Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്പീഡ് നിയന്ത്രിക്കുന്ന വിങ് ഫ്ലാപ്പുകൾ തകരാറിലായി; നിയന്ത്രണം വിട്ട വിമാനം ആകാശത്ത് കൂടി പറന്നു; യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി രണ്ടും കൽപ്പിച്ച് ഇടിച്ചിറക്കി പൈലറ്റ്; ഇന്നലെ മാഞ്ചസ്റ്ററിൽ ഒരു ദുരന്തം ഒഴിവായത് ഇങ്ങനെ

സ്പീഡ് നിയന്ത്രിക്കുന്ന വിങ് ഫ്ലാപ്പുകൾ തകരാറിലായി; നിയന്ത്രണം വിട്ട വിമാനം ആകാശത്ത് കൂടി പറന്നു; യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി രണ്ടും കൽപ്പിച്ച് ഇടിച്ചിറക്കി പൈലറ്റ്; ഇന്നലെ മാഞ്ചസ്റ്ററിൽ ഒരു ദുരന്തം ഒഴിവായത് ഇങ്ങനെ

ഗ്രീക്ക് ദ്വീപായ ക്രീറ്റിന്റെ തലസ്ഥാനായ ഹെരാക്ലിയോണിൽ നിന്നും ലീഡ്സ് ബ്രാഡ്ഫോർഡിലേക്ക് വന്ന ജെറ്റ് 2 വിമാനം മാഞ്ചസ്റ്റർ എയർപോർട്ടിൽ അതിസാഹസികമായി ഇടിച്ചിറക്കി. യാത്രക്കാരുടെ ജീവൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിരിക്കുന്നതെന്ന് സൂചനയുണ്ട്. ഈ എൽഎസ്444 വിമാനത്തിന്റെ സ്പീഡ് നിയന്ത്രിക്കുന്ന വിങ് ഫ്ലാപ്പുകൾ തകരാറിലായതിനെ തുടർന്ന് വിമാനം നിയന്ത്രണം വിട്ട് പറക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ലീഡ്സിൽ വിമാനം ഇറക്കാൻ സാധിക്കാത്തതിനെ തുടർന്നായിരുന്നു മാഞ്ചസ്റ്ററിലെ ദൈർഘ്യമേറിയ റൺവേ പ്രയോജനപ്പെടുത്താൻ പൈലറ്റ് നിർണായകമായ തീരുമാനമെടുത്തത്.

വിമാനത്തിന് എന്തും സംഭവിക്കാമെന്ന കടുത്ത മുന്നറിയിപ്പ് യാത്രക്കാർക്ക് നൽകിയായിരുന്നു പൈലറ്റ് ധീരമായ നീക്കം നടത്തിയത്. ചുരുക്കിപ്പറഞ്ഞാൽ വൻ ദുരന്തത്തിൽ നിന്നാണ് വിമാനം രക്ഷപ്പെട്ടിരിക്കുന്നത്.പുലർച്ചെ മൂന്നരയ്ക്കായിരുന്നു വിമാനം മാഞ്ചസ്റ്ററിൽ സാഹസികമായി ഇറക്കിയത്. 58 മൈൽ അപ്പുറമുള്ള ലീഡ്സ് ബ്രാഡ്ഫോർഡിൽ ഇറക്കേണ്ട വിമാനം രണ്ട് മണിക്കൂർ നേരത്തെ മാഞ്ചസ്റ്ററിൽ ഇറക്കുകയായിരുന്നു.ലീഡ്സിൽ ഇറക്കാൻ വേണ്ടി വിമാനം ഒരു മണിക്കൂറോളം വട്ടം ചുറ്റി പരാജയപ്പെട്ടതിന് ശേഷമായിരുന്നു പൈലറ്റ് നിർണായക തീരുമാനമെടുത്തത്.

വിമാനത്തിന്റെ വേഗത കുറയ്ക്കുന്ന വിങ് ഫ്ലാപ്പുകൾ തകരാറിലായതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. അതിവേഗതയിൽ ലാൻഡ് ചെയ്യാൻ മാഞ്ചസ്റ്ററിലെ നീളമുള്ള റൺവേ പ്രയോജനപ്പെടുത്താൻ പൈലറ്റ് തീരുമാനിച്ചതിനെ തുടർന്നാണ് വിമാനം ഇവിടേക്ക്തിരിച്ച് വിട്ടത്. വിമാനം ലാൻഡ് ചെയ്തപ്പോൾ തീപിടിത്ത സാധ്യത ഭയന്ന് ഇതിന്റെ വീലുകളിലേക്ക് ആറ് ഫയർ എൻജിനുകളിൽ നിന്നും വെള്ളം ചീറ്റിയിരുന്നു. വിമാനം അഗ്‌നിഗോളമായി പൊട്ടിച്ചിതറുമെന്നായിരുന്നു താൻ ഭയപ്പെട്ടിരുന്നതെന്ന് ജെന്നിഫർ ഗിൽറോയ് എന്ന 42 കാരി വെളിപ്പെടുത്തിയിട്ടുണ്ട്.

പൈലറ്റിന്റെ ധീരമായ നീക്കമാണ് തങ്ങളെ രക്ഷിച്ചതെന്ന് നിരവധി യാത്രക്കാർ നന്ദിയോടെ സ്മരിക്കുന്നുണ്ട്.അടിയന്തിര സന്ദർഭമുണ്ടായിരിക്കുന്നതിനാൽ മാഞ്ചസ്റ്ററിൽ എമർജൻസി ലാൻഡിങ് നിർവഹിക്കാൻ പോകുന്നുവെന്ന് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരുന്നുവെന്നും ഗിൽറോയ് വെളിപ്പെടുത്തുന്നു.തങ്ങൾ കടുത്ത ദുരന്തത്തിലേക്ക് കൂപ്പ് കുത്താൻ പോകുന്നുവെന്ന ആശങ്കയിൽ മിക്ക യാത്രക്കാരും ഭയന്ന് വിറച്ചിരുന്നുവെന്നും അവർ ഓർക്കുന്നു.മുൻകരുതലെന്ന നിലയിലാണ് ഏറ്റവും നീളമുള്ള റൺവേയുള്ള സമീപത്തെ എയർപോർട്ടായ മാഞ്ചസ്റ്ററിലേക്ക് വിമാനം തിരിച്ച് വിട്ടതെന്ന് ജെറ്റ് 2 വക്താവ് വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP