Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഗ്‌നപാദങ്ങൾ കാട്ടരുത്....മുട്ടിന് മുകളിലുള്ള ഉടുപ്പുകൾ ധരിക്കരുത്..കക്ഷം വെളിയിൽ കാട്ടരുത്....കറുത്ത വസ്ത്രങ്ങൾ അണിയരുത്....ട്രൗസർ സ്യൂട്ടുകൾ പാടില്ല; രാജകുടുംബത്തിന്റെ ഫാഷൻ നിയമങ്ങൾ എല്ലാം ലംഘിച്ച് മേഗൻ; ബക്കിങ്ഹാം പാലസിൽ ആകെ അസ്വസ്ഥതയെന്ന് പാപ്പരാസികൾ

നഗ്‌നപാദങ്ങൾ കാട്ടരുത്....മുട്ടിന് മുകളിലുള്ള ഉടുപ്പുകൾ ധരിക്കരുത്..കക്ഷം വെളിയിൽ കാട്ടരുത്....കറുത്ത വസ്ത്രങ്ങൾ അണിയരുത്....ട്രൗസർ സ്യൂട്ടുകൾ പാടില്ല; രാജകുടുംബത്തിന്റെ ഫാഷൻ നിയമങ്ങൾ എല്ലാം ലംഘിച്ച് മേഗൻ; ബക്കിങ്ഹാം പാലസിൽ ആകെ അസ്വസ്ഥതയെന്ന് പാപ്പരാസികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മുൻ ഹോളിവുഡ് അഭിനേത്രിയും ഇപ്പോൾ ഹാരി രാജകുമാരന്റെ പ്രിയപത്നിയുമായ മാർകിൾ മേഗൻ രാജകുടുംബത്തിലെ കർക്കശമായ വസ്ത്രനിയമങ്ങൾ തുടർച്ചയായി ലംഘിച്ച് കൊണ്ടിരിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. ഉദാഹരണമായി കഴിഞ്ഞ ആഴ്ചത്തെ ഹാമിൽട്ടന്റെ ചാരിറ്റി പെർഫോമൻസിന് എത്തിയപ്പോൾ മേഗൻ ധരിച്ചിരുന്നത് ചെറിയ ബ്ലാക്ക് ടുക്സെഡോ മിനി ഡ്രസായിരുന്നു. ഇത് രാജകുടുംബത്തിൽ കടുത്ത നീരസം പരത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജകുമാരിയുടെ കാലുകളുടെ വടിവ് വ്യക്തമാക്കുന്ന ഈ ഗ്ലാമർ വസ്ത്രത്തെക്കുറിച്ച് വർണിക്കാനും ചിത്രങ്ങൾ പുറത്ത് വിടാനും അന്ന് മാധ്യമങ്ങൾ മത്സരിക്കുകയും ചെയ്തിരുന്നു.

രാജകുടുംബത്തിൽ കടുത്ത വസ്ത്ര നിയമങ്ങളുള്ളപ്പോഴാണ് മേഗൻ ഇതിനെല്ലാം ധൈര്യം കാട്ടുന്നതെന്നത് ബക്കിങ്ഹാം പാലസിൽ കടുത്ത അസ്വസ്ഥതയ്ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. നഗ്‌നപാദങ്ങൾ കാട്ടരുത്, മുട്ടിന് മുകളിലുള്ള ഉടുപ്പുകൾ ധരിക്കരുത്, കക്ഷം വെളിയിൽ കാട്ടരുത്, കറുത്ത വസ്ത്രങ്ങൾ അണിയരുത്, ട്രൗസർ സ്യൂട്ടുകൾ പാടില്ല, തുടങ്ങിയവ വസ്ത്ര നിയമങ്ങളാണ് രാജ്ഞി രാജകുടുംബത്തിലുള്ളവർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മേഗൻ ഇവയെല്ലാം പുല്ല് പോലെ കാറ്റിൽ പറത്തി തനിക്ക് തോന്നുന്ന വസ്ത്രം ധരിച്ച് നടക്കുകയാണെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്.

ഇത്തരത്തിൽ രാജകുടുംബത്തിലുള്ളവർ ഏതെല്ലാം ധരിക്കരുതെന്ന് എഴുതിത്ത്തയ്യാറാക്കിയ നിയമങ്ങളൊന്നുമില്ലെങ്കിലും കൊട്ടാരത്തിൽ അലിഖിത വസ്ത്ര നിയമങ്ങളുണ്ടെന്ന് രാജ്ഞി തന്നെ പലവട്ടം വെളിപ്പെടുത്തിയ കാര്യമാണ്. രാജകുടുംബവുമായി അകന്ന ബന്ധമുള്ളവർ പോലും ഇത്തരം നിയമങ്ങൾ പാലിക്കണമെന്ന നിർദേശമുണ്ടെന്നിരിക്കെയാണ് ഹാരിയുടെ ഭാര്യയെന്ന സുപ്രധാന പദവിയിലിരിക്കുന്ന മേഗൻ തോന്നിയമാതിരി തുണിയുടുത്ത് നടക്കുന്നത്. രാജകുടുബത്തിൽ ഏറ്റവും കൂടുതൽ വിമതസ്വരം ഉയർത്തിയിരുന്ന ഡയാന രാജകുമാരി പോലും ചാൾസ് രാജകുമാരനുമായുള്ള തന്റെ വിവാഹ ബന്ധം തകരുന്നത് വരെ കൊട്ടാരത്തിലെ വസ്ത്രനിയമങ്ങൾ തെറ്റിക്കാൻ ധൈര്യം കാട്ടിയില്ലെന്നിരിക്കെയാണ് അവരുടെ പുത്രവധുവായ മേഗൻ ഇതിന് മുതിരുന്നതെന്ന വിമർശനവും ശക്തമാണ്.

നഗ്‌നമായ കാലുകൾ പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നാണ് കൊട്ടാരത്തിലെ വസ്ത്രനിയമങ്ങളിൽ ആദ്യത്തേത്. അതായത് സാധാരണ അവസരങ്ങളിൽ ടൈറ്റുകളോ അല്ലെങ്കിൽ സ്റ്റോക്കിങ്സോ ധരിക്കാൻ പാടില്ല. എന്നാൽ മേഗൻ ഈ നിയമം വിവിധ ചടങ്ങുകളിൽ തുടർച്ചയായി ലംഘിച്ചിരിക്കുന്നതായി കാണാം. ഉദാഹരണമായി ലണ്ടനിൽ വച്ച് നടന്ന കോമൺവെൽത്ത് യൂത്ത് ചാലഞ്ച് റിസപ്ഷനായെത്തിയപ്പോഴും ഡബ്ലിൻ എയർപോർട്ടിലെത്തിയപ്പോഴും ഏപ്രിലിൽ നടന്ന ഇൻവിക്ടസ് ഗെയിംസ് ഇവന്റിൽ പങ്കെടുക്കാനെത്തിയപ്പോഴും മേഗൻ ഇത്തരം വസ്ത്രങ്ങളായിരുന്നു ധരിച്ചത്.

മുട്ടിന് മുകളിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന രണ്ടാമത്തെ നിയമവും മേഗൻ ലംഘിച്ചിട്ടുണ്ട്. ഹാമിൽട്ടൻ ഷോയിൽ വച്ച് മേഗൻ ഇത്തരത്തിലുള്ള വസ്ത്രമാണണിഞ്ഞത്.കറുത്ത വസ്ത്രം ധരിക്കരുതെന്നത് മൂന്നാമത്തെ നിയമമാണ്. ഏപ്രിലിൽ കോമൺവെൽത്ത് തലവന്മാരുടെ മീറ്റിംഗിൽ പങ്കെടുക്കാനെത്തിയപ്പോഴും ഫെബ്രുവരിയിൽ ഹോളിറൂഡ് ഹൗസിൽ വച്ചും മേഗൻ കറുത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നു. ട്രൗസർ സ്യൂട്ടുകൾ ധരിക്കരുതെന്നതാണ് നാലാമത്തെ നിയമം. ജൂലൈയിൽ ഡബ്ലിനിൽ വച്ച് മേഗൻ ഇതും ലംഘിച്ചു. തോളുകൾ കാണിക്കരുതെന്ന നാലാമത്തെ നിയമവും മേഗൻ കാറ്റി പറത്തിയിട്ടുണ്ട്. ജൂണിൽ പാലസ് ബാൽക്കണിയിൽ വച്ചായിരുന്നു ഇത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP