവിടുത്തെ വിശ്വാസികൾ അത്ര പ്രതിപത്തി കാണിക്കുന്നില്ലേയെന്ന ആശങ്ക ശക്തമായി. 1979ൽ പോപ്പ് ജോൺപോൾ അയർലണ്ട് സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ ദർശിക്കാനായി ഡബ്ലിൻ പാർക്കിലെ മാസിൽ 12.5 ലക്ഷം പേരെത്തിയപ്പോൾ അദ്ദേഹത്തെക്കാൾ ജനകീയനായിട്ട് പോലും പോപ്പ് ഫ്രാൻസിസിനെ കാണാൻ ഇതേ ഡബ്ലിൻ പാർക്കിൽ എത്തിയത് 1.2 ലക്ഷത്തിലധികം പേർ മാത്രമാണെന്ന നിരാശാജനകമായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കത്തോലിക്കാ സഭയ്ക്ക് കീഴിൽ നടന്ന കൊലപാതകങ്ങളും പീഡനങ്ങളും മറച്ച് വയ്ക്കാനുണ്ടായ സാഹചര്യത്തിൽ ക്ഷമ ചോദിച്ച് കൊണ്ട് എത്തിയ പോപ്പിനോട് ഐറിഷ് ജനത മുഖം തിരിക്കുകയായിരുന്നുവെന്നാണ് സൂചന.

അയർലണ്ട് എന്ന തികഞ്ഞ കത്തോലിക്കാ രാജ്യത്തെ വിശ്വാസികളുടെ ഇത്തരത്തിലുള്ള നിസംഗതയിൽ വത്തിക്കാന് കടുത്ത ആശങ്കയാണ് ഇതിനെ തുടർന്നുണ്ടായിരിക്കുന്നത്.ഞായറാഴ്ച ഡബ്ലിനിലെ ഫിനിക്സ് പാർക്കിൽ വച്ച് പോപ്പ് ഫ്രാൻസിസ് നടത്തിയ മാസിൽ പങ്കെടുക്കുന്നതിനുള്ള അഞ്ച് ലക്ഷത്തോളം ടിക്കറ്റുകൾ സംഘാടകർ ലഭ്യമാക്കിയിരുന്നുവെങ്കിലും ഇതിൽ കൃത്യമായി പറഞ്ഞാൽ 1,30,000 പേർ മാത്രമാണ് പങ്കെടുത്തിരിക്കുന്നത്.അയർലണ്ടിലെ സന്ദർശനത്തോട് അനുബന്ധിച്ച് പോപ്പ് നടത്തിയ അവസാനത്തെ മാസുമായിരുന്നു ഇത്.

1979ൽ സന്ദർശത്തിനായി അയർലണ്ടിലെത്തിയിരുുന്ന പോപ്പ് ജോൺപോളിനെ കാണാനായി മൂന്ന് ദിവസത്തിനിടെ ഏതാണ്ട് 2.7 മില്യൺ വിശ്വാസികളായിരുന്നു വിവിധ ഇടങ്ങളിൽ തടിച്ച് കൂടിയിരുന്നത്. ഞായറാഴ്ചത്തെ മാസിന്റെ ഏരിയൽ ഫോട്ടോകൾ പുറത്ത് വന്നിട്ടുണ്ട്. പാർക്കിലെ വിശാലമായ ഇടത്ത് നല്ലൊരു ഭാഗംആളില്ലാതെ ഒഴിഞ്ഞ് കിടക്കുന്നതായി ഇതിൽ കാണാം. ഇതറിഞ്ഞ് സംഘാടകർ തീർത്തും നിരാശയിലായെന്നും റിപ്പോർട്ടുണ്ട്. കടുത്ത മഴ കാരണമാണ് മാസിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ കുറഞ്ഞതെന്നാണ് സംഘാടകർ വിശദീകരണം നൽകുന്നത്.

ഡബ്ലിനിലെ ഫിനിക്സ് പാർക്കിലേക്ക് പോപ്പ്മൊബൈലിൽ നിന്നുമിറങ്ങിയ പോപ്പിനെ അവിടെ തടിച്ച് കൂടിയ വിശ്വാസികൾ ആവേശത്തോടെ തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. ഇവിടെ പോപ്പിനെ കാണാനായി ചിലർ മണിക്കൂറുകളോളം കടുത്ത മഴയിൽ കാത്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇന്നലെ രാവിലെ നോക്കിലെ വിശുദ്ധ ദേവാലയത്തിലും പോപ്പ് സന്ദർശിച്ചിരുന്നു. കത്തോലിക്കാ സഭയിൽ പുരോഹിതർ നടത്തിയ ലൈംഗിക ചൂഷണങ്ങളുടെ പേരിൽ പോപ്പ് ഇവിടെ വച്ചും വിശ്വാസികളോട് ക്ഷമ ചോദിച്ചിരുന്നു.കുട്ടികളെ പീഡിപ്പിക്കുന്നവരെ ഇവിടെ വച്ച് പോപ്പ് മനുഷ്യവിസർജ്യത്തോട് ഉപമിക്കുകയും ചെയ്തിരുന്നു.

അയർലണ്ടിൽ കന്യാസ്ത്രീകൾക്ക് അവിഹിത ബന്ധത്തിൽ പിറന്നവരും കൊല്ലപ്പെട്ടവരുമായ 800ഓളം കുട്ടികളുടെ ദുരന്തം പോപ്പിന്റെ സന്ദർശനത്തിനോട് അനുബന്ധിച്ച് ഉയർത്തിക്കാട്ടി നിരവധി പേർ കടുത്ത വിമർശനവുമായി മുന്നോട്ട് വന്നതിനെ തുടർന്നായിരുന്നു പോപ്പ് ഇതിനോട് പ്രതികരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP