Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

75 വയസുള്ള വൃദ്ധയെ കുത്തിക്കൊന്ന ശേഷം 55 കാരൻ നഗ്‌നനായി ഓടി രക്ഷപ്പെട്ടു; ലണ്ടൻ നഗരത്തിൽ ഈ വർഷം നടക്കുന്ന 122ാം കൊലപാതകം ഇങ്ങനെ; കൊല്ലപ്പെട്ടവരിൽ ഏറെയും കൗമാരക്കാർ

75 വയസുള്ള വൃദ്ധയെ കുത്തിക്കൊന്ന ശേഷം 55 കാരൻ നഗ്‌നനായി ഓടി രക്ഷപ്പെട്ടു; ലണ്ടൻ നഗരത്തിൽ ഈ വർഷം നടക്കുന്ന 122ാം കൊലപാതകം ഇങ്ങനെ; കൊല്ലപ്പെട്ടവരിൽ ഏറെയും കൗമാരക്കാർ

ണ്ടനെ നടുക്കിക്കൊണ്ട് വീണ്ടുമൊരു കൊലപാതകം കൂടി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്നു. സൗത്ത് ഈസ്റ്റ്ലണ്ടനിലെ പെഖാമിലെ എത്ത്നാർഡ് റോഡിൽ വച്ച് 75 കാരിയാണ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിയായ 55കാരൻ കൃത്യം നിർവഹിച്ച ശേഷം നഗ്‌നനായി ഓടി രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്.ലണ്ടൻ നഗരത്തിൽ ഈ വർഷം നടന്നിരിക്കുന്ന 122ാമതുകൊലപാതകമാണിത്.കൊല്ലപ്പെട്ടവരിൽ ഏറെയും കൗമാരക്കാരാണെന്നും വെളിപ്പെട്ടിട്ടുണ്ട്. '' ഞാൻ അവരെ കൊന്നു'' എന്ന് രക്തം പുരണ്ട ദേഹത്തോടെ ഈ 55 കാരൻ ആർത്ത് വിളിച്ചിരുന്നുവെന്നാണ് സമീപവാസികൾ വെളിപ്പെടുത്തുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ശേഷം നടന്ന കൊലപാതകത്തെ തുടർന്ന് പൊലീസും പാരാമെഡിക്സും ഇവിടേക്ക് കുതിച്ചെത്തിയിരുന്നു. കൊലചെയ്യപ്പെട്ടിരിക്കുന്ന റിട്ടയേഡ് അക്കൗണ്ടന്റ് മൗറീൻ വാറ്റ്കിൻസ് എന്നാണ് അറിയപ്പെടുന്നത്. കത്തിക്കുത്തുകൊലയ്ക്ക് ശേഷം വൃദ്ധയുടെ വീടിന് മുന്നിൽ കൊലപാതകി നഗ്‌നനായി നിലകൊണ്ടിരുന്നുവെന്നാണ് ഒരു അയൽക്കാരൻ വെളിപ്പടുത്തുന്നത്. കൊലചെയ്യപ്പെട്ട സ്ത്രീയുടെയും കൊലപാതകിയുടെയും വിശദാംശങ്ങൾ പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും കൊലപാതകിക്ക് സ്ത്രീയെ നന്നായി അറിയാമെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.

കൊലപാതകിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് 55 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.തന്റെ മകൻ എഡ്വാർഡിനൊപ്പമാണ് കൊല്ലപ്പെട്ട സ്ത്രീ പ്രസ്തുത വീട്ടിൽ കഴിഞ്ഞ 30 വർഷമായി കഴിഞ്ഞ് വരുന്നതെന്നാണ് ഒരു അയൽക്കാരൻ വെളിപ്പെടുത്തുന്നത്. താൻ ഇവിടെ 1971 മുതൽ താമസിച്ച് വരുന്നുവെന്നും തനിക്ക് മൗറീനെ അറിയാമെന്നും മറ്റൊരു സുഹൃത്തും വെളിപ്പെടുത്തുന്നു.ഏവരോടും വളരെ സൗഹൃദപരമായി പെരുമാറുന്ന ആളായിരുന്നു മൗറീനെന്നും സുഹൃത്ത് ഓർക്കുന്നു.

മൗറിന്റെ വീട് കടുത്ത പൊലീസ് ബന്തവസിലാണിപ്പോഴുള്ളത്. ഒരു പറ്റം വീടുകളുടെ നിരയിൽ കോർണറിൽ കുട്ടികളുടെ പ്ലേപാർക്കിനടുത്താണീ വീട് നിലകൊള്ളുന്നത്. കൊലപാതകത്തെ തുടർന്ന് വിശദമായ അന്വേഷണത്തിനായി ഫോറൻസിക് ഓഫീസർമാർ സ്ഥലത്തെത്തിയിട്ടുണ്ട്. മൗറിന് ആദരാജ്ഞലി അർപ്പിച്ച് കൊണ്ടുള്ള പുഷ്പങ്ങളും വീടിന് പുറത്ത് കാണാം. പൊലീസ് എത്തി അരമണിക്കൂറിന് ശേഷമാണ് മൗറീന്റെ മരണം പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. തുടർന്ന് അധികം കഴിയുന്നതിന് മുമ്പ് തന്നെ കൊലപാതകിയെ അറസ്റ്റ് ചെയ്യാനും സ്‌കോട്ട്ലൻഡ് യാർഡിന് സാധിച്ചു.

മർഡർ സ്‌ക്വാഡ് ഡിറ്റെക്ടീവുകൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് വെളിപ്പെടുത്തുന്നത്. കൊലപാതകം സ്ഥിരീകരിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി പോസ്റ്റ് മോർട്ടം നടത്തുന്നുണ്ട്. സ്ത്രീയുടെ നെക്സ്റ്റ് ഓഫ് കിന്നിനെ കണ്ടെത്താൻ പൊലീസ് ശ്രമിച്ച് വരുന്നുണ്ട്. ഹോമിസൈഡ് ആൻഡ് മേജർ ക്രൈം കമാൻഡിലെ ഡിറ്റെക്ടീവുമാരെ വിവരം അറിയിച്ചിട്ടുണ്ട്. ലണ്ടനിൽ കൊലപാതകം തുടർക്കഥയാകുന്ന വേളയിലുണ്ടായിരിക്കുന്ന പുതിയ കൊലപാതകം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP