Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിവസങ്ങൾ നീണ്ട മുന്നറിയിപ്പുകൾ ഉണ്ടായിട്ടും കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങിയപ്പോഴേ നിരവധി മരണങ്ങൾ; ആളുകൾ വീടൊഴിഞ്ഞതോടെ നോർത്ത് കരോലിനയിൽ കൊള്ളക്കാരുടെ അഴിഞ്ഞാട്ടം; ഒരു ദിവസം പെയ്തത് 1000 വർഷത്തെ മഴ; അമേരിക്കയിൽ പ്രളയ-കൊടുങ്കാറ്റ് ഭീതി തുടരുന്നു

ദിവസങ്ങൾ നീണ്ട മുന്നറിയിപ്പുകൾ ഉണ്ടായിട്ടും കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങിയപ്പോഴേ നിരവധി മരണങ്ങൾ; ആളുകൾ വീടൊഴിഞ്ഞതോടെ നോർത്ത് കരോലിനയിൽ കൊള്ളക്കാരുടെ അഴിഞ്ഞാട്ടം; ഒരു ദിവസം പെയ്തത് 1000 വർഷത്തെ മഴ; അമേരിക്കയിൽ പ്രളയ-കൊടുങ്കാറ്റ് ഭീതി തുടരുന്നു

കേരളത്തിൻ വൻ നാശം വിതച്ച പ്രളയക്കെടുതികളുടെ അലയൊലികൾ അടങ്ങുന്നതിന് മുമ്പിതാ യുഎസിൽ കടുത്ത കൊടുങ്കാറ്റും പ്രളയവും വൻ നാശം വിതച്ച റിപ്പോർട്ടുകൾ എത്തിയിരിക്കുകയാണ്. ഉഷ്ണക്കൊടുങ്കാറ്റായ ഫ്ലോറൻസ് വീശിയടിച്ച് കടുത്ത നാശനഷ്ടങ്ങൾ യുഎസിലെ നിരവധി ഭാഗങ്ങളിലുണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പ് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഉയർന്നിരുന്നുവെങ്കിലും കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങിയപ്പോഴേ നിരവധി മരണങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പ്രതികൂലമായ കാലാവസ്ഥയിൽ ജീവൻ രക്ഷിക്കാൻ വേണ്ടി നിരവധി പേർ വീടൊഴിഞ്ഞതോടെ നോർത്ത് കരോലിനയിൽ കൊള്ളക്കാരുടെ അഴിഞ്ഞാട്ടവും കൂനിന്മേൽ കുരു പോലെ വർധിച്ചിട്ടുണ്ട്. നോർത്ത് കരോലിനയിൽ ഒരു ദിവസം പെയ്തതിറങ്ങിയിരിക്കുന്നത് 1000 വർഷത്തെ മഴയാണ്.ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയിൽ പ്രളയ-കൊടുങ്കാറ്റ് ഭീതി തുടരുകയാണ്.

കൊടുങ്കാറ്റും പ്രളയവും ആരംഭിച്ച് അധികം കഴിയുന്നതിന് മുമ്പ് തന്നെ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിൽമിൻഗ്ടണിൽ മാതാവും പിതാവും അവരുടെ ചെറിയ കുട്ടിയും അവരുടെ വീടിന് മുകളിൽ മരം വീണതിനെ തുടർന്ന് ഇന്നലെ രാവിലെ 9.30ന് പെട്ട് പോവുകയായിരുന്നു. തുടർന്ന് കുതിച്ചെത്തിയ ഫയർ ഫൈറ്റർമാർ വമ്പൻ മരം മുറിച്ച് നീക്കി പിതാവിനെ രക്ഷിച്ചെങ്കിലും മാതാവിനെയും കുട്ടിയും അതിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞ് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ നോർത്ത് കരോലിനെയിലെ മറ്റ് പ്രദേശങ്ങളിൽ മൂന്ന് പേർ മരിച്ചത് പ്രതികൂല കാലാവസ്ഥയെ തുടർന്നുള്ള ഹൃദയാഘാതം മൂലമാണ്.

വിൽമിൻഗ്ടണിൽ ആളൊഴിഞ്ഞ നിരവധി വീടുകളിൽ മോഷണം നടത്തി വന്നിരുന്ന നാല് മോഷ്ടാക്കളെ അതിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് കേസ് ചുമത്തിയിട്ടുണ്ട്. ആയിരം വർഷത്തെ മഴ ഒറ്റ ദിവസം കൊണ്ട് പെയ്തിറങ്ങിയിരിക്കുന്നതിനാൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പേർ ദുരിതത്തിലും അപകടത്തിലും പെട്ടിരിക്കാമെന്ന ആശങ്ക പ്രകടിപ്പിച്ച് നോർത്ത് കരോലിന ഗവർണറായ റോയ് കൂപ്പർ മുന്നോട്ട് വന്നിട്ടുണ്ട്. ശക്തിയായി വീശിയടിച്ചിരിക്കുന്ന ഫ്ലോറൻസ് കാറ്റ് കാരണം നോർത്ത് കരോലിനയിലെ റൈറ്റ്സ് വില്ലെ ബീച്ചിൽ ഇന്നലെ രാവിലെ 7-15ന് കടുത്ത മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മണിക്കൂറിൽ 70 മൈൽ വേഗതയുള്ള കാറ്റാണ് ഇവിടെ താണ്ഡവമാടിയിരിക്കുന്നത്.

നഗരത്തിലെ മറ്റ് നിരവധി ഇടങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ 19.4 ഇഞ്ച് മഴയാണ് പെയ്തിറങ്ങിയിരിക്കുന്നത്. ഈ അവസരത്തിൽ ന്യൂ ബേണിൽ കടുത്ത വെള്ളപ്പൊക്കം വൻ ഭീഷണിയുയർത്തിയിട്ടുമുണ്ട്. കൊടുങ്കാറ്റ് ഇനിയും വഷളാകുമെന്നും അടുത്ത ഏഴ് ദിവസങ്ങൾക്കുള്ളിൽ 18 ട്രില്യൺ ഗാലൻസ് വെള്ളം ഇവിടേക്ക് മഴയിലൂടെ ഒഴുകിയെത്തുമെന്നും ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നു. നിലവിൽ ഫ്ലോറൻസ് കാറ്റ് തെക്ക് പടിഞ്ഞാറൻ ഭാഗത്തേക്കാണ് മണിക്കൂറിൽ ആറ് മൈൽ വേഗതയിൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് വലിയ അളവിൽ സമുദ്രത്തിൽ നിന്നും നീരാവിയും തിരയും കരയിലേക്ക് ഇടിച്ച് തള്ളി വരുന്നുമുണ്ട്.

അതിനിടെ വെള്ളിയാഴ്ച രാവിലെ നോർത്ത് കരോലിനയിലെ ജാക്ക്സൻ വില്ലയിലെ ഒരു തകർന്ന ഹോട്ടലിൽ കുടുങ്ങിപ്പോയ 60ൽ അധികം പേരെ ഫയർ ഫൈറ്റർമാർ സാഹസികമായി രക്ഷിച്ചിരുന്നു. ന്യൂ ബേണിൽ സമീപത്തെ ന്യൂസ് നദി കരകവിഞ്ഞതിനെ തുടർന്നാണ് കടുത്ത വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്. ഇവിടെ പെട്ട് പോയ നിരവധി പേരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ രാപ്പകൽ യജ്ഞമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നദിയിൽ നിലവിൽ പത്തടിയോളമാണ് വെള്ളം കയറിയിരിക്കുന്നതെന്നാണ് ദി നാഷണൽ ഹരികെയിൻ സെന്റർ പറയുന്നത്.

ഫ്ലോറൻസിനാൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നതിന് മുമ്പ് തന്നെ കരോലിനാസിന്റെ തീരങ്ങളിൽ ജീവന് ഭീഷണി ഉയർത്തിക്കൊണ്ടായിരുന്നു കടുത്ത കാറ്റുകൾ വീശിയടിച്ചിരുന്നത്. ആദ്യം മണിക്കൂറിൽ 140 മൈൽ വേഗതയിൽ വീശിയടിച്ച ഫ്ലോറൻസ് കാറ്റഗറി 4ലുള്ള കൊടുങ്കാറ്റായിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ വേഗത കുറഞ്ഞ് വ്യാഴാഴ്ച കാറ്റഗറി ഒന്നായിത്തീരുകയായിരുന്നു.ഇപ്പോഴും വിവിധയിടങ്ങളിൽ ഏത് നിമിഷവും ശക്തിപ്പെട്ട് നാശം വിതയ്ക്കാൻ പര്യാപ്തമായ വിധത്തിലാണ് കാറ്റിന്റെ സഞ്ചാര പഥം തിരിച്ചറിഞ്ഞിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP