Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പണ്ട് കാലത്ത് ഫീസ് അടക്കാനില്ലാതെ വിഷമിച്ചെന്ന് പറഞ്ഞ് വിതുമ്പി മേഗൻ; ഫീസടച്ച അച്ഛനെ അപമാനിക്കരുതെന്ന് പറഞ്ഞ് സഹോദരി; ഫിജി സന്ദർശന സമയത്തും രാജകുമാരിയുടെ വീട്ടിലെ വഴക്ക് തീരുന്നില്ല

പണ്ട് കാലത്ത് ഫീസ് അടക്കാനില്ലാതെ വിഷമിച്ചെന്ന് പറഞ്ഞ് വിതുമ്പി മേഗൻ; ഫീസടച്ച അച്ഛനെ അപമാനിക്കരുതെന്ന് പറഞ്ഞ് സഹോദരി; ഫിജി സന്ദർശന സമയത്തും രാജകുമാരിയുടെ വീട്ടിലെ വഴക്ക് തീരുന്നില്ല

മാർകിൾ മേഗനും അവരുടെ കുടുംബവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മേഗന്റെ ഫിജി സന്ദർശന വേളയിലും മറനീക്കി പുറത്ത് വന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. പഠനകാലത്ത് താൻ ഫീസടക്കാൻ ബുദ്ധിമുട്ടിയിരുന്നുവെന്ന് ഫിജിയിലെ സൗത്ത് പസഫിക്ക് സുവ ക്യാമ്പസിൽ വിദ്യാർത്ഥികളോട് പ്രസംഗിക്കവെ മേഗൻ വെളിപ്പെടുത്തിയതിന് എതിരെ അവരുടെ സഹോദരി സാമന്ത മാർകിൾ രംഗത്തെത്തിയതാണ് പുതിയ അങ്കത്തിന് തിരകൊളുത്തപ്പെട്ടത്. ഫർദർ എഡ്യുക്കേഷനായി ഫീസടക്കാനില്ലാതെ താൻ വിഷമിച്ചിരുന്നുവെന്നായിരുന്നു ഇവിടെ വച്ച് മേഗൻ വിതുമ്പലോടെ പ്രസംഗിച്ചിരുന്നത്.

എന്നാൽ മേഗന് വേണ്ടി തങ്ങളുടെ പിതാവ് തോമസ് മാർകിൾ ഫീസടച്ചിരുന്നുവെന്നും അതിന് വിരുദ്ധമായി പ്രസംഗിച്ച് മേഗൻ പിതാവിനെ അപമാനിക്കുകയായിരുന്നുവെന്നുമാണ് സാമന്ത ആരോപിച്ചിരിക്കുന്നത്.ഫീസടക്കാനില്ലാത്തതിനാൽ സ്‌കോളർഷിപ്പുകളെയും ഫിനാൻഷ്യൽ എയ്ഡ് പ്രോഗ്രാമുകളെയും ആശ്രയിച്ചായിരുന്നു താൻ വിദ്യാഭ്യാസം നിർവഹിച്ചിരുന്നതെന്നും മേഗൻ വിദ്യാർത്ഥികളോട് പ്രസംഗിച്ചിരുന്നു. മേഗൻ തനി കള്ളിയാണെന്നും മേഗന്റെ ഫീസ് തങ്ങളുടെ പിതാവ് യഥാസമയം അടച്ചിരുന്നുവെന്നും എന്നിട്ടും ഫീസിന് പണില്ലാതെ പാട് പെട്ടുവെന്ന് മേഗൻ പറയുന്നത് അച്ഛനെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് പ്രസംഗം കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പ് സാമന്ത ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇത്തരത്തിൽ പിതാവ് ഫീസടച്ച കാര്യം പറയാതെ പ്രസംഗത്തിലെ പ്രധാന ഭാഗം മേഗൻ വിട്ട് കളഞ്ഞിരിക്കുന്നുവെന്നും അച്ഛൻ ഫീസടച്ചതിന് തെളിവായി റസീറ്റ് ഹാജരാക്കാമെന്നും സാമന്ത അവകാശപ്പെടുന്നു.താൻ മേഗനെ ഏറെ സ്നേഹിക്കുന്നുവെന്നും എന്നാൽ ഇത് പോലെ യാഥാർത്ഥ്യവിരുദ്ധമായ കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് മേഗൻ പരിഹാസ്യയായി മാറിക്കൊണ്ടിരിക്കുന്നുവെന്നും സാമന്ത നിശിതമായി വിമർശിക്കുന്നു.വിദ്യാഭ്യാസത്തിനായി ഫീസടക്കാനാവാതെ വിഷമിക്കുന്ന നിരവധി പേർ ലോകത്തിലുണ്ടെന്ന് തനിക്കറിയാമെന്ന് പറഞ്ഞ വേളയിലാണ് മേഗൻ സ്വന്തം വിദ്യാഭ്യാസകാലത്തെ വെല്ലുവിളികൾ വിദ്യാർത്ഥികൾക്ക് മുമ്പിൽ വെളിപ്പെടുത്തിയിരുന്നത്.

പഠിക്കുമ്പോൾ പാർട്ട്ടൈമായി ജോലി ചെയ്തും താൻ ട്യൂഷൻ ഫീസിന് പണം കണ്ടെത്തിയിരുന്നുവെന്ന് മേഗൻ വെളിപ്പെടുത്തിയിരുന്നു.എന്നാൽ പിതാവ് തോമസ് മാർകിൾ (70) മേഗന്റെ യൂണിവേഴ്സിറ്റി ഫീസുകൾ അടച്ചിരുന്നുവെന്നാണ് സാമന്ത ആവർത്തിക്കുന്നത്.ഹോളിവുഡിലെ മുൻ ലൈറ്റിങ് ഡയറക്ടറായ തോമസ് മാർകിളിന് പ്രശസ്തമായ യുഎസ് ടിവി ഷോകളിലെ വർക്കുകൾക്ക് എമ്മി അവാർഡ് വരെ ലഭിച്ചിട്ടുണ്ട്. ഹൃദയാഘാതമാണെന്ന കാരണം പറഞ്ഞ് മേഗന്റെ വിവാഹത്തിന് പോലും വരാതെ മേഗനിൽ നിന്നും അകന്ന് കഴിയുകയാണ് അദ്ദേഹമിപ്പോൾ. രാജകുമാരിയായ ശേഷം മേഗൻ തന്നെ ഒന്ന് വിളിക്കാൻ പോലും സന്മനസ് കാണിച്ചിരുന്നില്ലെന്ന് തോമസും പരാതി ഉന്നയിച്ചിരുന്നു.

കിൻഡർഗാർടന് ശേഷം മേഗനെ എക്സ്‌ക്ലുസീവ് പ്രൈവറ്റ് സ്‌കൂളുകളിൽ അയച്ചിരുന്നുവെന്നും ഇല്ലിനോയിസിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ 23,000 പൗണ്ട് ഫീസടച്ചിരുന്നുവെന്നും തോമസ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.വിദേശങ്ങളിൽ ഹോളിഡേക്ക് പോകാൻ പോലും താൻ മേഗന് പണം നൽകിയിരുന്നുവെന്നാണ് തോമസ് അവകാശപ്പെടുന്നത്.അക്കാലത്ത് ബ്രിട്ടൻ സന്ദർശിച്ചിരുന്ന മേഗൻ ബക്കിങ്ഹാം പാലസിന് പുറത്ത് നിന്ന് ഫോട്ടോയെടുത്തിരുന്നുവെന്നും തോമസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP