Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നരകത്തിലെ ദൈവത്തെ ആരാധിച്ച് സ്വയം പുരോഹിത പ്രമുഖനായി; തലതിരിഞ്ഞ കുരിശും ആർത്തവ രക്തത്തിൽ പൂജയും നടത്തി മുമ്പോട്ട്; താൻ തന്നെയാണ് യഥാർഥ പിശാചെന്ന് ഒടുവിൽ വെളിപാട്; അമേരിക്കയിൽ പിശാചിനെ ആരാധിക്കുന്ന സമൂഹത്തിന്റെ കഥ

നരകത്തിലെ ദൈവത്തെ ആരാധിച്ച് സ്വയം പുരോഹിത പ്രമുഖനായി; തലതിരിഞ്ഞ കുരിശും ആർത്തവ രക്തത്തിൽ പൂജയും നടത്തി മുമ്പോട്ട്;  താൻ തന്നെയാണ് യഥാർഥ പിശാചെന്ന് ഒടുവിൽ വെളിപാട്; അമേരിക്കയിൽ പിശാചിനെ ആരാധിക്കുന്ന സമൂഹത്തിന്റെ കഥ

ന്ധവിശ്വാസങ്ങളുടെ അങ്ങേയറ്റത്താണ് അഹ്‌റിമാൻ സഭ. അമേരിക്കയിലെ ഓക്കലഹാമ ആസ്ഥാനമായുള്ള അഹ്‌റിമാൻ സഭ ദൈവത്തിന് പകരം പിശാചിനെ ആരാധിക്കുന്നവരാണ്. നരകത്തിലെ ദൈവമാണ് പിശാചെന്നാണ് അവരുടെ വിശ്വാസം. സഭയുടെ പരമോന്നത പുരോഹിതനെന്ന് സ്വയം വാഴ്‌ത്തുന്ന യുവാവാകട്ടെ, താൻ പിശാചായത് മറ്റൊരാളെ സ്വയം പ്രതിരോധത്തിനായി കൊന്നതിന്റെ പാപബോധം മറച്ചുവെയ്ക്കാൻ വേണ്ടിയാണെന്നും അവകാശപ്പെടുന്നു.

35-കാരനായ ആദം ഡാനിയേൽസാണ് അഹ്‌റിമാൻ സഭയുടെ പരമോന്നത പുരോഹിതൻ. നരകത്തിലെ ദൈവമെന്ന് അർഥം വരുന്ന പേർഷ്യൻ പിശാചാണ് അഹ്‌റിമാൻ. ആദം ഡാനിയേൽസിന്റെ വാക്കുകൾക്കായി കാതോർത്ത് 15 അംഗ വിശ്വാസി സമൂഹവും ഒപ്പമുണ്ട്. ആദമിന്റെ വീട്ടിലെ സ്റ്റോർ മുറിയാണ് വിശ്വാസികളുടെ ആരാധനാകേന്ദ്രം. ഇവിടെയാണ് വിചിത്രങ്ങളായ ആചാരങ്ങൾക്ക് വേദിയാകുന്നതും.

പിശാചായി സ്വയം അവരോധിക്കുന്നതിന് മുമ്പ് ഒരു ബുദ്ധമതവിശ്വാസിയായിരുന്നു ആദം. 19 വയസ്സുള്ളപ്പോഴാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് ആദം പറയുന്നു. ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു അന്ന് ആദം. ആയുധധാരിയായ ഒരാൾ കടയിലെത്തിയ കസ്റ്റമറെ ആക്രമിക്കുന്നത് കണ്ട് ആദം തടയുകയും സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കത്തികൊണ്ട് കുത്തേറ്റ് അയാൾ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തോടെ കടുത്ത കുറ്റബോധത്തിന് അടിപ്പെട്ട താൻ അതിൽനിന്ന് മുക്തനാകുന്നതിന് വേണ്ടി പിശാചായി മാറുകയായിരുന്നുവെന്ന് ആദം പറയുന്നു.

കുറ്റബോധത്തിൽനിന്ന് രക്ഷതേടി പല മതങ്ങളിലും വിശ്വാസമർപ്പിച്ചെങ്കിലും ഒന്നിലും ആശ്വാസം കണ്ടെത്താനായില്ല. ഒടുവിൽ സ്വന്തം വിശ്വാസമനുസരിച്ച് പിശാചിനെ ആരാധിക്കുന്ന സഭയ്ക്ക് രൂപം കൊടുക്കുകയായിരുന്നു. തലതിരിഞ്ഞ കുരിശാണ് ആദമും മറ്റുള്ളവരും ആരാധിക്കുന്നത്. ആന്റൺ ലാവെയ് എഴുതിയ സാത്താനിക് ബൈബിളാണ് പുണ്യഗ്രന്ഥം. സഭയിലെ മുതിർന്ന അംഗം കൂടിയായ ഭാര്യ കെൽസിയുടെ പ്രേരണയും ആദമിന്റെ മനംമാറ്റത്തിന് പിന്നിലുണ്ടായിരുന്നു.

കെൽസിയുടെ ആർത്തവരക്തം ഉപയോഗിച്ചാണ് ആദമിന്റെ പല പിശാചുസേവയും നടത്തുന്നത്. കൂടാതെ സഭയുടെ സെക്രട്ടറിയും ട്രഷററും കെൽസിയാണ്. എന്നാൽ, ഇവരുടെ 14-കാരിയായ മകൾ ആംബറിന് ഈ വിശ്വാസത്തോട് തീരെ മതിപ്പില്ല. അച്ഛൻ പിശാചിനെ സേവിക്കുന്ന കാര്യം പുറത്തുപറയാൻ നാണക്കേടാണെന്ന് ആംബർ പറയുന്നു. എന്നാൽ, മകളുടെ ആവശ്യത്തിനനുസരിച്ച് തന്റെ വിശ്വാസം മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് ആദം ഡാനിയേൽസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP