Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

യുകെയിലെ ലെസ്റ്ററിലെ പോളിഷ് ഗ്രോസറി ഷോപ്പിലെ സ്‌ഫോടനം ആസൂത്രണം ചെയ്തത് കെട്ടിട ഉടമ തന്നെ; ഇൻഷുറൻസ് തുകയ്ക്കുള്ള നീക്കത്തിൽ പൊളിഞ്ഞത് അഞ്ചുജീവനുകൾ

യുകെയിലെ ലെസ്റ്ററിലെ പോളിഷ് ഗ്രോസറി ഷോപ്പിലെ സ്‌ഫോടനം ആസൂത്രണം ചെയ്തത് കെട്ടിട ഉടമ തന്നെ; ഇൻഷുറൻസ് തുകയ്ക്കുള്ള നീക്കത്തിൽ പൊളിഞ്ഞത് അഞ്ചുജീവനുകൾ

ലണ്ടൻ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കടയുടമ നടത്തിയ ഗൂഢാലോചനയിൽ പൊലിഞ്ഞത് അഞ്ചു ജീവനുകൾ. യുകെയിൽ ലെസ്റ്ററിലെ പോളിഷ് ഗ്രോസറി സ്‌റ്റോറിലുണ്ടായ തീപ്പിടിത്തമാണ് അഞ്ചുപേരുടെ മരണത്തിനിടയാക്കിയത്. തീപിടിത്തം കടയുടമ ആരാം കുർദും സുഹൃത്തുക്കളായ അർക്കൻ അലി, ഹോക്കർ ഹസൻ എന്നിവർ ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഫെബ്രുവരി 25-ന് നടന്ന തീപിടിത്തത്തിൽ കടയുടെ മുകളിലുള്ള ഫ്‌ളാറ്റിൽ താമസിച്ചിരുന്ന നാലുപേരും കടയിലെ ജോലിക്കാരിയായ പെൺകുട്ടിയുമാണ് മരിച്ചത്.

അപകടത്തിൽ മരിച്ച ജീവനക്കാരിക്ക് ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് സൂചന. കടയിലുടനീളം പെട്രോളൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. വലിയ സ്‌ഫോടനത്തോടെയാണ് കടയ്ക്ക് തീപിടിച്ചത്. ബോംബ് സ്‌ഫോടനമാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. പെട്രോളൊഴിക്കുമ്പോളൊക്കെ ഒപ്പമുണ്ടായിരുന്ന കടയിലെ ജീവനക്കാരിയായ വിക്ടോറിയ യെവ്‌ലേവയെന്ന 22-കാരിയെ ഇവർ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കടയുടെ മുകളിലുള്ള ഫ്‌ളാറ്റിൽ താമസിച്ചിരുന്ന മേരി റാഗൂബീർ, ഇവരുടെ മക്കളായ ഷെയ്ൻ, ഷോൺ, ഷെയ്‌ന്റെ കാമുകി ലിയ ബേത്ത് റീക്ക് എന്നിവരാണ് സ്‌ഫോടനത്തിൽ മരിച്ചത്. ഫ്‌ളാറ്റിൽ ആളുകളുണ്ടെന്ന അറിയാമായിരുന്നിട്ടും കുർദും കൂട്ടരും കടയ്ക്ക് തീയിടുകയായിരുന്നുവെന്ന് ലെസ്റ്റർ ക്രൗൺ കോടതിയിൽ നടക്കുന്ന വിചാരണയ്ക്കിടെ അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. ജീവനക്കാരിയെയും ഇവർ പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്നും അവർ അറിയിച്ചു.

കുർദ്, അലി, ഹസൻ എന്നിവർക്കെതിരേ അഞ്ച് കൊലക്കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. റാഗുബീറിന്റെ ഭർത്താവും ഫ്‌ളാറ്റിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവൻ രക്ഷപ്പെട്ടത് അത്ഭതമാണെന്നാണ് അന്വേഷണോദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞത്. ഫെബ്രുവരി 25-ന് വൈകിട്ട് ഏഴുമണിയോടെയാണ് കടയ്ക്ക് തീപിടിച്ചതും സ്‌ഫോടനമുണ്ടായതും. കെട്ടിടമാകെ പൊടുന്നനെ കത്തിയമരുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും കോടതി വിശദമായി പരിശോധിച്ചു.

50 മീറ്റർ അകലെയുള്ള ക്യാമറയിൽപ്പോലും സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ വ്യക്തമാണെന്നും എത്രത്തോളം തീവ്രമായിരുന്നു അഗ്നിബാധയെന്ന് ഇതിൽനിന്ന് വ്യക്തമാണെന്നും അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. ഒട്ടേറെ ലിറ്റർ പെട്രോൾ കടയ്ക്കുള്ളിൽ ഒഴിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. മൂന്നുലക്ഷം പൗണ്ട് ഇൻഷുറൻസ് ഇനത്തിൽ നേടിയെടുക്കുകയെന്ന അത്യാഗ്രഹമാണ് ക്രൂരവും ഹീനവുമായ പ്രവർത്തിയിലേക്ക് ഇവരെ നയിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നും അവർ കോടതിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP