Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്ത് വർഷത്തിനുള്ളിൽ ബാങ്കോക്ക് നഗരത്തിന്റെ പകുതി കടലെടുക്കും! റിപ്പോർട്ട് പുറത്ത് വിട്ട് ലോക ബാങ്ക്; ബാങ്കോക്കിന്റെ അന്തകനാകുന്നത് അശാസ്ത്രീയ നിർമ്മാണ പ്രവർത്തനം തന്നെ

പത്ത് വർഷത്തിനുള്ളിൽ ബാങ്കോക്ക് നഗരത്തിന്റെ പകുതി കടലെടുക്കും! റിപ്പോർട്ട് പുറത്ത് വിട്ട് ലോക ബാങ്ക്; ബാങ്കോക്കിന്റെ അന്തകനാകുന്നത് അശാസ്ത്രീയ നിർമ്മാണ പ്രവർത്തനം തന്നെ

ബാങ്കോക്ക്: പതിയെ പതിയെ വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ബാങ്കോക്ക് നഗരത്തിന്റെ പകുതിയോളം 10 വർഷം കൊണ്ട് വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും അതുവഴി സംഭവിക്കാനിടയുള്ള കനത്ത പേമാരിയും കൂടിയാകുമ്പോൾ 2030 ഓടെ പത്ത് വർഷം കൊണ്ട് ബാങ്കോക്ക് നഗരം കടലിൽ മുങ്ങുമെന്നാണ് ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നത്. പോളണ്ടിൽ ഈ വർഷം അവസാനം നടക്കാൻ പോകുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായ പ്രാഥമിക യോഗത്തിന് ബാങ്കോക്കിൽ ചൊവ്വാഴ്ച തുടക്കമാകാനിരിക്കെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.

താപനില ഉയരുന്നതും, കാലാവസ്ഥയിലുണ്ടാകുന്ന വലിയ വ്യതിയാനം, അതിശക്തമായ കൊടുങ്കാറ്റ്, കനത്ത പേമാരി, കടുത്ത വരൾച്ചയും പ്രളയവും സ്ഥിതിഗതികൾ വഷളാക്കും. ഇത് 2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടി പോലുള്ളവ നടപ്പിലാക്കാൻ സർക്കാരുകൾ നിർബന്ധിതമാകും. കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനുള്ള നടപടികൾ നിർദേശിക്കുന്നതാണ് 2015 ലെ പാരീസ് കാലാവസ്ഥ ഉടമ്പടി.

സമുദ്രനിരപ്പിൽ നിന്ന് 1.5 മീറ്റർ ഉയരം മാത്രമുള്ള ചതുപ്പുനിലത്തിലാണ് ബാങ്കോക്ക് നഗരം സ്ഥിതി ചെയ്യുന്നത്. ജക്കാർത്തയും മനിലയും പോലെ കാലാവസ്ഥാ വ്യതിയാനം ലോകത്തിൽ ഏറ്റവും ഭീകരമായി ബാധിക്കുന്ന നഗരമായാണ് ബാങ്കോക്ക് വിലയിരുത്തപ്പെടുന്നത്.

കനത്ത മഴമൂലം 2030 ആദ്യത്തോടെ ബാങ്കോക്ക് നഗരത്തിന്റെ 40 ശതമാനം വെള്ളത്തിൽ മുങ്ങുമെന്നാണ് ലോകബാങ്ക് റിപ്പോർട്ട് പ്രവചിക്കുന്നത്. ഓരോ വർഷത്തിലും ഒന്നോ രണ്ടോ സെന്റീമീറ്റർ വീതം നഗരത്തെ കടലെടുക്കുന്നതായാണ് മറ്റൊരു പഠനം പറയുന്നത്. 2011 ൽ ഉണ്ടായ കൂറ്റൻ പ്രളയത്തിൽ നഗരത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിലായിരുന്നു. അശാസ്ത്രീയ വികസനപ്രവർത്തനങ്ങളുടെ ഇരയായാണ് ബാങ്കോക്ക് നഗരത്തെ വിദഗ്ദർ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP