Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദോഹയിൽ നിന്നും ഹൈദരാബാദിനുള്ള യാത്രക്കിടെ ശ്വാസം മുട്ടി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഇന്ത്യൻ ദമ്പതികളുടെ കുഞ്ഞിന്റെ മരണത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ഖത്തർ എയർവേസ്; കാബിൻ പ്രഷർ മരണകാരണമാകുമ്പോൾ

ദോഹയിൽ നിന്നും ഹൈദരാബാദിനുള്ള യാത്രക്കിടെ ശ്വാസം മുട്ടി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഇന്ത്യൻ ദമ്പതികളുടെ കുഞ്ഞിന്റെ മരണത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ഖത്തർ എയർവേസ്; കാബിൻ പ്രഷർ മരണകാരണമാകുമ്പോൾ

ന്നലെ രാവിലെ ദോഹയിൽ നിന്നും ഹൈദരാബാദിലേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിൽ വച്ച 11 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു.അർണവ് വർമ എന്ന കുഞ്ഞിന് യാത്രക്കിടെ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുകളുണ്ടാവുകയും അത് വഷളായി മരിക്കുകയുമായിരുന്നു. വിമാനത്തിനുള്ളിലെ കാബിൻ പ്രഷറാണ് മരണകാരണമെന്ന് അനുമാനിക്കപ്പെടുന്നു. എന്തായാലും ഇന്ത്യൻ ദമ്പതികളുടെ കുഞ്ഞിന്റെ മരണത്തെക്കുറിച്ച് ഖത്തർ എയർവേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിമാനമിറങ്ങി ഹോസ്പിറ്റലിൽ കൊണ്ടു പോയാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചിരുന്നത്.

തന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുഞ്ഞ് സഞ്ചരിച്ചിരുന്നത്. വിമാനം രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയ പാടെ അപ്പോളോ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടു പോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടി എപ്പോഴായിരിക്കാം മരിച്ചതെന്ന സമയം വ്യക്തമായിട്ടില്ല. കുട്ടി ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ വച്ചാണ് മരിച്ചതെന്നാണ് എയർലൈൻ പറയുന്നത്. എന്നാൽ ടെർമിനലിലെ വക്താവ് ഇത് നിഷേധിച്ചിരിക്കുകയാണ്. മരിച്ച അർണവിന് യുഎസ് പാസ്പോർട്ടും പിതാവിന് ഇന്ത്യൻ പാസ്പോർട്ടുമായിരുന്നു ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുണ്ട്.

ദുഃഖകരമായ സംഭവത്തെക്കുറിച്ച് അറിഞ്ഞുവെന്നും അതിനെ കുറിച്ച് അന്വേഷിക്കുമെന്നുമാണ് ഖത്തർ എയർവേസ് പ്രതികരിച്ചിരിക്കുന്നത്. കുട്ടി ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടിയിരുന്നുവെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നുവെന്നും വിമാനം ഇറങ്ങിയ പാടെ അവർ ഇമേേിഗ്രഷൻ കൗണ്ടറുമായി പെട്ടെന്ന് ബന്ധപ്പെട്ട് കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നുവെന്നും എയർലൈൻ വക്താവ് പറയുന്നു. കുട്ടി വിമാനത്താവളത്തിൽ നിന്നാണ് മരിച്ചതെന്ന റിപ്പോർട്ട് വിമാനത്താവളത്തിലെ വക്താവ് നിഷേധിക്കുന്നു.

കുട്ടിയുടെ മരണത്തെക്കുറിച്ച് ഖത്തർ എയർവേസിൽ നിന്നും അപ്പോളോ ഹോസ്പിറ്റൽസിൽ നിന്നുമുള്ള ഔദ്യോഗിക റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നാണ് വിമാനത്താവളത്തിന്റെ വക്താവ് സംഗീത സിആർ പറയുന്നത്. സംഭവത്തോട് ഹോസ്പിറ്റൽ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP