Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിനച്ചിരിക്കാതെ രാജകുമാരി ആയെങ്കിലും ജീവിക്കാൻ അനുവദിക്കാതെ സ്വന്തം വീട്ടുകാർ; മേഗനെ കാണാനായി അമേരിക്കയിൽ നിന്നെത്തിയ സഹോദരി ബഹളം തുടങ്ങി; ലണ്ടനിൽ തങ്ങി ഹാരിയുടെ ഭാര്യക്ക് പണി കൊടുത്ത് സഹോദരിയുടെ കരുനീക്കങ്ങൾ

നിനച്ചിരിക്കാതെ രാജകുമാരി ആയെങ്കിലും ജീവിക്കാൻ അനുവദിക്കാതെ സ്വന്തം വീട്ടുകാർ; മേഗനെ കാണാനായി അമേരിക്കയിൽ നിന്നെത്തിയ സഹോദരി ബഹളം തുടങ്ങി; ലണ്ടനിൽ തങ്ങി ഹാരിയുടെ ഭാര്യക്ക് പണി കൊടുത്ത് സഹോദരിയുടെ കരുനീക്കങ്ങൾ

ഴിഞ്ഞ കുറച്ച് കാലമായി അകലത്തിരുന്ന് കൊണ്ട് ട്വീറ്റുകളിലൂടെയും പ്രസ്താവനകളിലൂടെയും മാത്രം ഹാരിയുടെ ഭാര്യ മേഗൻ മാർകിളിന് പാര പണിഞ്ഞ് കൊണ്ടിരുന്ന അർധ സഹോദരി സാമന്ത മാർകിൾ ഇപ്പോൾ ലണ്ടനിലേക്ക് നേരിട്ട് വന്ന് മേഗന് പണി കൊടുക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. തങ്ങളുടെ അച്ഛന്റെ ആരോഗ്യവിവരം മേഗനെ കണ്ട് നേരിട്ട് പറയാനെന്ന പേരിൽ അമേരിക്കയിൽ നിന്നും ലണ്ടനിലെത്തിയിരിക്കുന്ന സാമന്ത ബഹളം തുടങ്ങിയിരിക്കുകയാണ്. മേഗൻ നിനച്ചിരിക്കാതെ രാജകുമാരി ആയെങ്കിലും അവരെ ജീവിക്കാൻ ഒരു വിധത്തിലും അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് സാമന്തയടക്കമുള്ള മേഗന്റെ വീട്ടുകാർ സ്വീകരിച്ച് വരുന്നത്.

മേഗൻ വന്ന വഴി മറന്ന നന്ദിയില്ലാത്ത ആളാണെന്നും തങ്ങളുടെ അച്ഛനെ സുഖമില്ലാതിരുന്നിട്ട് കൂടി ദീർഘകാലമായി ഒന്ന് ഫോണിൽ വിളിക്കാൻ പോലും മേഗൻ തയ്യാറായിട്ടില്ലെന്നുമുള്ള ആരോപണം സാമന്തയും സഹോദരൻ ജൂനിയർ മാർകിളും ഹാരി-മേഗൻ വിവാഹത്തിന് മുമ്പ് തന്നെ നിരന്തരം ഉന്നയിച്ച് വരുന്നുണ്ട്. തങ്ങളെ വിവാഹത്തിന് ക്ഷണിക്കാത്തതിനെയും ഇവർ രൂക്ഷമായ ഭാഷയിലായിരുന്നു വിമർശിച്ചിരുന്നത്. മേഗൻ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സാമന്തയ്ക്ക് രാജകുമാരിയെ കണ്ടേ മതിയാവൂ എന്നാണ് സാമന്തയുടെ പബ്ലിസിസ്റ്റ് റോബ് കൂപ്പർ വെളിപ്പെടുത്തിയിരിക്കുന്നത്.

താൻ ലണ്ടനിലെത്തിയ കാര്യം സാമന്ത ട്വീറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടനിൽ തനിക്ക് നല്ല അനുഭവങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും ബ്രിട്ടീഷുകാർ സ്നേഹമുള്ളവരാണെന്നും സഹാമനസ്ഥിതിയുള്ളവരാണെന്നും സാമന്ത പുകഴ്‌ത്തുകയും ചെയ്യുന്നു. താൻ ഒരു ദശാബ്ദത്തിലധികമായി മേഗനെ കണ്ടിട്ടില്ലെന്നും 53 കാരിയായ സാമന്ത വെളിപ്പെടുത്തുന്നു. സാമന്ത ഇറ്റലിയിലാണെന്നും ലണ്ടനിലെത്തി മേഗനെ കണ്ടിട്ട് മാത്രമേ യുഎസിലേക്ക് തിരിച്ച് പോവുകയുള്ളുവെന്നും അഞ്ച് ദിവസങ്ങൾക്ക് മുമ്പ് കൂപ്പർ വെളിപ്പെടുത്തിയിരുന്നത്.

74 കാരനായ ഇവരുടെ പിതാവ് തോമസ് മാർകിളിന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് സംസാരിക്കാൻ മേഗനുമായി കൂടിക്കാഴ്ച നടത്താൻ സ്വകാര്യമായി നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് പരസ്യമായ ഈ സന്ദർശനമെന്നും കൂപ്പർ വിവരിക്കുന്നു. എന്നാൽ ഇതിനോട് കെൻസിങ്ടൺ പാലസ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സാമന്ത ഈ വിഷയം പരസ്യമാക്കി വിവാദമാക്കാതിരിക്കാൻ ഇത്രത്തോളം പക്വത കാണിച്ചതിനെ പറ്റ് മേഗൻ അറിഞ്ഞിരിക്കില്ലെന്നും എന്നാൽ ഇനി മേഗനെ കാണാൻ ഇത്തരത്തിലുള്ള പരസ്യമായ ശ്രമങ്ങൾ മാത്രമേ തങ്ങൾക്ക് മുന്നിലുള്ളുവെന്നും കൂപ്പർ വിശദീകരിക്കുന്നു.

സാമന്ത എത്ര കാലം യുകെയിൽ തങ്ങുമെന്ന കാര്യം വ്യക്തമായിട്ടില്ല. എന്നാൽ പിതാവിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മേഗനെ നേരിട്ട് കണ്ട് ധരിപ്പിക്കാൻ സാമന്ത അങ്ങേയറ്റം ശ്രമിക്കുമെന്നാണ് സൂചന. രണ്ട് വർഷം മുമ്പാണ് മേഗൻ പിതാവിനെ കണ്ടിരുന്നതെന്നാണ് സൂചന. പിന്നീട് ഹൃദ്രോഗം കാരണം പിതാവ് തന്റെ വിവാഹത്തിന് പോലും വരാതിരുന്നിട്ടും മേഗൻ ഫോണിൽ പോലും തോമസിന്റെ സുഖവിവരങ്ങൾ വിളിച്ച് അന്വേഷിച്ചില്ലെന്നും ഇത്തരത്തിൽ കഷ്ടപ്പെട്ട് വളർത്തിയ പിതാവിനോട് മേഗൻ കടുത്ത നന്ദികേട് കാട്ടിയെന്ന് സാമന്തയും ഇവരുടെ സഹോദരനും ആവർത്തിച്ച് ആരോപിക്കുകയും ചെയ്തിരുന്നു. താൻ വിളിക്കാതിരിക്കാൻ മേഗൻ ഫോൺനമ്പറുകൾ പോലും മാറ്റിയെന്ന ആരോപണം തോമസും ഉന്നയിച്ചിരുന്നു. എന്നാൽ ഇത്രയൊക്കെ കോലാഹലങ്ങളുണ്ടായിട്ടും തന്റെ വീട്ടുകാരെ കാണാൻ മേഗൻ ഇതുവരെ തയ്യാറായിരുന്നില്ല. മേഗന്റെ അമ്മ ഡോറിയ റാഗ്ലാൻഡ് നിലവിൽ ലണ്ടനിൽ മകൾക്കൊപ്പമാണ് കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP