Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓൺലൈൻ പരസ്യം കണ്ടപ്പോൾ സ്‌കൂൾ വിദ്യാർത്ഥിക്ക് പരീക്ഷിക്കാൻ മോഹം; 500 ഡോളർ കടുത്ത് 14-കാരൻ കന്യകാത്വമെടുക്കാൻ യുവതിയെക്കണ്ടു; പീഡനക്കേസിൽ അറസ്റ്റിലായ യുവതിക്ക് തടവുവിധിച്ച് കോടതി

ഓൺലൈൻ പരസ്യം കണ്ടപ്പോൾ സ്‌കൂൾ വിദ്യാർത്ഥിക്ക് പരീക്ഷിക്കാൻ മോഹം; 500 ഡോളർ കടുത്ത് 14-കാരൻ കന്യകാത്വമെടുക്കാൻ യുവതിയെക്കണ്ടു; പീഡനക്കേസിൽ അറസ്റ്റിലായ യുവതിക്ക് തടവുവിധിച്ച് കോടതി

ൺലൈൻ എസ്‌കോർട്ട് സർവീസ് വെബ്‌സൈറ്റിലെ പരസ്യംകണ്ട് 14-കാരൻ 500 ഡോളർകൊടുത്ത് യുവതിയുമായി കിടക്ക പങ്കിട്ടു. വവിവരമറിഞ്ഞ അച്ഛൻ പൊലീസിനെ വിവരമറിയിച്ചു. ഇതോടെ, യുവതി പീഡനക്കേസിൽ അറസ്റ്റിലായി. ലൈംഗികക്കുറ്റവാളികളുടെ രജിസ്ട്രിയിൽ ഇവരുടെ പേര് പതിയുകയും ചെയ്തു.

28-കാരിയായ സാറ മക്ഗിൽ എന്ന എസ്‌കോർട്ട് യുവതിയാണ് 14-കാരന്റെ ആഗ്രഹത്തിന് മുന്നിൽ പെട്ടത്. വെബ്‌സൈറ്റിൽനിന്ന് സാറയുടെ വിലാസം കണ്ടെത്തിയ പയ്യൻ, ഡേറ്റ് തീരുമാനിക്കുകയും ഇരുവരും ഒർലാൻഡോയയിലെ കൺട്രിയാഡ് മാരിയറ്റ് ഹോട്ടലിൽ മുറിയെടുത്ത് കാര്യം സാധിക്കുകയും ചെയ്തു. ഓഗസ്റ്റിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി വേഴ്ച നടത്തിയതിനാണ് സാറയ്‌ക്കെതിരേ പൊലീസ് കേസെടുത്തത്. ബലാത്സംഗത്തിന്റെ പരിധിയിൽവരുന്ന കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്. നോർത്ത് വെസ്റ്റ് ലണ്ടനിലെ അക്‌സ്്ബ്രിഡ്ജ് മജിസ്‌ട്രേറ്റ്‌സ് കോടതിയിൽ നടന്ന വിചാരണയിലാണ് സാറ ലൈംഗികക്കുറ്റവാളിയാണെന്നും രജിസ്റ്ററിൽ ഒപ്പുവെയ്ക്കണമെന്നും കോടതി ഉത്തരവിട്ടത്.

കുട്ടിയുടെ പിതാവാണ് ഇരുവരും ഹോട്ടലിൽ താമസിച്ചതും ലൈംഗികബന്ധത്തിലേർപ്പെട്ടതും പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സാറയെ സെപ്റ്റംബർ ഒന്നിന് അറസ്റ്റ് ചെയ്തത്. സ്‌കോട്ട്‌ലൻഡിലെ സെൽകിർക്ക്ഷയറിൽനിന്നുള്ള സാറ, ബ്രി്ട്ടനിലേക്ക് മടങ്ങാൻ ഒർലാൻഡോ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. പിന്നീട് ബ്രിട്ടനിലെത്തിച്ച ഇവരെ പൊലീസിന് കൈമാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP