Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂട്ടുകാരന് സെക്‌സും വഴിയേ പോകുന്ന ഒരുത്തന് തല്ലും കൊടുത്താൽ നിനക്ക് ഡ്രഗ് തരാം; യുവതിയോട് ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ ബില്ലി ജോയ് സോണ്ടേഴ്‌സ് പറഞ്ഞതിങ്ങനെ; യുകെയിലെ നോട്ടിങ്ങാമിൽ അർധരാത്രിയിൽ നടന്നത്

കൂട്ടുകാരന് സെക്‌സും വഴിയേ പോകുന്ന ഒരുത്തന് തല്ലും കൊടുത്താൽ നിനക്ക് ഡ്രഗ് തരാം; യുവതിയോട് ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ ബില്ലി ജോയ് സോണ്ടേഴ്‌സ് പറഞ്ഞതിങ്ങനെ; യുകെയിലെ നോട്ടിങ്ങാമിൽ അർധരാത്രിയിൽ നടന്നത്

ബോകസിങ് താരങ്ങൾ വിവാദത്തിൽപ്പെടുന്നത് ഇതാദ്യമായല്ല. മയക്കുമരുന്ന് നൽകുന്നതിന് പകരമായി കൂട്ടുകാരനുമായി സെക്‌സ് ചെയ്യണമെന്നും വഴിയെപോയ അപരിചിതനെ തല്ലണമെന്നും ഒരു യുവതിയോട് ആവശ്യപ്പെട്ടതിന്റെ പേരിൽ ലോക ഹെവി വെയ്റ്റ് ബോക്‌സിങ് ചാമ്പ്യൻ ബില്ലി ജോയ് സോണ്ടേഴ്‌സ് വിവാദത്തിൽപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. നോട്ടിങ്ങാംഷയറിൽ ബില്ലിയും സുഹൃത്തും കാറിൽ സഞ്ചരിക്കവെയാണ് സംഭവമുണ്ടായത്. വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണമാരംഭിച്ചു.

തന്റെ റോൾസ് റോയ്‌സ് കാറിൽ ബില്ലിയും സുഹൃത്തും സഞ്ചരിക്കവെയാണ് സംഭവം. മയക്കുമരുന്നിന് അടിയമായ യുവതിയോടാണ് ബില്ലിയുടെ അതിരുവിട്ട പെരുമാറ്റം. കാറിനടുത്തെത്തിയ യുവതിയോട് തനിക്കൊപ്പമുള്ള ഒരാളുമായി പരസ്യമായി സെക്‌സിലേർപ്പെടുകയും വഴിയെപോയ ഒരാളെ തല്ലുകയും അയാളെ പീഡോഫീൽ എന്നുവിളിച്ച് അധിക്ഷേപിക്കുകയും ചെയ്യണമെന്നായിരുന്നു ബില്ലിയുടെ ആവശ്യം.

ബില്ലിയും യുവതിയും സംസാരിച്ചുനിൽക്കുന്നതിനിടെ അതുവഴി നടന്നുവന്നയാളെ അടിക്കാൻ യുവതിയോട് ബില്ലി ആവശ്യപ്പെട്ടു. അതനുസരിച്ച് അയാളുടെ അടുത്തെത്തിയ യുവതി കരണത്തടിക്കുകയും ചെയ്തു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ തരിച്ചുപോയ ആളോട് പിന്നീട് യുവതി ക്ഷമചോദിക്കുന്നതും വീഡിയോയിൽ കാണാം. ഇവർതമ്മിൽ തർക്കിച്ചുനിൽക്കുന്നതിനിടെ ബില്ലിയും സുഹൃത്തുക്കളും ചിരിച്ചുകൊണ്ട് കാറോടിച്ച് പോവുകയും ചെയ്തു.

സംഭവത്തിലുൾപ്പെട്ട യുവതി നോട്ടിങ്ങാഷയറിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിലുണ്ടായിരുന്ന എല്ലാവരെയും കണ്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വക്താവ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടുൾ്‌പ്പെടുന്ന സംഭവമായതിനാൽ ഗൗരവത്തോടെയാണ് പൊലീസ് ഇതിനെ കാണുന്നത്. സംഭവത്തിന് ദൃക്‌സാക്ഷിയായ ആരെങ്കിലുമുണ്ടെങ്കിൽ വിവരങ്ങൾ പൊലീസിന് കൈമാറാമെന്നും വക്താവ് അറിയിച്ചു. ഇന്നലെയാണ് സംഭവമുണ്ടായത്.

അടുത്തമാസം ലോക ബോക്‌സിങ് കിരീടം നിലനിർത്തുന്നതിന് അമേരിക്കക്കാരൻ ഡിമെട്രിയസ് ആൻഡാഡെയുമായി ബോസ്റ്റണിൽ പോരാടാനിരിക്കെയാണ് ബില്ലി ജോയ് വിവാദത്തിൽപ്പെടുന്നത്. സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ പേരിൽ മുമ്പും വിവാദത്തിൽപ്പെട്ടിട്ടുള്ളയാളാണ് ബില്ലി. 2008 ഒളിമ്പിക് ടീമിലംഗമായിരുന്ന ബില്ലിയെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ ബോക്‌സിങ് അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു.

സ്ത്രീകൾ പാചകം ചെയ്യാനും തുണിയലക്കാനും സെക്‌സിനും വേണ്ടി മാത്രമുള്ളതാണെന്ന പരാമർശത്തിലൂടെ 2015-ലും ബില്ലി വിവാദം ക്ഷണിച്ചുവരുത്തി. ട്വിറ്ററിലെ കമന്റുകളുടെ പേരിലും മറ്റും ഇതിനകം പലകുറി ബില്ലി വിവാദനായകനായി. വീഡിയോയിലെ യുവതിയോട് 150 പൗണ്ട് വിലവരുന്ന കൊക്കെയ്ൻ നൽകാമെന്ന് പറഞ്ഞാണ് ബില്ലി തന്റെ ആവശ്യങ്ങൾ നിരത്തുന്നത്. മയക്കുമരുന്ന് നൽകുന്ന കാര്യം ആരോടും പറയില്ലെന്ന് യുവതിയുടെ അപ്പൂപ്പന്റെ പേരിൽ സത്യമിടാനും ബില്ലി പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP