Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടിനടുത്തുള്ള ഹോട്ടലിൽ മുറിയെടുത്ത് മദ്യത്തിൽ ഉറക്കഗുളിക ചാലിച്ച് മരണത്തിന് കീഴടങ്ങിയത് യുകെ ഹോം സെക്രട്ടറിയുടെ സഹോദരൻ; പാക്കിസ്ഥാനിൽ നിന്നെത്തിയ സാധാരണക്കാരന്റെ അഞ്ചുമക്കളും സമ്പന്നരായി മാറിയിട്ടും എങ്ങനെ സൂപ്പർമാർക്കറ്റ് ഉടമ മാത്രം ആത്മഹത്യ ചെയ്തു?

വീടിനടുത്തുള്ള ഹോട്ടലിൽ മുറിയെടുത്ത് മദ്യത്തിൽ ഉറക്കഗുളിക ചാലിച്ച് മരണത്തിന് കീഴടങ്ങിയത് യുകെ ഹോം സെക്രട്ടറിയുടെ സഹോദരൻ; പാക്കിസ്ഥാനിൽ നിന്നെത്തിയ സാധാരണക്കാരന്റെ അഞ്ചുമക്കളും സമ്പന്നരായി മാറിയിട്ടും എങ്ങനെ സൂപ്പർമാർക്കറ്റ് ഉടമ മാത്രം ആത്മഹത്യ ചെയ്തു?

ഹോം സെക്രട്ടറി സാജിദ് ജാവിന്റെ മൂത്ത സഹോദരന്റെ മരണം ഇംഗ്ലണ്ടിൽ വലിയ ചർച്ചയാവുന്നു. വീടിനടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് അമിതമായ തോതിൽ കൊക്കെയ്‌നും മദ്യവും ചേർത്തുപയോഗിച്ചതാണ് 51-കാരനായ താരിഖ് ജാവിദിന്റെ മരണത്തിനിടയാക്കിയതെന്നാണ് കണ്ടെത്തൽ. വെസ്റ്റ് സസ്‌ക്‌സിലെ സൗത്ത് ലോഡ്ജ് ഹോട്ടലിൽ ജൂലൈ 29-നാണ് കുളിമുറിയിൽ താരിഖിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. താരിഖിന്റെ വീട്ടിൽനിന്ന് പത്തുമിനിറ്റ് മാത്രം അകലത്തിലാണ് ഈ ഹോട്ടൽ.

കടുത്ത ഹൃദ്രോഗികൂടിയായിരുന്നു താരിഖ്. മരണസമയത്ത് താരിഖ് അമിതമായ തോതിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായി ആന്തരികാവയവങ്ങളുടെ പരിശോധനയിൽ വ്യക്തമായിരുന്നു. അസ്വാഭാവിക മരണമെന്ന് പ്രഖ്യാപിച്ച വെസ്റ്റ് സസക്‌സ് കൊറോണർ പെനലോപ് സ്‌കോഫീൽഡ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു. സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമകൂടിയായിരുന്നു മരിച്ച താരിഖ്.

സാജിദ് ജാവിന്റെ അഞ്ചു സഹോദരങ്ങളിൽ മൂത്തയാളായ താരിഖിന്റെ മറ്റു സഹോദരങ്ങളെല്ലാം ഉയർന്ന നിലയിലാണ്. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ പൊലീസ് കമാൻഡറാണ് മറ്റൊരു സഹോദരനായ ബാസ്് ജാവിദ്. താരിഖിന് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റോ ഉണ്ടായിരുന്നതായി സൂചനയില്ല. എന്നാൽ, ജീവനൊടുക്കാനുള്ള കാരണവും വ്യക്തമായിട്ടില്ല. താരിഖും ഭാര്യയും വിവാഹമോചനം നേടിയിരുന്നു.

പാക്കിസ്ഥാനിൽനിന്നെത്തി തുണിക്കച്ചവടം തുടങ്ങിയ അച്ഛന്റെ വഴിയേയാണ് താരിഖും വ്യാപാരരംഗത്തേക്കിറങ്ങിയത്. ബസ് ഡ്രൈവറായി ജോലി ചെയ്തശേഷമാണ് താരിഖിന്റെ പിതാവ് കച്ചവടത്തിലേക്ക് തിരിയുന്നത്. 1961-ലാണ് അബ്ദുൾ ഖനി ജാവിദ് അഞ്ചുമക്കളും ഭാര്യ സുബൈദയുമൊത്ത് ലണ്ടനിലെത്തുന്നത്. നിരന്തര പ്രയത്‌നത്തിലൂടെ മ്ക്കളെയെല്ലാം വലിയ നിലയിത്തിക്കാൻ അദ്ദേഹത്തിനായി. ബ്രിസ്റ്റോളിലെ തുണിക്കടയിൽനിന്ന് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമയായി താരിഖ് മാറിയപ്പോൾ, മറ്റുള്ളവർ രാഷ്ട്രീയത്തിലും സർക്കാർ ജോലിയിലും മികച്ച നിലയിലേക്കെത്തി.

സാജിദ് ജാവിദ് ലണ്ടൻ മേയറും ഇപ്പോൾ ഹോം സെക്രട്ടറിയുമായി ലോകമറിയുന്ന നിലയിലേക്ക് വളർന്നു. മറ്റൊരു സഹോദരനായ ബാസിത് ജാവിദ് പൊലീസിൽ ചേർന്ന് ഉയർന്ന നിലയിലേക്ക് വളർന്നു. ഇപ്പോൾ വെസ്റ്റ് മിഡ്‌ലൻഡ്‌സ് പൊലീസിലെ ചീഫ് സൂപ്രണ്ടും സോളിഹൾ പൊലീസ് ഡിവിഷന്റെ തലവനുമാണ് അദ്ദേഹം. മറ്റൊരു സഹോദരനായ ആതിഫ് ജാവിദ് ബ്രിസ്റ്റോളിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും വ്യവസായിയുമാണ്. ഇളയ സഹോദരനായ ഖാലിദ് ജാവിദ് ഫിനാൻഷ്യൽ സർവീസ് മേഖലയിൽ അഡൈ്വസറായും പ്രവർത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP