Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ വയറ് കണ്ടിട്ട് പോലും അവൾ പ്രസവിച്ചതാണെന്ന് ആ ജഡ്ജിമാർക്ക് മനസിലായില്ലേ? വിവാഹം കഴിച്ചതും പ്രസവിച്ചതും രഹസ്യമാക്കി വച്ചതിന്റെ പേരിൽ ഒരു ദേശത്തിന്റെ മുഴുവൻ കൈയടി നേടിയ സുന്ദരിക്ക് സൗന്ദര്യകിരീടം റദ്ദായി

ആ വയറ് കണ്ടിട്ട് പോലും അവൾ പ്രസവിച്ചതാണെന്ന് ആ ജഡ്ജിമാർക്ക് മനസിലായില്ലേ? വിവാഹം കഴിച്ചതും പ്രസവിച്ചതും രഹസ്യമാക്കി വച്ചതിന്റെ പേരിൽ ഒരു ദേശത്തിന്റെ മുഴുവൻ കൈയടി നേടിയ സുന്ദരിക്ക് സൗന്ദര്യകിരീടം റദ്ദായി

മറുനാടൻ ഡെസ്‌ക്‌

കീവ്: കഴിഞ്ഞ വ്യാഴാഴ്ച ഉക്രയിൻ തലസ്ഥാനമായ കിയ്വിൽ വച്ച് നടന്ന വാശിയേറിയ സൗന്ദര്യമത്സരത്തിൽ വച്ച് 23 കാരിയായ സുന്ദരി വെറോനിക്ക ഡിഡുസെങ്കോ മിസ് ഉക്രയിൻ കിരീടം കരസ്ഥമാക്കിയിരുന്നു. എന്നാൽ ആ കിരിടം അധികനാൾ ശിരസിൽ വയ്ക്കാനുള്ള ഭാഗ്യം വെറോനിക്കയ്ക്ക് ഇല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് താൻ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണെന്ന കാര്യം മറച്ച് വച്ച് കൊണ്ടാണ് വെറോനിക്ക മത്സരിച്ച് കിരീടം വാങ്ങിയതെന്ന് ഇപ്പോൾ വെളിപ്പെട്ടതിനെ തുടർന്നാണ് അവർക്ക് നൽകിയ കിരീടം സംഘാടകർ തിരിച്ച് വാങ്ങിയിരിക്കുന്നത്.

വിവാഹവും പ്രസവവും വിദഗ്ധമായി മറച്ച് വച്ച് ഒരു ദേശത്തിന്റെ മുഴുവൻ കൈയടി നേടിയ ഈ സുന്ദരിക്ക് സൗന്ദര്യ കിരീടം നഷ്ടമായിരിക്കുകയാണെന്ന് ചുരുക്കം. മത്സരത്തിൽ പങ്കെടുക്കുന്ന വേളയിൽ വെറോനിക്കയുടെ വയർ കണ്ടിട്ട് അവൾ പ്രസവിച്ചതാണെന്ന് ആ ജഡ്ജിമാർക്ക് മനസിലായില്ലേ...? എന്ന ചോദ്യമാണ് ഈ അവസരത്തിൽ ഉയരുന്നത്. മുൻ ഭർത്താവിന്റെ നാല് വയസുള്ള ആൺകുട്ടിയുടെ അമ്മയാണ് താനെന്ന വിവരമായിരുന്നു വെറോനിക്ക മറച്ച് വച്ചിരുന്നത്. വിവാഹിതരോ അല്ലെങ്കിൽ കുട്ടികളുള്ളവരോ ആയ യുവതികൾ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കരുതെന്ന നിയമം ഇത്തരത്തിൽ വെറോനിക്ക ലംഘിച്ചതിനെ തുടർന്നാണ് സൗന്ദര്യ കിരീടം അവർക്ക് തിരിച്ച് കൊടുക്കേണ്ടി വന്നിരിക്കുന്നത്.

വെറോനിക്ക മത്സരത്തിന്റെ നിയമം ലംഘിച്ചുവെന്ന് വ്യക്തമായതിനെ തുടർന്ന് അവർക്ക് നൽകിയ കിരീടവും ടൈറ്റിലും തിരിച്ചെടുക്കുന്നുവെന്നാണ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ മിസ് ഉക്രയിൻ ഒഫീഷ്യലുകൾ വിശദീകരണം നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് 2018 ഡിസംബറിൽ ചൈനയിൽ വച്ച് നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ വെറോനിക്കക്ക് പകരം ഉക്രയിനിനെ പ്രതിനിധീകരിച്ച് മറ്റൊരു സുന്ദരിയായിരിക്കും പങ്കെടുക്കുന്നത്. വിവാഹിതരും അമ്മമാരുമായ സ്ത്രീകൾ പങ്കെടുക്കരുതെന്ന നിയമം മുമ്പ് മിസ് ഗ്രേറ്റ് ബ്രിട്ടൻ മത്സരത്തിലുമുണ്ടായിരുന്നു. എന്നാൽ മത്സരം കൂടുതൽ കാലികമാക്കുന്നതിനായി ഈ കടുത്ത നിയമം 2013ൽ ബ്ര്ിട്ടൻ റദ്ദാക്കുകയായിരുന്നു.

ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടാർന്ന അവസരത്തിൽ തനിക്ക് പിന്തുണയേകി നിലകൊണ്ട 11,500 ഇൻസ്റ്റാഗ്രാം ഫോളോവർമാർക്ക് നന്ദി പറഞ്ഞ് കൊണ്ട് വെറോനിക്ക സന്ദേശമിട്ടിരുന്നു.വെറോനിക്കയ്ക്ക് പകരം ഉക്രയിൻ ആർക്കാണ് സുന്ദരിപ്പട്ടം നൽകുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. റണ്ണർ അപ്പായ സുന്ദരിക്ക് ഇത് ഓട്ടോമാറ്റിക്കായി നൽകില്ലെന്നാണ് മിസ് ഉക്രയിൻ സംഘാടകർ പറയുന്നത്. പുതിയ വിജയിയെ കണ്ടെത്തുന്നതിനുള്ള ചെലവ് വഹിക്കാൻ വെറോനിക്കയോട് ആവശ്യപ്പെടാൻ വകുപ്പുണ്ടെന്നും മിസ് ഉക്രയിൻ സംഘാടകർ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP