Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിമാനങ്ങൾ യാത്ര നിർത്തും; കോച്ചുകളുടെ ലൈസൻസ് രീതി മാറുമ്പോൾ സ്‌കൂൾ ട്രിപ്പുകൾ തടസപ്പെടും; വളർത്തുമൃഗങ്ങളെ കൊണ്ടു പോകാൻ അനുമതിക്കായി മാസങ്ങൾ കാത്തിരിക്കണം; ഇപ്പോഴത്തെ നിലയിൽ ബ്രിട്ടന്റെ ഡിവോഴ്സ് പൂർത്തിയായാൽ യൂറോപ്പിലേക്ക് പോകാൻ തടസങ്ങളുടെ ഘോഷയാത്ര

വിമാനങ്ങൾ യാത്ര നിർത്തും; കോച്ചുകളുടെ ലൈസൻസ് രീതി മാറുമ്പോൾ സ്‌കൂൾ ട്രിപ്പുകൾ തടസപ്പെടും; വളർത്തുമൃഗങ്ങളെ കൊണ്ടു പോകാൻ അനുമതിക്കായി മാസങ്ങൾ കാത്തിരിക്കണം; ഇപ്പോഴത്തെ നിലയിൽ ബ്രിട്ടന്റെ ഡിവോഴ്സ് പൂർത്തിയായാൽ യൂറോപ്പിലേക്ക് പോകാൻ തടസങ്ങളുടെ ഘോഷയാത്ര

യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള ബ്രെക്സിറ്റ് ചർച്ചകൾ തടസങ്ങളിലും കടുംപിടിത്തങ്ങളിലും തട്ടി നിശ്ചലമായിരിക്കെ ബ്രിട്ടീഷ് ഗവൺമെന്റ് നോ ഡീൽ ബ്രെക്സിറ്റിനായുള്ള ഏറ്റവും പുതിയ ടെക്നിക്കൽ പേപ്പർ പുറത്തിറക്കി. ഇത്തരത്തിൽ യൂറോപ്യൻ യൂണിയനുമായി ഡീലൊന്നുമില്ലാതെ യുകെ 2019 മാർച്ചിൽ യൂണിയനിൽ നിന്നും വിട്ട് പോയാലുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രത്യാഘാതങ്ങളും ഈ രേഖയിൽ വരച്ച് കാട്ടപ്പെട്ടിരിക്കുന്നത് കടുത്ത ആശങ്കയാണ് ഇപ്പോൾ തന്നെ ഉയർത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ യുകെയിൽ നിന്നും യൂറോപ്യൻ യൂണിയനിലേക്ക് പറക്കാനാവാതെ വിമാനങ്ങൾ യാത്ര നിർത്തേണ്ടി വരുമെന്നാണ് പ്രധാന മുന്നറിയിപ്പ്.

കോച്ചുകളുടെ ലൈസൻസ് രീതി മാറുമ്പോൾ യൂകെയിൽ നിന്നും മറ്റ് യൂണിയൻ രാജ്യങ്ങളിലേക്കുള്ള സ്‌കൂൾ ട്രിപ്പുകൾ തടസപ്പെടുകയും ചെയ്യും. ഇതിന് പുറമെ യുകെയിൽ നിന്നും വളർത്തുമൃഗങ്ങളെ കൊണ്ടു പോകാൻ അനുമതിക്കായി മാസങ്ങൾ കാത്തിരിക്കേണ്ടിയും വരും. ഇപ്പോഴത്തെ നിലയിൽ ബ്രിട്ടന്റെ ഡിവോഴ്സ് ബിൽ പൂർത്തിയായാൽ യൂറോപ്പിലേക്ക് പോകാൻ തടസങ്ങളുടെ ഘോഷയാത്രയെയായിരിക്കും നേരിടേണ്ടി വരുന്നത്.ഡീലില്ലാതെ യുകെ ബ്രസൽസ് സഖ്യത്തിൽ നിന്നും പുറത്ത് വന്നാൽ നിലവിലുള്ള ഏവിയേഷൻ സേഫ്റ്റി സ്റ്റാൻഡേർഡുകൾ സ്വാഭാവികമായി ഇല്ലാതാകുന്നതിനെ തുടർന്നാണ് യുകെയിൽ രജിസ്ട്രർ ചെയ്തിക്കുന്ന വിമാനങ്ങൾക്ക് യൂണിയൻ രാജ്യങ്ങളിലേക്ക് അനായാസം പറക്കുന്നതിന് തടസങ്ങളുണ്ടാകുക.

യൂറോപ്യൻ യൂണിയനിലേക്ക് പോകുന്ന ബ്രിട്ടീഷുകാർക്ക് നിലവിൽ തങ്ങൾക്കൊപ്പം വളർത്ത് മൃഗങ്ങളെ കൊണ്ടു പോകുന്നതിന് യാതൊരു വിധത്തിലുമുള്ള തടസങ്ങളും നേരിടേണ്ടി വരുന്നില്ല. എന്നാൽ നോ ഡീൽ സാഹചര്യത്തിൽ ഇവയെ കൊണ്ടു പോകുന്നതിനുള്ള അനുമതിക്കായി മൂന്ന് മാസത്തോളം കാത്തിരിക്കേണ്ടി വരും. ബ്രെക്സിറ്റിനായി തെരേസ മെയ്‌ മുന്നോട്ട് വച്ചിരുന്ന ചെക്കേർസ് പ്ലാനിനെ യൂറോപ്യൻ യൂണിയൻ മുൻ പിൻ നോക്കാതെ തള്ളിക്കളഞ്ഞതിനെ തുടർന്ന് അതിന് പകരമായുള്ള പദ്ധതി മുന്നോട്ട് വയ്ക്കാൻ മുൻ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ കടുത്ത സമ്മർദം ചെലുത്തിയതിനെ തുടർന്നായിരുന്നു തെരേസ പുതിയ പദ്ധതി പുറത്തിറക്കാൻ നിർബന്ധിതയായത്.

ഡീലൊന്നുമില്ലാതെ യുകെ യൂണിയൻ വിട്ട് പോയാലുണ്ടാകുന്ന പ്രയാസങ്ങൾ കൂടുൽ വ്യക്തമായി വരച്ച് കാട്ടുന്നതാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറത്തിറക്കിയിരിക്കുന്ന ഏതാണ്ട് 20 രേഖകളെന്ന് വെളിപ്പെട്ടിരിക്കുന്നു. ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക്ക് റാബാണീ രേഖകൾ പുറത്തിറക്കിയിരിക്കുന്നത്. നോ ഡീൽ സാഹചര്യമുണ്ടായാൽ എന്ത് സംഭവിക്കുമെന്ന് വിശദീകരിക്കാൻ മൊത്തം 77 രേഖകളാണ് പുറത്തിറക്കുന്നതെന്നും അതിൽ പെട്ട 24 എണ്ണമാണ് ഇന്നലെ പുറത്ത് വിടുന്നതെന്നും റാബ ് വിശദീകരിച്ചിരുന്നു.

ഡീലില്ലാതെ യൂണിയൻ വിട്ടാൽ പിന്നീട് യുകെയിൽ നിന്നും യൂറോപ്യൻ യൂണിയനിലേക്ക് വണ്ടിയോടിച്ച് പോകുന്ന ബ്രിട്ടീഷ് മോട്ടോറിസ്റ്റുകൾ തങ്ങൾക്ക് ഇൻഷുറൻസുണ്ടെന്ന് വെളിപ്പെടുത്തുന്നതിനായി ഗ്രീൻകാർഡ് ഹാജരാക്കേണ്ടി വരുമെന്ന് ഈ രേഖകൾ മുന്നറിയിപ്പേകുന്നു. യുകെയിൽ നിർമ്മിക്കുന്ന ബോട്ടിൽഡ് മിനറൽ വാട്ടർ പോലുള്ള ഉൽപന്നങ്ങളുടെ വിപണനം യൂറോപ്യൻ യൂണിയനിൽ നിരോധിക്കുകയും ചെയ്യും. ഡീലില്ലാതെ യുകെ യൂണിയൻ വിട്ടാൽ നിലവിൽ വിമാന സർവീസുകൾ യൂറോപ്പിലാകമാനം നടത്തുന്നതിന് യുകെയ്ക്കും യൂണിയനും ഇടയിലുള്ള ഓട്ടോമാറ്റിക് റൈറ്റ് ഇല്ലാതാവുകയും തുടർന്ന് ഇരുപക്ഷത്തിനും ഇടയിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ അതിനായി പ്രത്യേകം പെർമിറ്റെടുക്കേണ്ടി വരികയും ചെയ്യും.

യുറോപ്യൻ വിമാക്കമ്പനികൾക്ക് യുകെയിലേക്ക് സർവീസ് നടത്തുന്നതിനുള്ള പെർമിഷനും ഇതിലൂടെ നഷ്ടപ്പെടും. തൽഫലമായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുകെയിലേക്ക് സർവീസ് നടത്താൻ പുതിയ പെർമിറ്റും യുകെ മറ്റ് 27 യൂണിയൻ രാജ്യങ്ങളിലേക്ക് വിമാന സർവീസ് നടത്താനായി പ്രത്യേകം പെർമിറ്റുകളും എടുക്കേണ്ടി വരുമെന്നുറപ്പാണ്. പുതിയ സെക്യൂരിറ്റി സർട്ടിഫിക്കറ്റില്ലാതെ പറക്കൽ അസാധ്യമാകുന്നതോടെ കാർഗോ സർവീസിൽ തടസങ്ങളുണ്ടാവുകയും അത് ഇരുപക്ഷത്തെ ബിസിനസുകളെ കാര്യമായി ബാധിക്കുകയും ചെയ്യും. നോ ഡീൽ സാഹചര്യത്തിൽ മറ്റ് നിരവധി ഉൽപന്നങ്ങളുടെ ലേബലിങ് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP