Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓട്ടോമാറ്റിക് ഗേറ്റ് തുറന്ന് കാർ നിർത്തിയപ്പോൾ പിന്നാലെ ബ്ലോക്ക് ചെയ്ത് നിർത്തി കള്ളന്മാരുടെ കാറും; തോക്കുചൂണ്ടി അവർ ഇരുവശത്തുമെത്തിയപ്പോൾ കാർ പിന്നോട്ടടെടുത്ത് ഇടിച്ചുമാറ്റി രക്ഷപ്പെടൽ; ഒരു വല്യമ്മച്ചി കൊള്ളക്കാരെ കീഴടക്കിയ വീഡിയോ വൈറലാകുമ്പോൾ

ഓട്ടോമാറ്റിക് ഗേറ്റ് തുറന്ന് കാർ നിർത്തിയപ്പോൾ പിന്നാലെ ബ്ലോക്ക് ചെയ്ത് നിർത്തി കള്ളന്മാരുടെ കാറും; തോക്കുചൂണ്ടി അവർ ഇരുവശത്തുമെത്തിയപ്പോൾ കാർ പിന്നോട്ടടെടുത്ത് ഇടിച്ചുമാറ്റി രക്ഷപ്പെടൽ; ഒരു വല്യമ്മച്ചി കൊള്ളക്കാരെ കീഴടക്കിയ വീഡിയോ വൈറലാകുമ്പോൾ

ള്ളന്മാരുടെയും കൊള്ളക്കാരുടെയും വിഹാരരംഗമാണ് ദക്ഷിണാഫ്രിക്ക. എന്നാൽ, ഈ വല്യമ്മച്ചിയുടെ മുന്നിൽ അവരുടെ അടവുകളൊന്നും ഫലിച്ചില്ല. ഓട്ടോമാറ്റിക് ഗേറ്റ് തുറന്ന് അകത്തേക്ക് കടന്ന കാറിന് പിന്നാലെയെത്തിയ കള്ളന്മാർ വാഹനം നിർത്തി ബ്ലോക്ക് ചെയ്യുകയും കാറിന്റെ ഇരുവശത്തുമെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ ഏതൊരാളും പകച്ചുപോകേണ്ടതാണ്. എന്നാൽ, അവരെ സധൈര്യം നേരിടുകയാണ് ഈ വല്യമ്മച്ചി ചെയ്തത്.

തോക്കുചൂണ്ടി കള്ളന്മാർ ഭീഷണിപ്പെടുത്തുന്നതിനിടെ, അവരെ കൂസാതെ കാർ പിന്നോട്ടെടുത്തു. ഇതോടെ പേടിച്ചുപോയ കള്ളന്മാർ ഓടി അവർ വന്ന കാറിൽ കയറാൻ ശ്രമിച്ചു. ഇതിനിടെ, ഒന്ന് കാർ മുന്നോട്ടെടുത്തശേഷം ശക്തമായി പിന്നിലേക്ക് വന്ന വല്യമ്മച്ചി കള്ളന്മാരുടെ കാറിന് ഇടിച്ചുമാറ്റി റോഡിനപ്പുറത്തേക്ക് കൊണ്ടുപോയി. തുടർന്ന് ഒരിക്കൽക്കൂടി അവരുടെ കാറിനെ ഇടിച്ചുമാറ്റിയശേഷം അതിവേഗം ഓടിച്ചുപോവുകയും ചെയ്തു. 

ദക്ഷിണാഫ്രിക്കയിലെ ഗുട്ടെങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ട്വിറ്ററിലൂടെ ഈ സിസിടിവി ദൃശ്യം വൈറലായതോടെ, കള്ളന്മാരെ നേരിടേണ്ടതെങ്ങനെയെന്ന പുതിയ പാഠം കൂടി ദക്ഷിണാഫ്രിക്കക്കാർക്ക് ലഭിച്ചു. കാറിന് ഇരുവശത്തും തോക്കുചൂണ്ടിയെത്തിയ കള്ളന്മാരെ തെല്ലും കൂസാതെ അവരെ തുരത്തിയോടിക്കാൻ ധൈര്യം കാട്ടിയ വല്യമ്മച്ചിയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളും കമന്റുകളുമാണ് സോഷ്യൽ മീഡിയ നിറയെ.

വല്യമ്മച്ചിയുടെ ധൈര്യത്തെ പുകഴത്തുന്നതിനൊപ്പം അത് ചിലപ്പോൾ അപകടം ക്ഷണിച്ചുവരുത്തലായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകാനും ചിലർ തയ്യാറാകുന്നുണ്ട്. കള്ളന്മാർ വെടിയുതിർത്തിരുന്നെങ്കിൽ വല്യമ്മച്ചിയുടെ കഥകഴിയുമായിരുന്നുവെന്നാണ് ഇവരുടെ വാദം. എന്നാൽ, കളിത്തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്താനായിരുന്നു കള്ളന്മാരുടെ ശ്രമമെന്നും അത് വിലപ്പോയില്ലെന്നുമാണ് മറ്റൊരു കൂട്ടർ ട്വീറ്റ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP